മഡഗാസ്കർ പദ്ധതി
യൂറോപ്പിലെ ജൂതരെ മഡഗാസ്കറിലേക്ക് നാടുകടത്താനുള്ള നാസിജർമനിയുടെ ശ്രമമാണ് മഡഗാസ്കർ പദ്ധതി (The Madagascar Plan) എന്ന് അറിയപ്പെടുന്നത്. ഫ്രാൻസ് കീഴടക്കുന്നതിനു തൊട്ടുമുൻപ് 1940 ജൂണിൽ നാസി വിദേശകാര്യമന്ത്രിയായിരുന്ന ഫ്രാൻസ് റാഡെമാഷർ ആണ് ഈ പദ്ധതി മുന്നോട്ടുവച്ചത്. അന്നു ഫ്രഞ്ച് കോളനിയായിരുന്ന മഡഗാസ്കർ ജർമനിക്കു കൈമാറുന്നതും ഫ്രാൻസിന്റെ കീഴടങ്ങൽ ഉടമ്പടിയിലെ വ്യവസ്ഥകളിൽ ഒന്നായിരുന്നു.
1937 - ൽ പോളണ്ടിലെ സർക്കാർ ജൂതരെ നാടുകടത്തുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞിരുന്നു.[1][2] എന്നാൽ ഏറിയാൽ ഏതാണ്ട് 5000 മുതൽ 7000 വരെ മാത്രം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സാധ്യതകളേ അതിനായി ഉണ്ടാക്കിയ സമിതി കണ്ടെത്തിയുള്ളൂ.[a] രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് ജൂതരെ ജർമനിയിൽ നിന്നും പുറാത്താക്കാനുള്ള എല്ലാശ്രമങ്ങളും ഭാഗികമായേ ഫലിച്ചുള്ളൂ. അങ്ങനെയാണ് 1940 -ൽ വീണ്ടും ഈ ആശയത്തിനു ജീവൻ വച്ചത്.
1940 ജൂൺ 3 ന് റാഡെമാഷർ യൂറോപ്പിലെ ജൂതരെ നാടുകടത്താനായി മഡഗാസ്കർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ഹിറ്റ്‌ലറുടെ അനുമതിയോടെ 1940 ആഗസ്റ്റ് 15 -ന് എയ്‌ക്മാൻ തുടർന്നുള്ള നാലുവർഷങ്ങളിൽ വർഷംതോറും പത്തുലക്ഷം വീതം ജൂതന്മാരെ മഡഗാസ്കറിലേക്ക് നാടുകടത്താനുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. ഇതു പ്രകാരം മഡഗാസ്കർ എസ് എസ്സിന്റെ ഭരണത്തിൻ കീഴിൽ ഒരു പോലീസ് സ്റ്റേറ്റ് ആയിട്ടാാാണ് വിഭാവനം ചെയ്തത്. ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുമ്പോൾത്തന്നെ ധാരാളം ജൂതർ ഈ ദുരിതത്തിൽ ഒടുങ്ങിക്കോള്ളുമെന്നുതന്നെയാണ് നാസികൾ കരുതിയതും.[4] എന്നാൽ 1940 സെപ്തംബറിൽ ബ്രിട്ടീഷ് നാവികപ്പട ഉണ്ടാക്കിയ തടസങ്ങളാൽ ഈ പദ്ധതി ഒരിക്കലും നടന്നില്ല. 1942 ആയപ്പോഴേക്കും ആ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുകയും ജൂതപ്രശ്നത്തിനുള്ള അന്തിമപരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു..[5]
ഇതും കാണുക
തിരുത്തുക- Jewish Autonomous Oblast
- Proposals for a Jewish state
അവലംബം
തിരുത്തുകവിശദീകരണങ്ങൾ
തിരുത്തുക- ↑ the World Factbook estimates Madagascar's population as 23,812,681 ജൂലൈ 2015—ലെ കണക്കുപ്രകാരം[update].[3]
അവലംബങ്ങൾ
തിരുത്തുക- ↑ Browning 2004, p. 82.
- ↑ Nicosia 2008, p. 280.
- ↑ World Factbook 2015.
- ↑ Longerich 2010, p. 162.
- ↑ Browning 1995, pp. 18–19, 127–128.
പുസ്തകങ്ങൾ
തിരുത്തുക- Browning, Christopher R. (2004). The Origins of the Final Solution : The Evolution of Nazi Jewish Policy, September 1939 – March 1942. Comprehensive History of the Holocaust. Lincoln: University of Nebraska Press. ISBN 0-8032-1327-1.
{{cite book}}
: Invalid|ref=harv
(help) - Browning, Christopher R. (1995). The Path to Genocide: Essays on Launching the Final Solution. Cambridge: Cambridge University Press. ISBN 978-0-521-55878-5.
