മങ്കൊമ്പിലമ്മ

(മങ്കൊമ്പിൽ അമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെള്ളാളരുടെ കുലദേവതയാണ് മങ്കൊമ്പിലമ്മ. ഏതാണ്ട്‌ ആയിരം വർഷം മുൻപ്‌ അവർ കൂടെ കൊണ്ടു പോന്ന അവരുടെ കുലദേവതയാണ് മങ്കൊമ്പിലമ്മ. തെങ്കാശിലെ അഞ്ചു ഊരുകാരായിരുന്ന ഇവരെ "അഞ്ഞൂറ്റിക്കാർ" എന്നാൺ വിളിച്ചിരുന്നത്‌ .അവരും ആശ്രിതരും കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപമുള്ള മൂന്നിലവിൽ കുടിയേറി. കാലക്രമത്തിൽ കുറേപ്പേർ തൊടുപുഴയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും മാറിത്താമസ്സിച്ചു.

കുലദേവതയെ നിത്യവും തങ്ങളുടെ വീടുകളിൽ പൂജിക്കയും വർഷത്തിലൊരിക്കൽ 'പത്താമുദയത്തിന്‌" സമുദായം ഒന്നടങ്കം മൂന്നിലവിലെത്തി വിധിപ്രകാരാം പൂജിക്കയും ചെയ്തു പോന്നു. പിൽക്കാലത്തു ഈ പ്രദേശങ്ങളിൽ നിന്നും മറ്റു പ്രദേശങ്ങളിലേക്കു കുടിയേറിയവർ മങ്കൊമ്പിലമ്മയെ കൂടെ കൊണ്ടു പോയതിനാൽ നിരവധി സ്ഥലങ്ങളിൽ മങ്കൊമ്പിലമ്മമാരുണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിൽ ഏറ്റവും പ്രസിദ്ധം കുട്ടനാട്ടിലെ മങ്കൊമ്പായതിനാൽ പലരും കുട്ടനാട്ടിൽ മാത്രമേ മങ്കൊമ്പ്‌ ഉള്ളൂ എന്നു കരുതുന്നു.

മഹിഷാസുര മർ‍ദ്ദിനിയായ ശിവമഹാലക്ഷ്മി ആണ് മങ്കൊമ്പിലമ്മ. ദുർഗ്ഗാ സങ്കൽപ്പത്തിൽ ശൈവ ശാക്തേയതന്ത്രങ്ങളുമായി ബന്ധമുണ്ട്‌. ചിലപ്പതികാരത്തിലെ ദുർഗ്ഗയെ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാൺ അവതരിപ്പിക്കുന്നത്‌. തമിഴ് ഭദ്രകാളി സങ്കൽപ്പത്തിനും കേരളത്തിലെ ശിവസുതയായ ഭദ്രകാളി സങ്കൽപ്പത്തിനും തമ്മിൽ വ്യത്യാസമുണ്ട്‌. മൂന്നിലവ്‌ മങ്കൊമ്പിൽ രൂപമില്ലാത്ത കേവല ശിലാ പ്രതിഷ്ഠയാണ് .പനച്ചിപ്പാറ ശിലാവിഗ്രഹമാണ് .മടുക്കമരത്തണലിൽ.കുട്ടനാട്ടിലെ ദാരുബിംബത്തിൻ ഇതിനോടു സാമ്യമുണ്ട്‌. പനച്ചിപ്പാറ വിഗ്രഹത്തിനു തമിഴ്‌ ശിൽപ ശൈലിയാണ്‌. ഈ ധ്യാന രൂപം താഴെക്കൊടുത്തിരിക്കുന്ന സ്തോത്രത്തിൽ വർണ്ണിക്കപ്പെടുന്നു.

പഴയ തിരുവിതാംകൂർ പ്രദേശത്ത്‌ പാലാ മൂന്നിലവ്‌, തൃക്കാരിയൂരിനടുത്തുള്ള അറക്കുളം, പറപ്പുഴ,തലനാട്‌ (ശ്രീകോവിൽ), പൂഞ്ഞാർ പനച്ചിപ്പാറ, കോട്ടയം കൂരോപ്പട,കുട്ടനാട്‌ മങ്കൊമ്പ്‌ എന്നിങ്ങനെ ൨൬ മങ്കൊമ്പിൽ ക്ഷേത്രങ്ങളുണ്ട്‌ . പാലാ മൂന്നിലവിലേതാണ്‌ മൂലക്ഷേത്രം. കൃഷി, കച്ചവടം, കണക്കെഴുത്ത്‌ ഇവ മൂന്നിലും വിദഗ്ദ്ധർ ആയിരുന്ന കുംഭകോണം വെള്ളാളരിൽ കുറേപ്പറ്‍ എന്തോ കാരണത്താൽ തെങ്കാശിയിലെ വള്ളിയൂരിലേക്കും പിന്നീട്‌ അവിടെ നിന്നും തിരുവിതാംകൂറിലെ കിഴക്കൻ മലയോര മേഖലയിലേക്കും കുടിയേറി .

പോത്താകുന്നൊരു ദാനവന്റെ കരവീര്യത്താലമർത്യാവലി
പേർത്തും ഭീതികലർന്നൊളിച്ചു മരുവീടുന്നൊരവസ്താന്തരേ
കൈത്താർ കൊണ്ട്‌ കഴുത്തറുത്ത്‌ തലയും കോർത്തു ശൂലാന്തറെ
കീർത്യാ മേവും ഉമേ, രമേ,വിതര മേ,മങ്കൊമ്പിലമ്മേ ശുഭം.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

http://www.youtube.com/watch?v=x1LpVpLegbA

https://www.google.co.in/search?safe=active&client=ms-android-huawei&q=vlavath+bhagavathy+temple&sa=X&ved=0ahUKEwiftKWH7ZjcAhVUWisKHb6LCCAQ7xYIICgA&biw=360&bih=518#trex=m_t:lcl_akp,rc_f:nav,rc_ludocids:10930301747307620251,rc_q:Vlavath%2520Bhagavathy%2520Temple,ru_q:Vlavath%2520Bhagavathy%2520Temple

അവലംബം തിരുത്തുക

  • വി.ആർ പരമേശ്വരൻപിള്ള,"ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളിൽ,൧൯൮൭
  • പി.ജി.രാജേന്ദ്രൻ-"ക്ഷേത്ര വിജ്ജഞാങ്കോശം",ഡി.സി.ബുക്സ് ൨൦൦൧
"https://ml.wikipedia.org/w/index.php?title=മങ്കൊമ്പിലമ്മ&oldid=3257535" എന്ന താളിൽനിന്ന് ശേഖരിച്ചത്