മഞ്ഞക്കോട്ടുമൂല
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ പനവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മഞ്ഞക്കോട്ടുമൂല . മഞ്ഞൾ ധരാളമായി കൃഷി ചെയ്തിരുന്നതിനാൽ മഞ്ഞക്കാട്ടുമൂല എന്നായിരുന്നു ആദ്യകാലങ്ങളിൽ ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരത്തു നിന്നും റോഡു വഴി ഇവിടേക്ക് 23കിലോമീറ്റർ ദൂരമുണ്ട്.
പ്രധാന റോഡുകൾ
തിരുത്തുകതിരുവനന്തപുരത്തു നിന്നും ചെങ്കോട്ടയിലേക്കുള്ള മലയോര ഹൈവെ ഇതുവഴിയാണ് കടന്നു പോകുന്നത്. തിരുവനന്തപുരത്തു നിന്നും ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തെന്മല ഇക്കോടൂറിസം, എണ്ണപ്പന ഗവേഷണ കേന്ദ്രം,അഗ്രിഫാം, കുറ്റാലം വെള്ളച്ചാട്ടം തുടങ്ങിയ വിഞ്ജാന വിനോദ കേന്ദ്രങ്ങളിലേക്ക് കടന്നു പോകേണ്ടത് ഇതു വഴിയാണ്.
ആരാധനാലയങ്ങൾ
തിരുത്തുകഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾ ഇടകലർന്നു വസിക്കുന്ന പ്രദേശം. 1.5km ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങൾ.
- വഞ്ചവം മുസ്ലീം ജമാഅത്ത്, ചുള്ളിമാനൂർ മുസ്ലീം ജമാഅത്ത്.
- റോമൻ കാത്തലിക് ചർച്ച് ചുള്ളിമാനൂർ, സി.എസ്.ഐ ചർച്ച് ചുള്ളിമാനൂർ.
- ശ്രീ മഹാദേവ ക്ഷേത്രം ചെറുവേലി, ശ്രീ ധർമ്മശാസ്താ ക്ഷേത്രം വഞ്ചുവം
വിദ്യാഭ്യസസ്ഥാപനങ്ങൾ
തിരുത്തുക1.5km ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങൾ
- എസ്.എച്ച്.യു.പി.എസ് ചുള്ളിമാനൂർ,
- വിമല ഹൃദയ കോൺവെന്റ്,
- എൽ.പി എസ് കുറുപുഴ,
- ക്രിസ്തുജ്യോതി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