നേത്ര സമ്പർക്കം

(Eye contact എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ട് ആളുകളോ അല്ലെങ്കിൽ മൃഗങ്ങളോ ഒരേ സമയം പരസ്പരം കണ്ണുകളിൽ നോക്കുമ്പോഴാണ് നേത്ര സമ്പർക്കം അഥവാ നേത്രബന്ധം സംഭവിക്കുന്നത്. ആളുകളിൽ, നേത്ര സമ്പർക്കം എന്നത് പലപ്പോഴും വാക്കേതര ആശയവിനിമയത്തിന്റെ ഒരു രൂപമാണ്, ഇത് സാമൂഹിക പെരുമാറ്റത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. നേത്ര സമ്പർക്കത്തിൻ്റെ രീതികൾ, അർത്ഥം, പ്രാധാന്യം എന്നിവ സമൂഹങ്ങൾ, ന്യൂറോടൈപ്പുകൾ, മതങ്ങൾ എന്നിവയ്ക്കനുസരിച്ച് വളരെ വ്യത്യാസപ്പെട്ടിരിക്കും.

കാരവാജിയോയുടെ ദി ഫോർച്യൂൺ ടെല്ലർ എന്ന ചിത്രത്തിലെ നേത്ര സമ്പർക്കം പുലർത്തുന്ന രണ്ട് വ്യക്തികൾ
നേത്രബന്ധം പുലർത്തുന്ന രണ്ട് വ്യക്തികൾ

നേത്ര സമ്പർക്കത്തെക്കുറിച്ചുള്ള പഠനം ചിലപ്പോൾ ഒക്കുലെസിക്സ് എന്നറിയപ്പെടുന്നു.

സാമൂഹിക അർത്ഥങ്ങൾ

തിരുത്തുക

കണ്ണും കണ്ണുമായുള്ള സമ്പർക്കവും മുഖഭാവങ്ങളും പ്രധാനപ്പെട്ട സാമൂഹികവും വൈകാരികവുമായ വിവരങ്ങൾ നൽകുന്നു. ആളുകൾ, ഒരുപക്ഷേ ബോധപൂർവ്വമല്ലാതെ, മറ്റുള്ളവരുടെ കണ്ണുകളിലും മുഖങ്ങളിലും പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് അടയാളങ്ങൾക്കായി തിരയുന്നു. ചില സന്ദർഭങ്ങളിൽ, കണ്ണുകളുടെ സംഗമം ശക്തമായ വികാരങ്ങൾ ഉളവാക്കുന്നു.ഒരു ഗ്രൂപ്പിൽ, ഒരു പ്രത്യേക വ്യക്തിയിലേക്ക് നേത്രബന്ധം എത്തുന്നില്ലെങ്കിൽ, അത് ആ വ്യക്തിയെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതായി തോന്നിപ്പിക്കും, മറുവശത്ത്, നീണ്ടുനിൽക്കുന്ന നേത്ര സമ്പർക്കം അവര് പറയുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് സൂചിപ്പിക്കും.[1]

ശൃംഗാരത്തിലെ ഒരു പ്രധാന ഘടകമാണ് നേത്ര സമ്പർക്കം, ചില സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ താൽപ്പര്യം തിരിച്ചറിയുന്നതിനും അളക്കുന്നതിനും ഇത് സഹായിച്ചേക്കാം. ഇത്തരം നേത്ര സമ്പർക്കം തുടക്കത്തിൽ ഒരു ഹ്രസ്വ നോട്ടത്തിൽ ആരംഭിക്കുകയും ആവർത്തിച്ചുള്ള നേത്രബന്ധത്തിലേക്ക് പുരോഗമിക്കുകയും ചെയ്യുന്നു.[2]

 
മുഖത്തിന്റെ ദൃശ്യമായ ഭാഗം പകുതി മറച്ച് നോട്ടം കണ്ണുകളിലേക്ക് ചുരുക്കി നേത്ര സമ്പർക്കം പ്രോത്സാഹിപ്പിക്കാം.

