സൗദി അറേബിയയിലെ കിഴക്കൻ മേഖലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചതിന് ഇന്ത്യൻ സർക്കാർ നൽകുന്ന നാരീശക്തി പുരസ്കാരം ലഭിച്ച ഒരു മലയാളിയാണ് മഞ്ജു മണിക്കുട്ടൻ (Manju Manikuttan)[1].

വിവാഹത്തിന് ശേഷം പ്രവാസിയായ ഭർത്താവിനൊപ്പം സൗദിയിൽ എത്തിയ പെരുമ്പാവൂരുകാരിയായ മഞ്ജു അവിടെയൊരു ബ്യൂട്ടിപാർലർ ജീവനക്കാരിയാണ്. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ സൗദിയിൽ നിയമക്കുരുക്കിൽപ്പെട്ട ആയിരത്തോളം ഇന്ത്യൻ സ്ത്രീകൾക്ക് അഭയം നൽകുകയും തുടർന്ന് അവരെ ഇന്ത്യയിലേക്ക് സുരക്ഷിതരായി തിരികെയെത്തിക്കാൻ പ്രവർത്തിച്ചതിനുമാണ് പുരസ്കാരം ലഭിച്ചത്.[2]

ദമ്മാം ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന നവയുഗം സാംസ്ക്കാരികവേദി എന്ന പ്രവാസി സംഘടനയുടെ വൈസ് പ്രസിഡന്റ് ആണ് മഞ്ജു മണിക്കുട്ടൻ[3][4] . ഭർത്താവും നവയുഗം കേന്ദ്രകമ്മിറ്റി അംഗവുമായ പദ്മനാഭൻ മണിക്കുട്ടൻ മഞ്ജുവിന്റെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നു. [5]ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സൗദി തൊഴിൽ വകുപ്പിന്റെ പുരസ്ക്കാരം ഉൾപ്പെടെ പുരസ്‌ക്കാരങ്ങൾ മഞ്ജുവും മണിക്കുട്ടനും നേടിയിട്ടുണ്ട്.[6]

  1. Joby (2019-02-24). "ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന ഏറ്റവും പരമോന്നതബഹുമതിയായ 'നാരി ശക്തി പുരസ്‌കാരം' നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടന്" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-12-18.
  2. https://timesofindia.indiatimes.com/city/kochi/malayali-volunteer-gets-nari-shakti-puraskar/articleshow/68142930.cms
  3. "സൗദി തൊഴിൽ വകുപ്പിന്റെ പുരസ്ക്കാരം നേടിയ മഞ്ജുവിനെയും മണിക്കുട്ടനെയും നവയുഗം അഭിനന്ദിച്ചു" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-10-09. Retrieved 2023-12-18.
  4. "This beautician gives Khaddamas a ray of hope in desert kingdom". Retrieved 2023-12-18.
  5. ലേഖകൻ, മാധ്യമം (2021-05-17). "നി​യ​മ​ക്കു​രു​ക്കി​ൽ​നി​ന്ന്​ മോ​ച​നം നേ​ടാ​ൻ അ​സം സ്വ​ദേ​ശി​നി​ക്ക്​ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​ടെ സ​ഹാ​യം | Madhyamam". Retrieved 2023-12-18. {{cite web}}: zero width space character in |title= at position 3 (help)
  6. "മഞ്ജു മണിക്കുട്ടന് പ്രവാസ ലോകത്തിന്റെ ആദരം". 2019-03-17. Retrieved 2023-12-18.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഞ്ജു_മണിക്കുട്ടൻ&oldid=4004295" എന്ന താളിൽനിന്ന് ശേഖരിച്ചത്