കുവൈത്തിലെ ഒരു നഗരമാണ് മംഗഫ് . പഴയതും പുതിയതുമായ വാണിജ്യപരവും മനുഷ്യവാസമുള്ള ഒരു സ്ഥലമാണിത്. 1980 മുതൽ സർക്കാർ ഇവിടെ വീടുകൾ വയ്ക്കുന്നതിനുള്ള അനുമതി നൽകി. ഇപ്പോൾ ഇവിടെ മനുഷ്യവാസമുള്ള ഒട്ടനേകം കെട്ടിടങ്ങളുടെ വലിയ ശേഖരം തന്നെ നിലവിലുണ്ട്.

മംഗഫ് കടൽത്തീരം
മംഗാഫിലെ പുതിയ കെട്ടിടങ്ങൾ
മംഗഫ് ബീച്ച്

വളരെ തിരക്കേറിയ വ്യാപാരസ്ഥാപനങ്ങൾ ഇവിടെ ഉള്ളതുകൊണ്ട്, അവയെ പ്രാദേശികമായി അൽ അസൈസിയ എന്നാണ് അറിയപ്പെടുന്നത്. മൊബൈൽ ഫോൺ ഷോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഒരുപാട് കടകൾ ഇവിടെയുണ്ട്. സുൽത്താൻ സെന്റർ ശൃംഖലയുടെ ഒരു ശാഖയും ഇവിടെയുണ്ട്. കെ.എഫ്.സി , ഹാർഡിസ് , മിനാറ്റ്സ് , സ്റ്റീക്ക് , ബുസ്റ്റാൻ അൽ ടൂർ റെസ്റ്റോറൻറ് തുടങ്ങിയ പ്രശസ്തമായ നിരവധി റെസ്റ്റോറൻറുകളുമുണ്ട്.

മംഗഫിനെ വിഭജിക്കുമ്പോൾ ഇവിടെ മൊത്തം ആകെ അഞ്ച് ബ്ലോക്കുകൾ ഉണ്ട്. കുവൈത്തിലെ ഹില്ടൻ റിസോർട്ട് ബ്ലോക്ക് 5ൽ ആണ്. മറ്റ് രണ്ട് ബ്ലോക്കുകളിൽ പ്രധാനമായും രണ്ടോ മൂന്നോ നിലയുള്ള വില്ലകളുണ്ട്. കുവൈറ്റിലെ താമസയോഗ്യമായ സ്ഥലങ്ങളിൽ ഒന്നാണിത്. [1]

പേർഷ്യൻ ഗൾഫ് സമുദ്രത്തിൻറെ അതിർത്തി പങ്കിടുന്ന 2 കടൽത്തീരങ്ങൾ മംഗഫിനുണ്ട്.

കുവൈത്തിലെ ഇംഗ്ലീഷ് സ്കൂളായ ഫഹഹീൽ കുവൈറ്റ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

അവലംബം തിരുത്തുക

  1. "http://www.hiltonworldresorts.com/Resorts/Kuwait/index.html# കുവൈറ്റ്". Archived from the original on 2017-12-22. Retrieved 2019-03-16. {{cite web}}: External link in |title= (help)

"https://ml.wikipedia.org/w/index.php?title=മംഗഫ്&oldid=3639789" എന്ന താളിൽനിന്ന് ശേഖരിച്ചത്