ശിശുക്കൾ

തിരുത്തുക

3 മുതൽ 6 മാസം വരെ പ്രായമുള്ള ശിശുക്കളെ വെച്ച് 1996 ൽ നടത്തിയ ഒരു കനേഡിയൻ പഠനത്തിൽ മുതിർന്നവരുടെ കണ്ണുകളുമായുള്ള നേത്ര സമ്പർക്കം ഒഴിവാക്കുമ്പോൾ ശിശുക്കളിൽ പുഞ്ചിരി കുറയുന്നതായി കണ്ടെത്തി.[3] ജേണൽ ഓഫ് കോഗ്നിറ്റീവ് ന്യൂറോ സയൻസിലെ സമീപകാല പഠനത്തിൽ നേരിട്ടുള്ള നോട്ടം ശിശുക്കൾ മുഖത്തെ തിരിച്ചറിയുന്നത് സുഗമമാക്കിയതായി കണ്ടെത്തിയിരുന്നു.[4] മുതിർന്നവരുടെ നേരിട്ടുള്ള നോട്ടം ശിശുക്കളുടെ നേരിട്ടുള്ള നോട്ടത്തെ സ്വാധീനിക്കുന്നുവെന്ന് മറ്റ് സമീപകാല ഗവേഷണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.[5][6]

കുട്ടിയുമായി ആശയവിനിമയം നടത്തുന്നതിനുള്ള മാതാപിതാക്കളുടെ ഒരു പ്രധാന മാർഗമാണ് നേത്ര സമ്പർക്കം. ശിശുക്കളുടെ സാമൂഹികവും വൈകാരികവും ഭാഷാപരവുമായ വികാസത്തിനും നേത്ര സമ്പർക്കം പ്രധാനമാണെന്ന് യു ഡോക്‌ടേഴ്‌സ് ഓൺലൈനിലെ ഡെവലപ്‌മെൻ്റൽ പീഡിയാട്രീഷ്യൻ ഡോ. നെറിസ്സ ബൗവർ പറയുന്നു.[7]

ഒരു വ്യക്തിയുടെ നോട്ടത്തിൻറെ ദിശ അവരുടെ ശ്രദ്ധ എവിടെയാണെന്ന് സൂചിപ്പിച്ചേക്കാം.

2000 കളിൽ, പഠനങ്ങൾ സൂചിപ്പിക്കുന്നത് വിവരങ്ങൾ ഓർമ്മിക്കുന്നതിലും പഠനം പ്രോത്സാഹിപ്പിക്കുന്നതിലും നേത്ര സമ്പർക്കം നല്ല സ്വാധീനം ചെലുത്തുന്നുവെന്നാണ്.[8][9][10]

പ്രയാസങ്ങൾ

തിരുത്തുക

ചില ആളുകൾക്ക് മറ്റുള്ളവരുമായി നേത്ര സമ്പർക്കം സ്ഥാപിക്കാൻ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ് അല്ലെങ്കിൽ സോഷ്യൽ ആങ്സൈറ്റി ഡിസോർഡറുകൾ പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് നേത്ര സമ്പർക്കം പ്രത്യേകിച്ചും അസ്വസ്ഥതയുണ്ടാക്കാം.[11]

കോങ്കണ്ണ് പലപ്പോഴും നേത്ര സമ്പർക്കത്തെ തടസ്സപ്പെടുത്തുന്നു. കോങ്കണ്ണ് ഉള്ള ഒരു വ്യക്തി സാധാരണയായി ഒരു കണ്ണ് കൊണ്ട് മാത്രം പൂർണ്ണ നേത്ര സമ്പർക്കം സ്ഥാപിക്കുന്നു, അതേസമയം മറ്റേ കണ്ണിൻ്റെ സ്ഥാനം മറ്റൊരു ദിശയിലേക്ക് വ്യതിചലിക്കുന്നു.

