1478-1480 നും ഇടയ്ക്ക് ലിയോനാർഡോ ഡാവിഞ്ചി ചിത്രീകരിച്ച ഒരു പാനൽ ചിത്രമാണ് മഡോണ ഓഫ് ദ കാർണേഷൻ.(a.k.a. Madonna with Vase or Madonna with Child) ജർമ്മനിയിലെ മ്യൂണിക്കിൽ, ആൽറ്റെ പിനകൊഥെക് ഗാലറിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[1]ചിത്രത്തിലെ മുഖ്യഘടകം മധ്യത്തിൽ മടിയിൽ കുഞ്ഞായ യേശുവിനോടൊപ്പം ഇരിക്കുന്ന കന്യകാ മേരിയാണ്. വിലയേറിയ വസ്ത്രങ്ങളിലും ജ്വല്ലറിയിലും ചിത്രീകരിച്ചിരിക്കുന്ന മറിയ, ഇടത് കൈയിൽ കാർണേഷൻ പൂക്കൾ പിടിച്ചിരിക്കുന്നു. മുഖം മാത്രം പ്രകാശത്തിലേക്ക് കാണിച്ചുകൊണ്ട് മറ്റെല്ലാ വസ്തുക്കളും ഇരുണ്ടതായി ചിത്രീകരിച്ചിരിക്കുന്നു. ഉദാ: കാർണേഷനിൽ നിഴൽ മൂടിയിരിക്കുന്നു. കുട്ടി മുകളിലേയ്ക്ക് നോക്കുമ്പോൾ അമ്മ താഴോട്ട് നോക്കിയിരിക്കുകയാണ്. അമ്മയുടെയും കുഞ്ഞിൻറെയും കണ്ണുകൾ തമ്മിൽ പരസ്പരം ഇവിടെ ഒത്തുചേരുന്നില്ല. ചിത്രത്തിൽ ഓരോ വശത്തും രണ്ട് ജന്നലുകൾ ഉള്ള ഒരു മുറിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

The Madonna of the Carnation
Italian: Madonna del Garofano
കലാകാരൻLeonardo da Vinci
വർഷം1478–1480
MediumOil on panel
അളവുകൾ62 cm × 47.5 cm (24 in × 18.7 in)
സ്ഥാനംAlte Pinakothek, Munich

അവലംബം തിരുത്തുക

  1. Room IV ("Italian Renaissance paintings"), Inventory No. 7779


"https://ml.wikipedia.org/w/index.php?title=മഡോണ_ഓഫ്_ദ_കാർണേഷൻ&oldid=3254049" എന്ന താളിൽനിന്ന് ശേഖരിച്ചത്