{{cite book}}
: Invalid|ref=harv
(help) - Cesarani, David (1995) [1995]. The "Jewish Chronicle" and Anglo-Jewry: 1841–1991. Cambridge; New York: Cambridge University Press. ISBN 978-0-521-43434-8.
{{cite book}}
: Invalid|ref=harv
(help) - "The World Factbook". Central Intelligence Agency. Archived from the original on 17 ഓഗസ്റ്റ് 2011. Retrieved 23 ഫെബ്രുവരി 2016.
- Ehrlich, Mark Avrum (2009). Encyclopedia of the Jewish Diaspora: Origins, Experiences, and Culture. Vol. 1. Santa Barbara, CA: ABC-CLIO. ISBN 978-1-85109-873-6.
{{cite book}}
: Invalid|ref=harv
(help) - Evans, Richard J. (2005). The Third Reich in Power. New York: Penguin. ISBN 978-0-14-303790-3.
{{cite book}}
: Invalid|ref=harv
(help) - Evans, Richard J. (2008). The Third Reich at War. New York: Penguin. ISBN 978-0-14-311671-4.
{{cite book}}
: Invalid|ref=harv
(help) - Gerdmar, Anders (2009). Roots of Theological Anti-Semitism: German Biblical Interpretation and the Jews, from Herder and Semler to Kittel and Bultmann. Studies in Jewish History and Culture. Leiden: Koninklijke Brill. ISBN 90-04-16851-6.
{{cite book}}
: Invalid|ref=harv
(help) - Hilberg, Raul (1973). The Destruction of the European Jews. New York: New Viewpoints.
{{cite book}}
: Invalid|ref=harv
(help) - Kershaw, Ian (2000). Hitler: 1936–1945: Nemesis. New York: Norton. ISBN 978-0-393-04994-7.
{{cite book}}
: Invalid|ref=harv
(help) - Kershaw, Ian (2008) [2000]. Hitler: A Biography. New York: Norton. ISBN 978-0-393-06757-6.
{{cite book}}
: Invalid|ref=harv
(help) - Longerich, Peter (2000). "The Wannsee Conference in the Development of the 'Final Solution'" (PDF). Holocaust Educational Trust Research Papers. 1 (2). London: The Holocaust Educational Trust. ISBN 0-9516166-5-X. Archived from the original (PDF) on 2 ഏപ്രിൽ 2015. Retrieved 15 ജനുവരി 2017.
{{cite journal}}
: Invalid|ref=harv
(help) - Longerich, Peter (2010). Holocaust: The Nazi Persecution and Murder of the Jews. Oxford; New York: Oxford University Press. ISBN 978-0-19-280436-5.
{{cite book}}
: Invalid|ref=harv
(help) - Longerich, Peter (2012). Heinrich Himmler: A Life. Oxford; New York: Oxford University Press. ISBN 978-0-19-959232-6.
{{cite book}}
: Invalid|ref=harv
(help) - Nicosia, Francis R. (2008). Zionism and Anti-Semitism in Nazi Germany. Cambridge; New York: Cambridge University Press. ISBN 978-0-521-88392-4.
{{cite book}}
: Invalid|ref=harv
(help) - Shirer, William L. (1960). The Rise and Fall of the Third Reich. New York: Simon & Schuster. ISBN 978-0-671-62420-0.
{{cite book}}
: Invalid|ref=harv
(help) - Snyder, Timothy (2010). Bloodlands: Europe between Hitler and Stalin. New York: Basic Books. ISBN 978-0-465-00239-9.
{{cite book}}
: Invalid|ref=harv
(help) - Telushkin, Joseph (2001) [1991]. Jewish Literacy: The Most Important Things to Know About the Jewish Religion, Its People, and Its History. New York: Harper Collins. ISBN 978-0-688-08506-3.
{{cite book}}
: Invalid|ref=harv
(help)
അധികവായനയ്ക്ക്
തിരുത്തുക- Ainsztein, Reuben (1974). Jewish Resistance in Nazi-Occupied Eastern Europe. London: Elek Books. ISBN 978-0-236-15490-6.
- Brechtken, Magnus (1998). Madagaskar für die Juden: Antisemitische Idee und politische Praxis 1885–1945 (in German). Oldenbourg: Wissenschaftsverlag. ISBN 3-486-56384-X.
{{cite book}}
: CS1 maint: unrecognized language (link) - Rademacher, Franz (3 ജൂലൈ 1940). "The Madagascar Plan: The Jewish Question in the Peace Treaty". Jewish Virtual Library. American-Israeli Cooperative Enterprise.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Video overview of the Madagascar Plan യൂട്യൂബിൽ by the German historian Magnus Brechtken
- Text of the Madagascar Plan