സാംസ്കാരികമായ വ്യത്യാസങ്ങൾ

തിരുത്തുക
 
രാഷ്ട്രീയ ചർച്ചയ്ക്കിടെ പരസ്പരം കണ്ണുകളിലേക്ക് നോക്കുന്ന രണ്ട് പുരുഷന്മാർ

കിഴക്കൻ ഏഷ്യ നൈജീരിയ എന്നിവ പോലുള്ള പല സംസ്കാരങ്ങളിലും, ആധിപത്യം പുലർത്തുന്ന വ്യക്തിയുടെ കണ്ണിൽ നോക്കാതിരിക്കുക എന്നത് മാന്യതയുടെ അടയാളമാണ്, എന്നാൽ പാശ്ചാത്യ സംസ്കാരത്തിൽ കണ്ണുകളിൽ നോക്കാത്തത് മോശം കാര്യമായാണ് വ്യാഖ്യാനിക്കുന്നത്.[12][13] എന്നിരുന്നാലും, മറ്റൊരാൾ തുടർച്ചയായി കണ്ണിൽ നോക്കുന്നത് പാശ്ചാത്യ സംസ്കാരങ്ങളിൽ പോലും പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.

പരമ്പരാഗത ഇസ്ലാമിക ചിന്തയിൽ, പാപപരമായ നോട്ടം ഒഴിവാക്കാൻ മറ്റുള്ളവരെ നോക്കുമ്പോൾ കണ്ണുകളിൽ നിന്നും നോട്ടം താഴ്ത്തണമെന്ന് പൊതുവെ ഉപദേശിക്കപ്പെടുന്നു. അമിതമായ നേത്രബന്ധം അല്ലെങ്കിൽ "തുറിച്ചുനോക്കൽ" ചിലപ്പോൾ, പ്രത്യേകിച്ച് യുവാക്കൾക്കും മുതിർന്നവർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇടയിൽ, അനുചിതം അല്ലെങ്കിൽ അനാദരവ് ആയി വിശേഷിപ്പിക്കപ്പെടുന്നു, അതിനാൽ പ്രായമായവരുമായി സംസാരിക്കുമ്പോൾ ഒരാളുടെ നോട്ടം താഴ്ത്തുന്നത് അവർ ബഹുമാനത്തിന്റെയും ആദരവിന്റെയും അടയാളമായി കാണുന്നു. എന്നിരുന്നാലും, ഇക്കാര്യത്തിൽ യഥാർത്ഥ സാംസ്കാരികവും സാമൂഹികവുമായ സമ്പ്രദായങ്ങൾ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.

ജാപ്പനീസ് കുട്ടികളെ സ്കൂളിൽ അവരുടെ അധ്യാപകന്റെ കഴുത്തിന്റെ ഭാഗത്തേക്ക് നോക്കാൻ പഠിപ്പിക്കുന്നു. മുതിർന്നവരെന്ന നിലയിൽ, ബഹുമാനസൂചകമായി ഒരു മേലുദ്യോഗസ്ഥനോട് സംസാരിക്കുമ്പോൾ ജാപ്പനീസ് വ്യക്തികൾ കണ്ണുകൾ താഴ്ത്തുന്നു.[14]

ക്ലിനിക്കൽ വിലയിരുത്തൽ

തിരുത്തുക

സൈക്യാട്രി, ക്ലിനിക്കൽ സൈക്കോളജി എന്നിവയിൽ, മാനസിക നില പരിശോധയുടെ ഭാഗമായി, ക്ലിനിഷ്യൻ നേത്ര സമ്പർക്കത്തിന്റെ ആരംഭം, ആവൃത്തി, ഗുണനിലവാരം എന്നിവ വിലയിരുത്താം. ഉദാഹരണത്തിന്, രോഗി നേത്രബന്ധം ആരംഭിക്കുന്നുണ്ടോ, പ്രതികരിക്കുന്നുണ്ടോ, നിലനിർത്തുന്നുണ്ടോ അല്ലെങ്കിൽ ഒഴിവാക്കുന്നുണ്ടോ എന്ന് ഡോക്ടർ ശ്രദ്ധിച്ചേക്കാം. നേത്രബന്ധം അസാധാരണമാംവിധം തീവ്രമാണോ ശൂന്യമാണോ എന്നും, രോഗി താഴേക്ക് നോക്കുന്നുണ്ടോ, അല്ലെങ്കിൽ ഇടയ്ക്കിടെ നോക്കുന്നുണ്ടോ എന്നും ക്ലിനിഷ്യൻ ശ്രദ്ധിച്ചേക്കാം.

