കേരളത്തിലെ പ്രശസ്ത മജീഷ്യനായിരുന്നു മജീഷ്യൻ സാരംഗ് (മരണം : 11 ആഗസ്റ്റ് 2012). മാജിക്കിലൂടെ അന്ധവിശ്വാസം പരത്തുന്നവർക്കെതിരെ പ്രചരണം നടത്തിയ ഇദ്ദേഹം യുക്തിവാദ പ്രചാരകൻ കൂടിയായിരുന്നു. യുക്തിവാദി ഇടമറുകിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

ഇന്ത്യയ്ക്കകത്തും പുറത്തും മാജിക് നടത്തിയും മാജിക്കിന്റെ ഉപകരണങ്ങൾ നിർമ്മിച്ച് നൽകിയും ശ്രദ്ധേയനായി. കുറെ നാൾ ദുബായിൽ മാജിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. 'മാനിക്കുലേറ്റീവ് മാജിക്കി'ന്റെ വക്താവായാണ് മാന്ത്രികർക്കിടയിൽ അറിയിപ്പെടുന്നത്. വലിയ ശിഷ്യസമ്പത്തും ഉണ്ടായിരുന്നു.

പുരസ്കാരം തിരുത്തുക

  • മാജിക് കലയിൽ ദേശീയ-സംസ്ഥാനതലത്തിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. പ്രൊഫ. വാഴക്കുന്നം അവാർഡ് അഞ്ച് തവണ തുടർച്ചയായി നേടി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മജീഷ്യൻ_സാരംഗ്&oldid=2482641" എന്ന താളിൽനിന്ന് ശേഖരിച്ചത്