ഭാലചന്ദ്ര വനാജി നെമാഡെ
ഇന്ത്യന്‍ രചയിതാവ്
മറാത്തി എഴുത്തുകാരനും കവിയും നിരൂപകനുമാണ് ഡോ.ഭാലചന്ദ്ര നെമാഡെ.(മറാഠി: भालचंद्र वनाजी नेमाडे) 2014 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ്. 'ഹിന്ദു - ജഗണ്യാച്ചി സമൃദ്ധ് അഡ്ഗൽ' എന്ന നോവലാണ് അദ്ദേഹത്തെ ജ്ഞാനപീഠത്തിന് അർഹനാക്കിയത്. ജ്ഞാനപീഠം നേടുന്ന നാലാമത്തെ മറാഠി സാഹിത്യകാരനാണ് നെമാഡെ [1].
ഭാലചന്ദ്ര വനാജി നെമാഡെ | |
---|---|
ജീവിത രേഖ
തിരുത്തുക1938 മെയ് 27-ന് മഹാരാഷ്ട്ര സാംഗ്വിയിലെ ഖാന്ദേശിലാണ് നെമാഡെയുടെ ജനനം. ഭാഷാശാസ്‌ത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഉന്നത ബിരുദങ്ങൾ നേടി. നോർത്ത് മഹാരാഷ്‌ട്ര സർവകലാശാലയിൽ നിന്ന് ഡി. ലിറ്റ്, പിഎച്ച്.ഡി. ബിരുദങ്ങളും സ്വന്തമാക്കി. 1963-ൽ ഖോസ്ല എന്ന നോവലിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത് .
കൃതികൾ
തിരുത്തുക- ഖോസ്‌ല
- ബിധാർ
- ഹൂൽ
- ജരില
- ത്ധൂൾ
പുരസ്ക്കാരങ്ങൾ
തിരുത്തുക- ജ്ഞാനപീഠ പുരസ്ക്കാരം
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം