മണിബെൻ കര
മണിബെൻ കര (1905-1979) [1] ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും ട്രേഡ് യൂണിയൻ പ്രവർത്തകയുമായിരുന്നു. [2]അവർ ഹിന്ദു മസ്ദൂർ സഭയുടെ സ്ഥാപക അംഗമായിരുന്നു[3] .1970- ൽ ഇന്ത്യാ ഗവൺമെന്റ് നാലാമത്തെ ഏറ്റവും മികച്ച ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി അവരെ ആദരിച്ചു. [4]
Maniben Kara | |
---|---|
പ്രമാണം:Maniben Kara.jpg | |
ജനനം | 1905 Mumbai, Maharashtra, India |
മരണം | 1979 |
തൊഴിൽ | Social worker, trade unionist |
പുരസ്കാരങ്ങൾ | Padma Shri |
ജീവചരിത്രം
തിരുത്തുക1905-ൽ മുംബൈയിലെ മഹാരാഷ്ട്രയിൽ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ആര്യ സമാജം അംഗമായി മണിബെൻ കര ജനിച്ചു. മുംബൈയിലെ ഗാംദേവിലെ സെന്റ്. കൊളംബോ ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും, ബർമിങ്ഹാമിലെ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ സയൻസ് ബിരുദവും നേടി.[5] 1929-ൽ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന അവർ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു. സേവാ മന്ദിറും ഒരു അച്ചടിശാലയും സ്ഥാപിക്കുകയും ഇന്ത്യൻ വിപ്ലവകാരിയായ എം. എൻ. റോയിയുടെ ദേശീയ പ്രസിദ്ധീകരണമായ സ്വതന്ത്ര ഇന്ത്യ പ്രസിദ്ധീകരിക്കുകയും ചെയ്തു. [6]പിന്നീട്, അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ നേതാക്കളിൽ ഒരാളായ നാരായൺ മൽഹാർ ജോഷി അദ്ദേഹത്തെ സ്വാധീനിക്കുകയും ട്രേഡ് യൂണിയൻ ആക്ടിവിസത്തിൽ പങ്കാളിയാകുകയും ചെയ്തു.[7] ബോംബെ ഇംപ്രൂവ്മെൻറ് ട്രസ്റ്റിലെ പല യാഥാസ്ഥിതിക തൊഴിലാളികളുടെ താമസസ്ഥലവും മുംബൈയിലെ ചേരികളുമായിരുന്നു അവരുടെ പ്രവർത്തന മേഖല.[5]അവർ അമ്മമാരുടെ ക്ലബ്ബും ഹെൽത്ത് സെന്ററും സ്ഥാപിക്കുകയും ജനങ്ങളുടെ ഇടയിൽ ശുചിത്വം, സാക്ഷരതാ സന്ദേശം എന്നിവ പ്രചരിപ്പിക്കുക ചെയ്തു.[5] പിന്നീട് അവർ സേവാ മന്ദിർ എന്ന സാമൂഹ്യസംഘടന ആരംഭിച്ചു.പിന്നീട് ഭംഗിനി സമാജ് എന്ന എൻ.ജി.ഒയുമായി ഇത് ലയിപ്പിച്ചു. [1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Sushila Nayar, Kamla Mankekar (Editors) (2003). Women Pioneers In India's Renaissance. National Book Trust, India. p. 469. ISBN 81-237-3766 1.
{{cite book}}
:|author=
has generic name (help) - ↑ Geraldine Hancock Forbes (1999). Women in Modern India, Volume 4. Cambridge University Press. p. 290. ISBN 9780521653770.
- ↑ "Labour Rights". Labour Rights. 2015. Archived from the original on 2015-02-15. Retrieved 15 May 2015.
- ↑ "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 15 November 2014. Retrieved 11 November 2014.
- ↑ 5.0 5.1 5.2 "Stree Shakti". Stree Shakti. 2015. Retrieved 16 May 2015.
- ↑ "Independent India". Hathi Trust. 2015. Retrieved 16 May 2015.
- ↑ "N. M. Joshi". The Hindu. 31 May 1955. Retrieved 16 May 2015.