ജീവിവർഗങ്ങൾക്കിടയിൽ

തിരുത്തുക

മൃഗങ്ങൾ തമ്മിലുള്ള, അല്ലെങ്കിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഇടപെടലുകളിലും നേത്ര സമ്പർക്കം ഒരു പ്രധാന ഘടകമാണ്.

നായ്ക്കൾ ഉൾപ്പെടെ പല ജീവിവർഗങ്ങളിലെയും മൃഗങ്ങൾ പലപ്പോഴും നേത്ര സമ്പർക്കം ഒരു ഭീഷണിയായി കാണുന്നു. നായയുടെ കടിയേൽക്കുന്നത് തടയുന്നതിനുള്ള പല പരിപാടികളും ഒരു അജ്ഞാത നായയുമായി നേരിട്ടുള്ള നേത്ര സമ്പർക്കം ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നു.[15] ദി ന്യൂസിലാന്റ് മെഡിക്കൽ ജേണലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ചെറിയ കുട്ടികൾ നായ ആക്രമണത്തിന് ഇരയാകാനുള്ള ഒരു കാരണം നേത്ര സമ്പർക്കം ആണ്.

മറുവശത്ത്, ഒരു നായയും അതിൻ്റെ ഉടമയും തമ്മിലുള്ള നീണ്ടുനിൽക്കുന്ന നേത്ര സമ്പർക്കം, മാതൃ-ശിശു ബന്ധത്തിലെ അതിൻ്റെ പങ്കിന് പേരുകേട്ട ന്യൂറോമോഡുലേറ്ററായ ഓക്സിടോസിൻ സ്രവത്തെ മോഡുലേറ്റ് ചെയ്യുന്നു..[16]

കരടി നേത്ര സമ്പർക്കത്തെ ഒരു ഭീഷണിയായി വ്യാഖ്യാനിച്ചേക്കാം എന്നതിനാൽ കരടിയെ കണ്ടാൽ അവയുമായി നേരിട്ടുള്ള നേത്രബന്ധം ഒഴിവാക്കാൻ മലകയറ്റക്കാർക്ക് സാധാരണയായി നിർദ്ദേശം നൽകുന്നു, എന്നാൽ ചിലർ നേത്ര സമ്പർക്കം നിലനിർത്താൻ നിർദ്ദേശിക്കുന്നു.[17][18]

പ്രൈമേറ്റുകൾക്കിടയിൽ, നേത്ര സമ്പർക്കം ആക്രമണാത്മകമായി കരുതുന്നു, മൃഗശാലയിൽ അവയെ തുറിച്ചു നോക്കുന്നത് പ്രകോപിതമായ പെരുമാറ്റത്തിന് കാരണമാകും. ശത്രുതാപരമായ ഏറ്റുമുട്ടലുകളിൽ ആക്രമണത്തെ സൂചിപ്പിക്കാൻ ചിമ്പാൻസികൾ നേത്ര സമ്പർക്കം ഉപയോഗിക്കുന്നു.[15] 2007 ൽ റോട്ടർഡാം മൃഗശാലയിൽ നടന്ന, ബൊക്കിറ്റോ എന്ന ഗോറില്ല നിരവധി തവണ അതിനെ സന്ദർശിക്കുകയും പലപ്പോഴും ദീർഘനേരം നേത്ര സമ്പർക്കം പുലർത്തുകയും ചെയ്ത ഒരു സ്ത്രീയെ പരിക്കേൽപ്പിച്ച സംഭവം നേത്ര സമ്പർക്കവുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സംഭവത്തിനു ശേഷം ഇവിടെ ബോക്കിറ്റോയെ നോക്കുമ്പോൾ അതിന്റെ നേർക്കു നോക്കുന്നതായുള്ള തോന്നൽ വരുന്നത് ഒഴിവാക്കാൻ സന്ദർശകർക്ക് പ്രത്യേക കണ്ണട നൽകിത്തുടങ്ങി.[19]

