മട്ടപോണി (ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.English: /ˌmætəpˈn/[1]) ഗോത്രം കോമൺവെൽത്ത് ഓഫ് വിർജീനിയയിൽ കോളോണിയൽ കാലഘട്ടംമുതൽക്കുതന്നെ സംവരണ പ്രദേശം ലഭിച്ച രണ്ട് വിർജീനിയൻ ഇന്ത്യൻ[2] ഗോത്രങ്ങളിലൊന്നാണ്. ഇതിൽ വലിയ മട്ടപോണി ഇന്ത്യൻ വർഗ്ഗം വിർജീനിയയിൽ വെസ്റ്റ് പോയിന്റിനു സമീപം മട്ടപോണി നദിയുടെ അതിരുകൾക്കുടനീളമായി സ്ഥിതിചെയ്യുന്ന കിങ് വില്ല്യം കൗണ്ടിയിലെ സംവരണ പ്രദേശത്താണ് അധിവസിക്കുന്നത്.[3][4]

മട്ടപോണി
Total population
Enrolled members:

Mattaponi, King William County, Virginia: 450

Upper Mattaponi, Hanover County, Virginia: 575
Regions with significant populations
 അമേരിക്കൻ ഐക്യനാടുകൾ Virginia
Languages
English, Virginia Algonquian (historical)
Religion
Christianity (incl. syncretistic forms)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Pamunkey, Upper Mattaponi

പതിനാറാം നൂറ്റാണ്ടിൽ ചീഫ് പൗവാട്ടന്റെ പാരമ്പര്യത്തിന്റെ തുടർച്ചയായുള്ള ആറു ഗോത്രങ്ങളിലൊന്നായിരുന്നു ഇത്.[5] പോവറ്റാൻ ചീഫിനു കീഴിലെ മറ്റ് അംഗങ്ങളെപ്പോലെ ഒരു അൽ‌ഗോങ്കിയൻ ഭാഷയാണ് ഈ ഗോത്രത്തിലെ ജനങ്ങൾ സംസാരിച്ചിരുന്നത്. 1607 ൽ ഇംഗ്ലീഷുകാർ എത്തിച്ചേരുകയും ജയിംസ് ടൌണിൽ കുടിയേറുകയും ചെയ്ത കാലഘട്ടത്തിൽ പൗവാട്ടന്റെ പ്രബലമായ ഗോത്ര കൂട്ടായ്മയിൽ 30 ഓളം ഗോത്രങ്ങൾ ഉൾപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു.[6]

ഇതുകൂടാതെ, ഒരു മട്ടപോണി ബാന്റ് സംവരണ പ്രദേശത്തിന് പുറത്തായി, മട്ടപോണി നദിയുടെ ഉന്നതഭാഗത്തെ സംയോജിപ്പിക്കപ്പെടാത്ത ആഡംസ്ടൌൺ എന്നു പേരുള്ള കുഗ്രാമത്തിൽ കാലങ്ങളായി അധിവസിച്ചിരുന്നു. ഇതൊരു ഇന്ത്യൻ പ്രദേശമായി പതിനേഴാം നൂറ്റാണ്ടിലെ രേഖകളിൽ തിരിച്ചറിയപ്പെട്ടിരുന്നു. 1921 ൽ ആഡംസ്ടൌണിലെ ഈ അപ്പർ മട്ടപോണി ഗോത്രവർഗം ഔദ്യോഗിക സമൂഹമായി സംഘടിപ്പിക്കപ്പെടുകയുണ്ടായി. വെർജീനിയയിലെ കോമൺവെൽത്ത് ഓഫ് വിർജീനിയ ഒരു ഗോത്രമായി അംഗീകരിക്കപ്പെട്ട ഇവർക്ക് ഹാനോവർ കൗണ്ടിയിൽ 32 ഏക്കർ (130,000 m2) പ്രദേശം കൈവശത്തിലുണ്ട്.[7][8] 2018 ജനുവരി 12 ന് പാസാക്കിയ 2017 ലെ തോമസിന ഇ. ജോർഡൻ ഇന്ത്യൻ ട്രൈബ്സ് ഓഫ് വിർജീനിയ ഫെഡറൽ റെക്കഗ്നിഷൻ ആക്ട് പ്രകാരം അപ്പർ മട്ടപോണി ഗോത്രത്തിന് ഫെഡറൽ പദവി നൽകപ്പെട്ടു.[9]

ഫെഡറൽ അംഗീകാരം ലഭിച്ചിട്ടുള്ള പമൻസ്കി ഇന്ത്യക്കാരുടെ ഒരു ശാഖയായിട്ടാണ് മട്ടപോണി ഇന്ത്യക്കാരെ തരം തിരിച്ചിരിക്കുന്നത്. മട്ടപോണി, പമൻസ്കി ഇന്ത്യൻ വർഗ്ഗങ്ങൾക്ക് സമാനമായ ഒരു സാംസ്കാരിക അടിത്തറയുണ്ട് എന്നതുപോലെതന്നെ ഒരേ ചരിത്രപരമായ രാഷ്ട്രീയ സംവിധാനത്തിൽ നിന്നാണ് അവർ എത്തിയത്.[10]

  1. Feest, Christian F. (1978). "Virginia Algonquians." In Northeast, ed. Bruce G. Trigger. Vol. 15 of Handbook of North American Indians, ed. William C. Sturtevant. Washington, D.C.: Smithsonian Institution, pg. 268
  2. "A Guide to Writing about Virginia Indians and Virginia Indian History" Archived 2012-02-24 at the Wayback Machine., Virginia Council on Indians, Commonwealth of Virginia, updated Aug 2009, accessed 16 Sep 2009
  3. Wood, Karenne, ed., The Virginia Indian Heritage Trail, Charlottesville, VA: Virginia Foundation for the Humanities, 2007 Archived 2009-07-04 at the Wayback Machine.
  4. Egloff, Keith and Deborah Woodward. First People: The Early Indians of Virginia. Charlottesville: The University Press of Virginia, 1992.
  5. Rountree, Helen C. Pocahontas, Powhatan, Opechancanough: Three Indian Lives Changed by Jamestown. Charlottesville: University of Virginia Press, 2005.
  6. Waugaman, Sandra F. and Danielle-Moretti-Langholtz, Ph.D. We're Still Here: Contemporary Virginia Indians Tell Their Stories. Richmond, VA: Palari Publishing, 2006 (revised edition)
  7. Waugaman, Sandra F. and Danielle-Moretti-Langholtz, Ph.D. We're Still Here: Contemporary Virginia Indians Tell Their Stories. Richmond, VA: Palari Publishing, 2006 (revised edition)
  8. Kimberlain, Joanne. "We're Still Here", The Virginian-Pilot, June 7–9, 2009
  9. "Bill passes to give 6 Va. Native American tribes federal recognition". 12 January 2018. Retrieved 12 February 2018.
  10. "Mattaponi Tribe History - Access Genealogy". 10 December 2013. Retrieved 22 September 2016.
"https://ml.wikipedia.org/w/index.php?title=മട്ടപോണി&oldid=3134817" എന്ന താളിൽനിന്ന് ശേഖരിച്ചത്