ഗോവയിൽ മഡ്ഗാവിൽ ദീപാവലി ആഘോഷത്തിനിടെ പൊട്ടിക്കാനുള്ള ബോംബുമായി പോകവെ സ്ഫോടനമുണ്ടായി ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ഥാന്റെ രണ്ട് പ്രവർത്തകർ കൊല്ലപെട്ട സംഭവമണ് മഡ്ഗവ് സ്ഫോടനം[1]. സംഭവത്തിൽ നെസായിലെ സംഘടനയുടെ ഓഫീസിൽ ഭീകരവിരുദ്ധ സ്ക്വാഡ് റെയ്ഡ് നടത്തി[2]. മലേഗാവ് സ്ഫോടനക്കേസ്സിലെ മുഖ്യപ്രതി എ.ടി. എസ് അഭിനവ് ഭാരത് നേതാവ് പ്രഗ്യ സിങ് ഠാക്കൂറുമയി ബന്ധമുള്ള സംഘടനയാണ് സനാതൻ സൻസ്ഥാൻ. 2008 ൽ മഹാരാഷ്ട്രയിൽ നടന്ന മലേഗാവ് അടക്കമുള്ള സ്ഫോടനങ്ങളുമായി മഡ്ഗാവ് സംഭവത്തിൻ ബന്ധമുണ്ടോ എന്ന കാര്യം അനേഷിച്ചു വരികയാണ് എന്ന് ഭീകരവിരുദ്ധ സ്ക്വാഡ് അറിയിച്ചു[3]. സ്ഫോടനവുമായി ബന്ധപെട്ട് പോലീസ് പിടികൂടിയ ഹിന്ദുത്വ സംഘടനാ നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാംനാത്തി ഗ്രാമത്തിലെ ആശ്രമത്തിലും പോലീസ് റെയ്ഡ് നടത്തി[4]. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുകളാണ് ബോംബ് നിർമ്മാണത്തിനുപയോഗിച്ചതെന്ന് പോലീസ് സ്ഥിതീകരിച്ചിട്ടൂണ്ട്. സ്ഫോടനത്തിൽ ഉപയോഗിക്കാൻ കൊണ്ട് പോകുന്ന സ്കൂട്ടർ ദീപാവലിത്തലേന്നുള്ള നരകാസുരക്കോല മൽസരവേദിയുടെ ഏതാനും മീറ്റർ അകലെ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മഹാരാഷ്ട്രക്കാരനായ മെൽഗുണ്ടാ പാട്ടീൽ, യോഗേഷ് നായിക് എന്നിവരാൺ മരിച്ചത്. സനാതൻ സൻസ്ഥാന്റെ മറ്റൊരു പ്രവർത്തകനായ നിഷാദ് ബാക് ലേയുടെതായിരുന്നു സ്കൂട്ടർ. സ്ഫോടനം നടന്ന വെള്ളിയാഴ്ച്ച മഡ്ഗാവിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള സാസ്കോല പ്രദേശത്തുനിന്ന് ബോംബ് അടക്കമുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തി പോലീസ് നിർവീര്യമാക്കിയിരുന്നു[5]. ആഘോഷവേളയിൽ സ്ഫോടനം നടത്തി വർഗീയ കലാപം ആസൂത്രണം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ് പോലീസ് സംശയിക്കുന്നത്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-01. Retrieved 2009-10-19.
  2. http://blog.taragana.com/n/two-killed-in-goa-blast-hindu-group-blamed-fourth-lead-198743/[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.india.tm/show_nia_article-0/GOA-BOMB-BLAST-HINDU-RIGHTWING-OUTFIT-UNDER-SCANNER.html?nia_id=969[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.indianexpress.com/news/goa-police-probing-foreign-links-of-rightwing-outfit/530538/
  5. http://www.india.tm/show_nia_article-0/GOA-BOMB-BLAST-HINDU-RIGHTWING-OUTFIT-UNDER-SCANNER.html?nia_id=969[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മഡ്ഗാവ്_സ്ഫോടനം&oldid=3639993" എന്ന താളിൽനിന്ന് ശേഖരിച്ചത്