മുച്ചിലോട്ട് ഭഗവതിക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പന്തൽ മംഗലം. വാണിയ കുലത്തിലെ കന്യകമാരാണ് ഇതനുഷ്ഠിക്കുന്നത്. ഈ ചടങ്ങിൽ പങ്കെടുക്കുന്ന പെൺകുട്ടികളാണ് മംഗലക്കുഞ്ഞുങ്ങൾ. പെരുങ്കളിയാട്ടത്തിൽ മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പമാണ് മംഗലക്കുഞ്ഞുങ്ങൾ ക്ഷേത്ര തിരുമുറ്റത്തെത്തുക. പുതുവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് കുട്ടികൾ അരങ്ങിലെത്തുന്നത്. ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾ വ്രതാനുഷ്ഠാനത്തിലായിരിക്കണം. അച്ഛന്റെയോ അമ്മാമന്റെയോ ചുമലിലേറി കുഞ്ഞുങ്ങൾ ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രം വലം വെക്കും. കുട്ടികൾ കൈയിലുള്ള വെറ്റില മുറിച്ചെടുത്ത് പിറകിലോട്ടെറിഞ്ഞുകൊണ്ടാണ് ക്ഷേത്രത്തെ വലംവെക്കുക.

മുച്ചിലോട്ടു ഭഗവതി

പെരുങ്കളിയാട്ടം നടക്കുമ്പോൾ ക്ഷേത്രത്തിനു കീഴിലുള്ള മുഴുവൻ പെൺകുട്ടികളും പന്തൽമംഗല ചടങ്ങിൽ പങ്കെടുക്കണമെന്ന വിശ്വാസമുണ്ട്. പന്തൽമംഗലം കഴിയുന്നതോടെ കുഞ്ഞുങ്ങൾ മുച്ചിലോട്ടമ്മയുടെ ചങ്ങാതിമാരായെന്നാണ് വിശ്വാസം[1].

  1. "കരിവെള്ളൂർ പെരുങ്കളിയാട്ടം: മംഗലക്കുഞ്ഞുങ്ങൾ ഇന്ന് തിരുമുറ്റത്തെത്തും ". മാതൃഭൂമി ദിനപത്രം. 2017-01-11. Archived from the original on 2019-12-21. Retrieved 2019-01-13.
"https://ml.wikipedia.org/w/index.php?title=മംഗലക്കുഞ്ഞുങ്ങൾ&oldid=3806785" എന്ന താളിൽനിന്ന് ശേഖരിച്ചത്