ഇന്ത്യൻ ഗണിതശാസ്ത്രജ്ഞയാണ് മംഗല നർലികർ. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (TIFR) സേവനമാരംഭിച്ച നർലികർ ബോംബെയിലെയും പൂനെയിലെയും സർവ്വകലാശാലകളിൽ അദ്ധ്യാപികയായും പ്രവർത്തിക്കുകയുണ്ടായി. [1] ഗണിതശാസ്ത്രവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ഇംഗ്ലീഷ്, മറാത്തി എന്നീ ഭാഷകളിൽ ധാരാളം പുസ്തകങ്ങളും ലേഖനങ്ങളും നർലികർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2002 -ൽ ഗാർഗി അജുൻ ജീവൻത് ആഹെ -( गार्गी अजून जिवंत आहे). എന്ന മറാത്തി പുസ്തകത്തിന് വിശ്വനാഥ് പാർവ്വതി ഗോഖലെ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. [2]

മംഗല നർലികർ
ജനനം
Mangala Rajwade

Bombay, India
കലാലയംUniversity of Bombay,
തൊഴിൽMathematician
ജീവിതപങ്കാളി(കൾ)Jayant Narlikar
കുട്ടികൾThree daughters

ജീവചരിത്രം

തിരുത്തുക

നർലികർ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് 1962 -ൽ ഗണിതത്തിൽ ബിരുദം നേടുകയും 1964 -ൽ ഗണിതത്തിൽ ഒന്നാം റാങ്കോടെ മാസ്റ്റർ ബിരുദം നേടുകയും ചാൻസലറിൽ നിന്ന് ഗോൾഡൻ മെഡൽ കരസ്ഥമാക്കുകയും ചെയ്തു. [3][4]1966 -ൽ അറിയപ്പെടുന്ന കോസ്മോളജിസ്റ്റും ഫിസിസ്റ്റും ആയ ജയന്ത് നർലികർ നെ മംഗല വിവാഹം ചെയ്തു. അവർക്ക് ഗീത, ഗിരിജ, ലീലാവതി എന്നീ മക്കളിൽ ഒരാൾ ബയോകെമിസ്റ്റും മറ്റു രണ്ടു പേർ കമ്പ്യൂട്ടർ സയൻസിലും ഔദ്യോഗിക ജീവിതം നയിക്കുന്നു. [5][6]

1964 മുതൽ 1966 വരെ നർലികർ മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഗവേഷകവിദ്യാർത്ഥിയായിരുന്നു. 1967 മുതൽ 1969 വരെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ബിരുദത്തിനുതാഴെയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപികയായിരുന്നു. 1974 മുതൽ 1980 വരെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഗണിതാദ്ധ്യാപികയായി പ്രവർത്തിക്കാൻ തുടങ്ങി.[7]1981-ൽ വിവാഹം കഴിഞ്ഞ്16 വർഷങ്ങൾക്കുശേഷം ഗണിതശാസ്ത്രത്തിലെ അനലറ്റിക് നമ്പർ തിയറിയിൽ[8] ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം നേടി. [9]1982-1985 വരെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഗണിതസ്ക്കൂളിന്റെ പൂൾ ഓഫീസർ ആയി പ്രവർത്തിച്ചു. 1989 മുതൽ 2002 വരെ പൂനെ സർവ്വകലാശാലയിലെ അദ്ധ്യാപികയായിരുന്നു. 2006 മുതൽ 2010 വരെ ഭാസ്കരാചാര്യ പ്രതിഷ്തൻ കേന്ദ്രത്തിലെ മാസ്റ്റർ ബിരുദവിദ്യാർത്ഥികളുടെ അദ്ധ്യാപികയും ആയിരുന്നു.[10]

പ്രബന്ധങ്ങൾ

തിരുത്തുക
  • Theory of Sieved Integers, Acta Arithmetica 38, 157 in 19
  • On a theorem of Erdos and Szemeredi, Hardy Ramanujan Journal 3, 41, in 1980
  • On the Mean Square Value theorem of Hurwitz Zeta function, Proceedings of Indian Academy of Sciences 90, 195, 1981.
  • Hybrid mean Value Theorem of L-functions, Hardy Ramanujan Journal 9, 11 - 16, 1986.
  • On orders solely of Abelian Groups, Bulletin of London Mathematical Society, 20, 211 - 216, in 1988.
  • Several Articles on mathematics in Science Age, to create interest in Mathematics among lay people
  • Ganitachyaa Sopya Vata, a book in Marathi for school children
  • An easy Access to basic Mathematics, a book for school children.
  • A Cosmic Adventure, translation of a book on Astronomy by Professor J. V. Narlikar.
  1. "E-learning in Mathematics at Undergraduate and Postgraduate Level". Bhaskaracharya Pratishthana. Retrieved 1 November 2015.
  2. "Gargi Ajun Jeevant Aahe - गार्गी अजून जिवंत आहे" (in Marathi). Online Book Store India indy.co.in. Archived from the original on 2016-08-04. Retrieved 1 November 2015.{{cite web}}: CS1 maint: unrecognized language (link)
  3. Chengalvarayan & Gokilvani 2007, p. 110.
  4. "Living Legends in Indian Science Jayant Vishnu Narlikar" (pdf). Current Science. Retrieved 1 November 2015.
  5. "Living Legends in Indian Science Jayant Vishnu Narlikar" (pdf). Current Science. Retrieved 1 November 2015.
  6. "Mangala Narlikar: The Journey of an Informal Mathematician: Academic Featured Biographies". Brainprick. 9 July 2012. Retrieved 1 November 2015.
  7. Houston, Ken, "Assessing Undergraduate Mathematics Students", New ICMI Study Series, Kluwer Academic Publishers, pp. 407–422, ISBN 0-7923-7191-7, retrieved 2019-12-15
  8. Chengalvarayan & Gokilvani 2007, പുറം. 110.
  9. "Indian Women In Science". American Chemical Society. Retrieved 1 November 2015.
  10. Houston, Ken, "Assessing Undergraduate Mathematics Students", New ICMI Study Series, Kluwer Academic Publishers, pp. 407–422, ISBN 0-7923-7191-7, retrieved 2019-12-15

ഗ്രന്ഥസൂചിക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മംഗല_നർലികർ&oldid=4100438" എന്ന താളിൽനിന്ന് ശേഖരിച്ചത്