ഉപഭാഷ
(ഭാഷാഭേദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഭാഷയുടെ പ്രാദേശികഭേദത്തെയാണ് ഉപഭാഷ അല്ലെങ്കിൽ ഭാഷാഭേദം എന്നു പറയുന്നത്. ദേശം, മതം, ജാതി, വംശം,ഉപസംസ്കാരം,കാലാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ ഭാഷയിലുണ്ടാകുന്ന പദപരവും ഉച്ചാരണപരവുമായ വ്യത്യസ്തതകളാണ് ഉപഭാഷകളുടെ ഉല്പത്തിക്ക് കാരണം. തിരുവനന്തപുരം, കോട്ടയം, വള്ളുവനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ മലയാള ഭാഷാരീതികൾ ഇതിനുദാഹരണങ്ങളാണ്, തമിഴ് ഭാഷയുടെ ഒരു ദേശ്യഭേദമായ മലനാട്ടു തമിഴ് പരിണമിച്ചാണ് മലയാളഭാഷ ഉണ്ടായതെന്ന് കരുതപ്പെടുന്നു [1] ഈ വാദം ഉപഭാഷാവാദം എന്നാണ് ഭാഷോല്പത്തി ചർച്ചകളിൽ അറിയപ്പെടുന്നത്.ഏറനാട്ടിലേയും കോഴിക്കോട്ടേയും മാപ്പിളമാരുടെ ഭാഷാപരമായ വ്യതിരിക്തത മതപരമായ ഉപഭാഷക്ക് ഉദാഹരണമായി കണക്കാക്കാം.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ ഏ.ആർ. രാജരാജവർമ്മ, കേരളപാണിനീയം-പീഠിക