എസ്സ്.എസ്സ് രാജമൗലി സംവിധാനം ചെയ്ത് അല്ലു അരവിന്ദ് നിർമിച്ച് 2009ൽ തീയേറ്ററുകളിൽ എത്തിയ ചരിത്രാധിഷ്ഠിത ചലചിത്രമാണ് മഗധീര (തെലുങ്ക് : మగధీర ഇംഗ്ലീഷ്: Magadheera ). രാം ചരൺ തേജയും കാജൽ അഗർ‌വാളുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീഹരിയും ദേവ് ഗില്ലും മറ്റ് ചില പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. 40 കോടി രൂപമുതൽമുടക്കി നിർമ്മിച്ച ഈ ചിത്രം തെലുഗു ചലചിത്രരംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നാണ്. മഗധീര ലോകം മുഴുവനുമായി ഏകദേശം 150 കോടി രൂപയോളം സമാഹരിച്ചു. ധീര ദി വാരിയർ എന്ന പെരിൽ ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തി.

മഗധീര
Theatrical poster
സംവിധാനംഎസ്.എസ്. രാജമൗലി
നിർമ്മാണംഅല്ലു അരവിന്ദ്
രചനVijayendra Prasad
M. Ratnam
അഭിനേതാക്കൾറാം ചരൺ
കാജൾ അഗർവാൾ
ശ്രീഹരി
ശരത് ബാബു
ദേവ് ഗിൽ
സംഗീതംM. M. Keeravani
Kalyani Malik
ഛായാഗ്രഹണംK.K. Senthil Kumar
ചിത്രസംയോജനംകോട്ടഗിരി വെങ്കടേശ്വര റാവു
വിതരണംഗീത ആർട്സ്
റിലീസിങ് തീയതി31 July 2009
രാജ്യംഇന്ത്യ
ഭാഷതെലുങ്ക്
ബജറ്റ് 40 crores
ആകെ 150 crores

പശ്ചാത്തലം

തിരുത്തുക

പുനർജന്മ വിശ്വാസത്തിലധിഷ്ടിതമാണ് മഗധീരയുടെ കഥാപശ്ചാത്തലം.1604ൽ കൊല്ലപ്പെട്ട ഉദയഗഡിലെ രാജകുമാരിയായ മിത്രവിന്ദാ ദേവിയും, പോരാളിയായ കാലഭൈരവനും, സേനാധിപതിയായ രൺദേവ് ബില്ലയും, മുഗൾരാജാവായ ഷേർഖാനും 400 കൊല്ലങ്ങൾക്ക് ശേഷം പുനർജ്ജനിക്കുന്നതായാണ് ചലചിത്രത്തിന്റെ ഇതിവൃത്തം. പൂർ‌വ്വജന്മത്തിൽ കൊഴിഞ്ഞുപോയ മിത്രാനന്ദയുടേയും ഭൈരവന്റേയും പ്രണയം പുനർജന്മത്തിൽ ഇന്ദുവിലൂടെയും ഹർഷയിലൂടെയും പൂർണ്ണമാകുന്നു.

കഥാപാത്രങ്ങൾ

തിരുത്തുക
നടൻ/നടി കഥാപാത്രം
രാം ചരൺ തേജ കാലഭൈരവൻ, ഹർഷ
കാജൽ അഗർ‌വാൾ മിത്രവിന്ദാ ദേവി, ഇന്ദു
ശ്രീഹരി ഷേർഖാൻ, സോളമൻ
ദേവ് ഗിൽ രൺ ദേവ് ബില്ല, രഘുവീർ
ശരത് ബാബു ഉദയഗഡ് രാജാവ് വിക്രം സിംഗ്
ചിരഞ്ജീവി അതിഥി താരം

ചിത്രീകരണം

തിരുത്തുക

ചിത്രത്തിന്റെ 90 ശതമാനവും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. മറ്റ് ഭാഗങ്ങൾ ഗുജറാത്ത്, രാജസ്ഥാൻ, റാൻ ഓഫ് കച്ച്, കർണ്ണാടകം എന്നിവിടങ്ങളിലായി പുരോഗമിച്ചു.

"https://ml.wikipedia.org/w/index.php?title=മഗധീര&oldid=3897845" എന്ന താളിൽനിന്ന് ശേഖരിച്ചത്