സംവാദം:മങ്കൊമ്പിലമ്മ
മടുക്കയിൽ കൊട്ടാരത്തിൽ മങ്കൊമ്പ് ഭഗവതിയെ കുടിയിരുത്തിയത്തിന്റെ ഒരു ഐതിഹ്യമുണ്ട്. ഈ കുടുംബത്തിലെ ആളുകൾ പിള്ളമാരയാണ് അറിയപ്പെടുന്നത്. പിന്നീട് കോയിമാർ പട്ടം കിട്ടിയതായും പറയപ്പെടുന്നു.
ആയിരത്തിൽപരം വർഷങ്ങൾക്കുമുമ്പ് തെങ്കാശിക്കും മധുരക്കും ഇടയിൽ പാർത്തായിരുന്നവരായിരുന്നു ഇവർ.
പ്രബലരായ ഈ കുടുംബത്തിലെ ഒരു പെൺകുട്ടിയെ വേൾക്കാൻ നാടുഭരിച്ചിരുന്ന ജാതിയിൽ താഴ്ന്ന രാജാവ് ആഗ്രഹിച്ചു. എന്നാൽ ഇതിന് തയ്യാറാവാതെ കുടുംബം ആശ്രിതരോടൊപ്പം പാലായനംചെയ്ത് മങ്കൊമ്പ് മലപ്രദേശത്തു താമസം ഉറപ്പിച്ചു എന്നാണ് കാരണവന്മാർ പറഞ്ഞത്.
ഇപ്പോൾ ഈ ക്ഷേത്രത്തിന്റെ ശാഖകളായി 17 ക്ഷേത്രങ്ങൾ അറിയപ്പെടുന്നു. മൂലക്ഷേത്രത്തിൽ മാസത്തിൽ ഒരിക്കൽ സംക്രാന്തി നാളിൽ നടതുറന്ന് പൂജകൾ ചെയ്തുവരുന്നു.
മങ്കൊമ്പിലമ്മ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. മങ്കൊമ്പിലമ്മ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.