ഇതും കാണുക

തിരുത്തുക
  1. "Scientific American Mind". Scientific American Mind. 27: 8 and 9. Jan–Feb 2016.
  2. Kearl, Mary (November 2008). "Psychology of Attraction". AOL Health. Archived from the original on 2009-06-06.
  3. "Infant sensitivity to adult eye direction". Child Dev. 67 (5): 1940–51. October 1996. doi:10.2307/1131602. JSTOR 1131602. PMID 9022223.
  4. "Mechanisms of eye gaze perception during infancy". J Cogn Neurosci. 16 (8): 1320–6. October 2004. doi:10.1162/0898929042304787. PMID 15509381.
  5. "Adult gaze influences infant attention and object processing: implications for cognitive neuroscience". Eur. J. Neurosci. 21 (6): 1763–6. March 2005. doi:10.1111/j.1460-9568.2005.03986.x. PMID 15845105.
  6. "The importance of eyes: how infants interpret adult looking behavior". Dev Psychol. 38 (6): 958–66. November 2002. doi:10.1037/0012-1649.38.6.958. PMC 1351351. PMID 12428707.
  7. "The Importance of Eye Contact for Child Development". All About Vision (in അമേരിക്കൻ ഇംഗ്ലീഷ്).
  8. "Effect of gazing at the camera during a video link on recall" (PDF). Appl Ergon. 37 (2): 167–75. March 2006. doi:10.1016/j.apergo.2005.05.003. PMID 16081035.
  9. Mayer K (October 2005). "Fundamentals of surgical research course: research presentations". J. Surg. Res. 128 (2): 174–7. doi:10.1016/j.jss.2005.07.001. PMID 16243041.
  10. "The 10-minute oral presentation: what should I focus on?". Am. J. Med. Sci. 329 (6): 306–9. June 2005. doi:10.1097/00000441-200506000-00010. PMID 15958872.
  11. "Should We Insist on Eye Contact with People who have Autism Spectrum Disorders". www.iidc.indiana.edu.
  12. Galanti, Geri-Ann (2004). Caring for patients from different cultures. University of Pennsylvania Press. p. 34. ISBN 978-0-8122-1857-2.
  13. Kathane, Raj (19 June 2004). "Adapting to British culture". BMJ. 328 (7454): 273. doi:10.1136/bmj.328.7454.s273.
  14. Robert T. Moran; Philip R. Harris; Sarah Virgilia Moran (2007). Managing cultural differences: global leadership strategies for the 21st century. Butterworth-Heinemann. pp. 64–. ISBN 978-0-7506-8247-3. Retrieved 17 December 2010.
  15. 15.0 15.1 Michel Odent, M.D. "Primal Health". Archived from the original on 12 December 2010.
  16. Miho Nagasawa; Shouhei Mitsui; Shiori En; Nobuyo Ohtani; Mitsuaki Ohta; Yasuo Sakuma; Tatsushi Onaka; Kazutaka Mogi; Takefumi Kikusui (17 April 2015). "Oxytocin-gaze positive loop and the coevolution of human-dog bonds". Science. 348 (6232): 333–336. Bibcode:2015Sci...348..333N. doi:10.1126/science.1261022. PMID 25883356.
  17. "Bears – Glacier National Park". National Park Service. Retrieved 2015-01-15.
  18. "Bear FAQs". New Hampshire Fish and Game Department. Archived from the original on 2018-04-23. Retrieved 2017-01-18.
  19. "Print Your Own Gaze-Averting Glasses: To Aid Sketch Artists, Prevent Gorilla Attacks". 30 April 2010.

പരാമർശിക്കപ്പെട്ട കൃതികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നേത്ര_സമ്പർക്കം&oldid=4144151" എന്ന താളിൽനിന്ന് ശേഖരിച്ചത്