മങ്ങാട് നടേശൻ
(മങ്ങാട് കെ. നടേശൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടക സംഗീതജ്ഞനും സംഗീത അദ്ധ്യാപകനുമാണ് മങ്ങാട് നടേശൻ.
മങ്ങാട് നടേശൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സംഗീതജ്ഞൻ |
ജീവിതപങ്കാളി(കൾ) | നിർമ്മല |
കുട്ടികൾ | ഡോ. മിനി പ്രിയ പ്രിയദർശിനി |
ജീവിതരേഖ
തിരുത്തുകകൊല്ലം ജില്ലയിലെ മങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ശെമ്മങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്നാണ് സംഗീതത്തിൽ ശിക്ഷണം നേടിയത്. ആകാശവാണിയിൽ ജോലി ലഭിച്ചതോടെ തൃശൂർ നഗരത്തിൽ താമസമാക്കി. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി നടത്തിയിട്ടുള്ള അദ്ദേഹം കേരളത്തിലെ മികച്ച സംഗീതഗുരുനാഥന്മാരിൽ ഒരാളാണ്.
ഭാര്യ : നിർമ്മല. മക്കളായ ഡോ. മിനി, പ്രിയ, പ്രിയദർശിനി എന്നിവരും ഗായികമാരാണ്. [1]
പുരസ്കാരങ്ങൾ
തിരുത്തുക- സംഗീതകലാ ആചാര്യ പുരസ്കാരം
- കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്പ്
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം
- സ്വാതി സംഗീത പുരസ്കാരം 2016 [2]
അവലംബം
തിരുത്തുക- ↑ http://www.deshabhimani.com/newscontent.php?id=484357
- ↑ "Swathi music award for Mangad K. Natesan". The Hindu (in Indian English). 2016-08-04. ISSN 0971-751X. Retrieved 2016-09-05.