ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും

സക്കറിയ രചിച്ച ഒരു നോവലാണ് ഭാസ്കരപട്ടേലരും എന്റെ ജീവിതവും.[1] കർണാടകയിലെ നെല്ലാടിയിൽ താമസിക്കുന്ന കാലത്താണ് സക്കറിയ ഈ നോവൽ എഴുതിയത്. വിധേയൻ എന്ന ചലച്ചിത്രം ഈ നോവലിനെ ആസ്പദമാക്കിയാണ് നിർമ്മിച്ചത്.[2] സംവിധായകൻ സുവീരൻ നോവലിനെ നാടകമായി അവതരിപ്പിച്ചു.[3]

കുടുകുകാരനായ ഒരു ജന്മിയാണ് നോവലിലെ കേന്ദ്രകഥാപാത്രം. കേരളത്തിൽ നിന്നു കുടിയേറിയ തൊമ്മിയെ കുടകിലെ ജന്മിയായ പട്ടേലർ അടിമയാക്കുന്നതും അയാളുടെ അധ്വാനമെല്ലാം കൈക്കലാക്കുകയും ചെയ്യുന്നതാണ് നോവലിലെ ഇതിവൃത്തം. ക്രൂരനായ ജന്മിയുടെ കൊലപാതകത്തിനുശേഷം തൊമ്മി സ്വതന്ത്രനാകുന്നു.

അവലംബം തിരുത്തുക

  1. "ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും". കേരള സർവ്വകലാശാല. Retrieved 24 നവംബർ 2020.
  2. "വിധേയന്റെ ശബ്ദം;അധീശന്റെയും". മാതൃഭൂമി. Retrieved 24 നവംബർ 2020.[പ്രവർത്തിക്കാത്ത കണ്ണി]
  3. "'ഭാസ്കരപട്ടേലരും എൻറെ ജീവിതവും' അരങ്ങിൽ; സ്വന്തം കഥാപാത്രങ്ങളെ അരങ്ങിൽ കണ്ട് സക്കറിയ". മനോരമ. Retrieved 24 നവംബർ 2020.