പുരന്ദരദാസർ രചിച്ച് സാധാരണ മധ്യമാവതിരാഗത്തിൽ പാടിപ്പോരുന്ന ഒരു കീർത്തനമാണ് ഭാഗ്യദലക്ഷ്മീ ബാരമ്മാ[1]

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി ഭാഗ്യദലക്ഷ്മീ ബാരമ്മാ നമ്മമ്മാ
നീ സൗഭാഗ്യദ ലക്ഷ്മീ ബാരമ്മാ
ഭാഗ്യം കൊണ്ടുവരുന്ന ലക്ഷ്മീ! വരൂ അമ്മേ
സൗഭാഗ്യം കൊണ്ടുവരുന്ന ലക്ഷ്മീ! വരൂ
ചരണം 1 ഹെജ്ജയമേലെഹെജ്ജയനിക്കുത
ഗെജ്ജകാൽഗളധ്വനിയതോരുത
സജ്ജനസാധുപൂജയവേളെഗെ
മജ്ജിഗെയൊളഗിന ബെണ്ണയന്തെ
പതിയെപ്പതിയെ ചുവടുകൾവച്ച് കാൽത്തളകൾ കുലുക്കി
മഹത്തുക്കളും മുനിമാരും പൂജിക്കുന്നിടത്തേക്ക്
തൈരുകടയുമ്പോൽ വെണ്ണ വരുന്നതുപോലെ വരൂ
ചരണം 2 കനകവൃഷ്ടിയകരെയുതബാരെ
മനകാമനെയസിദ്ധിയതോരെ
ദിനകരകോടിതേജദിഹൊളെയുവ
ജനകരായനകുമാരിബേഗ
വന്നു ഞങ്ങളുടെ മേൽ സ്വർണ്ണമഴ പൊഴിച്ച് ഞങ്ങളുടെ
ആഗ്രഹങ്ങളെല്ലാം നിവർത്തിക്കൂ കോടിസൂര്യപ്രഭയോടെ
വന്നു ഞങ്ങളെ അനുഗ്രഹിക്കൂ, ഓ ജനകരാജകുമാരീ
ചരണം 3 അത്തിത്തഗലദെഭക്തരമനയലി
നിത്യമഹോത്സവനിത്യസുമംഗല
സത്യവതോരുവസാധുസജ്ജനര
ചിത്തദിഹൊളെയുവപുത്ഥളിബൊമ്മേ
ദൂരേക്ക് പോവാതെ ഭക്തരുടെ ഭവനത്തിൽ നിത്യവും പൂജയും
ആരാധനയും സ്വീകരിച്ചുകൊണ്ട് ഓ! സ്വർണ്ണപ്പാവപോലെയുള്ള ദേവീ
നന്മയുള്ളവരുടെയും മുനിമാരുടെയും ഹൃദയങ്ങളിൽ എന്നും വസിക്കൂ
ചരണം 5 സംഖ്യയില്ലദഭാഗ്യവകൊട്ടു
കങ്കണകൈയതിരുവുതബാരെ
കുങ്കുമാങ്കിതപങ്കജലോചനെ
വേങ്കടരമണനബിങ്കദരാണി
കണക്കില്ലാത്ത ധനവുമായി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടൂ
കൈയ്യിൽ തിളങ്ങുന്ന സ്വർണ്ണവളകൾ ധരിച്ചും നെറ്റിയിൽ
കുങ്കുമംതൊട്ടും വെങ്കടരമണന്റെ രാജ്ഞിയായ ലക്ഷ്മീദേവീ വരൂ
ചരണം 6 സക്കരെതുപ്പദകാലുവെഹരിസി
ശുക്രവാരദപൂജെയവേളെഗെ
അക്കരെയുള്ളഅളഗിരിരംഗന
ചൊക്കപുരന്ദരവിഠലനരാ
വെള്ളിയാഴ്ച ദിവസത്തെ പൂജയുടെ സമയത്ത് നെയ്യും
ശർക്കരയും നദിയായി ഒഴുകുമ്പോൾ അളഗിരിരംഗന്റെ
രാജ്ഞിയായ, പുരന്ദരവിഠലന്റെ സഖിയായ ദേവീ വരൂ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭാഗ്യദ_ലക്ഷ്മീ_ബാരമ്മ&oldid=3537426" എന്ന താളിൽനിന്ന് ശേഖരിച്ചത്