മണിക്ഗഡ് (റായ്ഗഡ്)
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് മണിക്ഗഡ്. മാവൽ (പൂനെ) മുതൽ തീരദേശ തുറമുഖങ്ങളിലേക്കുള്ള വ്യാപാര പാതയുടെ മേൽനോട്ടം വഹിക്കുന്നതിനാണ് മണിക്ഗഡ് നിർമ്മിച്ചത്.
മണിക്ഗഡ് കോട്ട(റായ്ഗഡ്) | |
---|---|
റായ്ഗഡ് ജില്ല, മഹാരാഷ്ട്ര | |
മണിക്ഗഡ് കോട്ട, കാത്കാർ വാഡിയിൽ നിന്നുള്ള ദൃശ്യം | |
ലുവ പിഴവ് ഘടകം:Location_map-ൽ 422 വരിയിൽ : No value was provided for longitude | |
Coordinates | 18°49′33.3″N 73°11′34.9″E / 18.825917°N 73.193028°E |
തരം | Hill fort |
Site information | |
Owner | ഇന്ത്യാ ഗവണ്മെന്റ് |
Open to the public |
അതെ |
Condition | നാശൊന്മുഖം |
Site history | |
Built | 1700 (ഏകദേശം) |
നിർമ്മിച്ചത് | സർഖേൽ കാനോജി ആംഗ്രെ |
Materials | കരിങ്കല്ല് |
Height | 1876.64 അടി |
സ്ഥാനം
തിരുത്തുകപൻവേലിൽ നിന്ന് 27 കിലോമീറ്റർ അകലെയുള്ള വാഷിവലി എന്ന ഗ്രാമത്തിന് സമീപമാണ് മണിക്ഗഡ് സ്ഥിതി ചെയ്യുന്നത്. 18° 45' വടക്ക്, 73° 10' കിഴക്ക് എന്നിങ്ങനെയാണ് കോട്ടയുടെ അക്ഷാംശ രേഖാംശങ്ങൾ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1878 അടി ഉയരത്തിലാണ് ഈ കോട്ട. [1]
പ്രത്യേകതകൾ
തിരുത്തുകമണിക്ഗഡ് കുന്നിന്റെ തെക്കുവശത്തുകൂടി മാത്രമേ മുകളിലെത്താൻ കഴിയൂ. മറ്റു മൂന്നു വശവും ചെങ്കുത്തായ പാറയാണ്. കോട്ടയുടെ മുകളിൽ മഴവെള്ളം ശേഖരിക്കുന്നതിനായി പാറ വെട്ടി ഉണ്ടാക്കിയ ഒരു വലിയ ജലസംഭരണി കാണാം. ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന ഒരു ശിവലിംഗവും ഏതാനും പാറകൾ ചെറിയ ടാങ്കുകളും ഇവിടെയുണ്ട്. ഇനിയും വീഴാതെ നിൽക്കുന്ന ഒരു നിർമ്മിതി ഗണേശ് ദ്വാർ എന്നറിയപ്പെടുന്ന ഒരു കരിങ്കൽ വാതിൽ ആണ്. ചുണ്ണാമ്പ് കലക്കുന്നതിനായി കല്ലിൽ വെട്ടിയ വൃത്താകൃതിയിലുള്ള കിടങ്ങ് കോട്ടയിൽ ഉണ്ട്. തെളിഞ്ഞ ദിവസങ്ങളിൽ മണിക്‌ഗഡ് കോട്ടയിൽ നിന്ന് ഈ പ്രദേശത്തുള്ള നിരവധി കോട്ടകൾ കാണാൻ കഴിയും. പ്രബൽഗഡ്, ചന്ദേരി കോട്ട, മലംഗ് ഗഡ്, ഇർഷാൽഗഡ്, സോണ്ടൈ കോട്ട, സാംക്ഷി കോട്ട എന്നിവ ഇതിൽ ഉൾപ്പെടുന്നു. [2]
ചരിത്രം
തിരുത്തുകമറാഠാ പേഷ്വ 1718-ൽ മണിക്ഗഡിന്റെ നിയന്ത്രണം സർഖേൽ കാനോജി ആംഗ്രെയെ ഏൽപ്പിച്ചതായി രേഖകൾ പറയുന്നു. മണിക്ഗഡിൽ ഇന്നു കാണുന്ന നാശോന്മുഖമായ നിർമ്മിതികൾ ആംഗ്രെ പണികഴിപ്പിച്ചതാകാമെന്ന് കരുതുന്നു. [1]
അവലംബം
തിരുത്തുകചിത്രശാല
തിരുത്തുക-
സൂര്യോദയം
-
ഗണേശ് ദ്വാർ
-
ജലസംഭരണി
-
കോട്ടമതിൽ