മഡോണ ഡെല്ല കൺസോളാസിയോൺ (പെറുഗിനോ)

1496-1498 നും ഇടയിൽ പിയട്രോ പെറുഗിനോ ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് മഡോണ ഡെല്ല കൺസോളാസിയോൺ (പെറുഗിനോ). (Our Lady of Consolation) ഈ ചിത്രം ഇപ്പോൾ പെറുജിയയിലെ ഗാലേരിയ നാസിയോണേൽ ഡെൽ ഉമ്‌ബ്രിയയിൽ സംരക്ഷിച്ചിരിക്കുന്നു. സാല ഡെല്ലെ ഉഡിയെൻസ് ഡെൽ കൊളീജിയോ ഡെൽ കാംബിയോ ചിത്രീകരിച്ച അതേ സമയം തന്നെ ഈ ചിത്രവും 1498 ഏപ്രിലിൽ പൂർത്തിയായി.

Madonna della Consolazione
കലാകാരൻPerugino
വർഷംc. 1496 - 1498
Mediumoil on panel
അളവുകൾ183 cm × 130 cm (72 ഇഞ്ച് × 51 ഇഞ്ച്)
സ്ഥാനംGalleria Nazionale dell'Umbria, Perugia

മഡോണ ഡെല്ലാ കൺസോളാസിയോൺ കോൺഫ്രറ്റേണിറ്റി എന്നും അറിയപ്പെടുന്ന 'കോൺഫ്രെറ്റെർനിറ്റ ഡി ഡിസിപ്ലിനാറ്റിക്കുവേണ്ടിയാണ് ഈ ചിത്രം ചിത്രീകരിച്ചത്. കലാകാരന്റെ ഭാര്യ ചിയാര ഫാൻസെല്ലിയെ മാതൃകയാക്കിയ ചിത്രങ്ങളോട് സാമ്യമുള്ളതാണ് മേരിയുടെ രൂപം. അവർക്കു പുറകിൽ കപുച്ചിൻ സന്യാസിമാർ മുട്ടുകുത്തി നിൽക്കുന്നു. മുകളിൽ രണ്ട് സമമിതികളിൽ ചിത്രീകരിച്ച പ്രാർത്ഥന മാലാഖമാർ നില്ക്കുന്നു. പെറുഗിനോ ഈ ചിത്രം സാൻ ഫ്രാൻസെസ്കോ അൽ പ്രാറ്റോയുടെ പുനരുത്ഥാനത്തിനായി ചിത്രീകരിച്ച അതേ കാർട്ടൂണിൽ നിന്ന് വരച്ചതാണ്. സാൻ ഫ്രാൻസെസ്കോ അൽ പ്രാറ്റോ റിസ്സറെക്ഷൻ, മഡോണ ഇൻ ഗ്ലോറി വിത്ത് സെയിന്റ്സ്, ഗോൺഫലോൺ ഓഫ് ജസ്റ്റിസ്, എന്നിവയാണ് മറ്റ് ചിത്രങ്ങൾ. കടും നിറമുളള ലാൻഡ്സ്കേപ്പ് പശ്ചാത്തലത്തിൽ ദൂരെയുള്ള ഒരു പട്ടണം കലാകാരൻ മാതൃകയാക്കി ചിത്രീകരിച്ചിരിക്കുന്നു. തേസി അൾത്താർപീസിനായി അദ്ദേഹം വീണ്ടും ഈ രചന ഉപയോഗിച്ചിരുന്നു.[1]

  1. "Cultura Italia: Madonna della Confraternita della Consolazione". www.culturaitalia.it. Retrieved 2019-09-09.

ഗ്രന്ഥസൂചിക

തിരുത്തുക
  • (in Italian) Vittoria Garibaldi, Perugino, in Pittori del Rinascimento, Scala, Florence, 2004 ISBN 888117099X
  • (in Italian) Pierluigi De Vecchi, Elda Cerchiari, I tempi dell'arte, volume 2, Bompiani, Milan, 1999 ISBN 88-451-7212-0
  • (in Italian) Stefano Zuffi, Il Quattrocento, Electa, Milan, 2004 ISBN 8837023154