ഭൗമചാപം- ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം

സി.എസ്. മീനാക്ഷി എഴുതിയ വൈജ്ഞാനിക ഗ്രന്ഥമാണ് 'ഭൗമചാപം- ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം . ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമിയുടെ ജി.എൻ. പിള്ള അവാർഡ് ലഭിച്ചു. [1]

ഭൗമചാപം- ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം
ഭൗമചാപം- ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം
കർത്താവ്സി.എസ്. മീനാക്ഷി
ഭാഷമലയാളം
സാഹിത്യവിഭാഗംവൈജ്ഞാനിക ഗ്രന്ഥം
പ്രസിദ്ധീകൃതം09-07-16
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ400
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
ISBN9788126467037

ഉള്ളടക്കം

തിരുത്തുക

സർവെ ഓഫ് ഇന്ത്യയുടെ വിസ്മയാവഹമായ കഥയാണ് ഭൗമചാപത്തിൽ അനാവരണം ചെയ്യുന്നത്. 1802 മുതൽ 1871 വരെ നീണ്ടു നിന്ന, ഗ്രേറ്റ് ട്രിഗ്മോണമെട്രിക്കൽ സർവെ അഥവാ ദ ഗ്രേറ്റ് ആർക് സർവെ (The Great Arc Survey) -യുടെ വിശദാംശങ്ങളാണ് ഈ കൃതിയിൽ.

ആറദ്ധ്യായങ്ങളാണ് പുസ്തകത്തിൽ. ആദ്യ രണ്ടദ്ധ്യായങ്ങൾ സർവേയുടെ ചരിത്രം, സർവേയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച കൊളോണിയൽ താത്പര്യങ്ങൾ, സർവേ ബ്രിട്ടീഷ് അധിനിവേശത്തിന് എങ്ങനെ സഹായകരമായി എന്നിങ്ങനെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. മൂന്നാമദ്ധ്യായം റവന്യൂ സർവേ, ടോപ്പോഗ്രാഫിക്കൽ സർവേ, ലെവലിങ് സർവേ, ജലസേചന സർവേ, എന്നിങ്ങനെ ബ്രിട്ടീഷുകാർ അന്ന് വരെ നടത്തിയ വിവിധ സർവേകളെക്കുറിച്ചും, നാലാമദ്ധ്യായം GTS ന്റെ ശാസ്ത്രീയവശങ്ങളും സർവേയുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങളും സർവേ സംഘത്തിന് തരണം ചെയ്യേണ്ടി വന്ന പ്രയാസങ്ങളും വിശദമാക്കുന്നു. അഞ്ചാമദ്ധ്യായം ഉപഭൂഖണ്ഡത്തിലെ വിവിധ ഭൂവിഭാഗങ്ങൾ, ഇവിടങ്ങളിലെ വിവിധ പർവതങ്ങൾ, നദികൾ, ഇവ മുറിച്ചു കടന്നുള്ള സർവേ സംഘത്തിന്റെ യാത്രകൾ, സൗഹാർദ്ദാന്തരീക്ഷമില്ലാത്തിടങ്ങളിൽ സർവേ നടത്താനുപയോഗിച്ച കുറുക്കു വഴികൾ, വിദേശീയരും അവർ നിയോഗിച്ച തദ്ദേശീയരുമടക്കമുള്ള വിവിധയാളുകളുടെ യാത്രകൾ, സഞ്ചാരപഥങ്ങൾ, അവർ നേരിട്ട വെല്ലുവിളികൾ എന്നിവയെക്കുറിച്ചാണ്. ആറാമദ്ധ്യായം ബ്രിട്ടീഷുകാർ നടത്തിയ ഈ സർവേയിലെ ഇന്ത്യക്കാരെക്കുറിച്ചും, സർവേ ഇന്ത്യയിലെ സാധരണജനങ്ങൾ എങ്ങനെ വീക്ഷിച്ചുവെന്നും വരച്ചു കാട്ടുന്നു.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2019(ജി.എൻ. പിള്ള അവാർഡ്)

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മികച്ച ജനപ്രിയ രചനയ്ക്കുള്ള പുരസ്കാരം 2017

ഓ വി വിജയൻ അവാർഡ് 2018

  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.
  2. ജോസ്, ഡോ. സിന്ധു (28 January 2019). "ഭൗമചാപം - ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം: രസകരമായൊരു ഭൂപടവായന". ദേശാഭിമാനി. Retrieved 18 February 2021.