ഭാരതത്തിലെ ഗതാഗതചിഹ്നങ്ങൾ
ഗതാഗതം സുഗമവും സുരക്ഷിതവുമാകാൻ വേണ്ടി ഭാരതത്തിലെ പാതകളിൽ ഉപയോഗിക്കുന്ന നിർദ്ദേശകചിഹ്നങ്ങൾ രാജ്യമൊട്ടുക്കും ഏകദേശം ഒരേ മാനദണ്ഡം അനുവർത്തിക്കുന്നവയാണു്. ഒന്നിലധികം ഭാഷകളിൽ ആലേഖനം ചെയ്തിരിക്കാം എന്നതൊഴിച്ചാൽ ഇവ മിക്കവാറും ബ്രിട്ടണിലെ അതേ ശൈലിയിലാണു് രൂപപ്പെടുത്തിയിട്ടുള്ളതു്.
മിക്ക സംസ്ഥാനങ്ങളിലും അവിടത്തെ പ്രാദേശികപാതകളിൽ ഉപയോഗിക്കുന്ന സ്ഥലനാമസൂചകങ്ങളിൽ ഇംഗ്ലീഷും അതതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രാദേശികഭാഷയും കാണാം. ദേശീയപാതകളിൽ ഇതിനുപുറമേ ഹിന്ദിയും പതിവാണു്.
വൈവിധ്യങ്ങൾ
തിരുത്തുകറോഡു ചിഹ്നങ്ങളെ സ്ഥലനാമങ്ങളോ ദിശകളോ കാണിക്കുന്ന ചിഹ്നങ്ങൾ, നിർബന്ധമായും അനുസരിക്കേണ്ട നിയമസൂചകങ്ങൾ, മുന്നറിയിപ്പിനുള്ള സൂചകങ്ങൾ, സുഗമമായ വാഹനനിയന്ത്രണത്തിനും ഡ്രൈവിങ്ങിനും സഹായിക്കുന്ന ചിഹ്നങ്ങൾ എന്നിങ്ങനെ പൊതുവേ നാലു വിധത്തിൽ തിരിക്കാം. സൂചനാഫലകത്തിന്റെ ആകൃതി (വൃത്തം അല്ലെങ്കിൽ ത്രികോണം), ചിഹ്നത്തിന്റെ അതിർവരയുടെ നിറം (ചുവപ്പോ നീലയോ), ചിഹ്നത്തിനു നെടുകേയുള്ള ചുവന്ന വര ഇവയ്ക്കെല്ലാം സാമാന്യമായ അർത്ഥങ്ങളുണ്ടു്.
സ്ഥലനാമചിഹ്നങ്ങളും ദിശ കാണിക്കുന്ന ചിഹ്നങ്ങളും
തിരുത്തുകപച്ച, നീല എന്നീ നിറങ്ങളുടെ പശ്ചാത്തലത്തിൽ വെളുത്ത നിറത്തിൽ ഒന്നോ അതിലധികമോ ഭാഷകളിൽ എഴുതിയിട്ടുള്ള വലിയ ഫലകങ്ങളാണു് ഔദ്യോഗികമായി ഒരു സ്ഥലത്തിന്റെ പേരോ അല്ലെങ്കിൽ ദൂരെയുള്ള ഒരു സ്ഥലത്തേക്കുള്ള ദിശയോ കാണിക്കാൻ ഉപയോഗിക്കുന്നതു്.
നിർബന്ധിത സൂചനകൾ
തിരുത്തുകമുന്നറിയിപ്പ് അടയാളങ്ങൾ
തിരുത്തുകZnakovi obavijesti
തിരുത്തുക<gallery> File:Iran - Pedestrian Crossing Indication Sign.svg|Pješački prijelaz
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക