മഗുര ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മഗുര ദേശീയോദ്യാനം (Polish: Magurski Park Narodowy), പോളണ്ടന്റെ തെക്ക്-കിഴക്ക്, സ്ലോവാക്ക്യക്ക് സമീപത്തുള്ള ലെസ്സർ പോളണ്ട് വൊയിവോഡെഷിപ്പ്, സബ്‍കാർപത്തിയൻ വൊയിവോഡെഷിപ്പ് എന്നിവയുടെ അതിരിൽ നിലനിൽക്കുന്ന ഒരു ദേശീയോദ്യാനമാണ്. വിസ്‍ലോക്ക നദിയുടെ മുകൾ തടത്തിൻറെ പ്രധാനഭാഗം ഇതിൽ ഉൾക്കൊള്ളുന്നു. 1995 ൽ പാർക്ക് സ്ഥാപിക്കപ്പെടുമ്പോൾ 199.62 ചതുരശ്ര കി.മീ. പ്രദേശമായിരുന്നു ഇതിൽ ഉൾക്കൊണ്ടിരുന്നത്. ഇപ്പോൾ 194.39 കിമീ2 (75.05 ച. മൈൽ) മാത്രമുള്ളതിൽ, 185.31 ച.കിലോമീറ്റർ പ്രദേശം വനമാണ്.
Magura National Park | |
---|---|
Magurski Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Subcarpathian Voivodeship, Poland |
Nearest city | Krempna |
Area | 194.39 കി.m2 (75.05 ച മൈ) |
Established | 1995 |
Governing body | Ministry of the Environment |
മഗുര വാറ്റ്‍കോവ്സ്ക എന്ന പേരിലുള്ളതും വാറ്റ്‍കോവ കഴിഞ്ഞാൽ ഉയരം കൂടിയതുമായ മാസ്സിഫിൽ നിന്നാണ് ഉദ്യാനത്തിന് ഈ പേരു കിട്ടിയത്. ഈ മാസ്സിഫിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടിയ്ക്കും മഗുര എന്നുതന്നെയാണ് പേര്.