ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം (2006)

മായം ചെർക്കൽ

ഭക്ഷ്യ സുരക്ഷയേയും ഗുണനിലവാരത്തെയും സംബന്ധിച്ചുള്ളഇന്ത്യയിലെ നിയമമാണ് ഭക്ഷ്യ സുരക്ഷ നിയമം 2006: (ഫുഡ്‌ സേഫ്റ്റി ആക്റ്റ് 2006 ) അഥവാ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് ആക്ടും അനുബന്ധ ചട്ടങ്ങളും -2006 . ഈ നിയമം 2011 ഓഗസ്റ്റ്‌ 5 മുതൽ മുതൽ കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വന്നു. ദില്ലി ആസ്ഥാനമായുള്ള ഫുഡ് സേഫ്ടി ആൻഡ്‌ സ്ടാണ്ടാർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI ), ഈ നിയമം നടപ്പാക്കുന്ന കേന്ദ്ര അധികാര സ്ഥാപനമാണ്‌. [1] ഇതിന്റെ അധ്യക്ഷൻ , ഹൈദ്രാബാദിലെ നാഷനൽ ഇസ്ട്രിടുട്ട് ഓഫ് നുട്രീഷൻ ഡയറക്ടർ ശശികേരൻ. [2]

ലൈസൻസിങ് അതോറിറ്റി

തിരുത്തുക

ഈ നിയമപ്രകാരം, ഭക്ഷ്യ വ്യാപാരികൾക്കും ഭക്ഷ്യ ഉൽപാദകർക്കും വിതരണക്കാർക്കും ഇറക്കുമാതിക്കാർക്കും നിർബന്ധിത രജിസ്‌ട്രേഷനും ലൈസൻസും ആവശ്യമാണ്‌. ഇതിനായി എല്ലാ ജില്ലകളിലും ലൈസൻസിങ് അതോറിറ്റികൾ ഉണ്ടാവും.

വളരെ പ്രസക്തമായവ

തിരുത്തുക

ഈ നിയമമനുസരിച്ച് ആഹാരപദാർത്ഥങ്ങളുടെ ഗുണനിലവാരം കുറയുകയോ ജീവന് ഹാനികരമായ മായം ഭക്ഷണത്തിൽ ചേർക്കുകയോ ചെയ്തുവെന്ന് കണ്ടെത്തിയാൽ കുറ്റകാർക്കെതിരെ കോമ്പൗണ്ടിങും ഫൈനും അടക്കമുള്ള ശിക്ഷകളാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. കുറ്റകത്യങ്ങളുടെ കാഠിന്യമനുസരിച്ച് 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തവും ശിക്ഷകൾ നിർദ്ദേശിക്കുന്നു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ കേരള സംസ്ഥാന ഫുഡ്‌ സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫീസറേയും അപ്പീലുകൾ കേൾക്കാൻ ജില്ലാ ജഡ്ജിയുടെ റാങ്കിൽപ്പെട്ട ഫുഡ് സേഫ്റ്റി അപ്പലറ്റ് ട്രൈബ്യൂണലിനെയും നിയമിക്കും.കൂടാതെ ഇതിനായി സ്‌പൈഷ്യൽ കോടതികളും സ്‌പെഷ്യൽ പ്രോസിക്ക്യൂട്ടർമാരും ആവശ്യമാണ്‌.

പശ്ചാത്തലം

തിരുത്തുക

കേരളത്തിൽ നിലവിലുണ്ടായിരുന്ന 1954 ൽ പാസാക്കിയ മായം ചേർക്കൽ നിരോധന നിയമം അപര്യാപ്തമാണെന്ന് വ്യക്തമായതിനെ തുടർന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് ആക്ടും അനുബന്ധ ചട്ടങ്ങളും - 2006 കേരളത്തിലും പ്രാബല്യത്തിൽ കൊണ്ടുവരുകയാണ് ഇപ്പോൾ ചെയ്തത്. 2006 ഓഗസ്റ്റ്‌ 23 നു, കേന്ദ്രം പാസാക്കിയ ഈ നിയമം 2010 ജൂലൈ 29 നു നിലവിൽ വന്നതായി കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

താൽക്കാലിക ഇളവുകളും ബോധവൽക്കരണവും

തിരുത്തുക

മൂന്നു മാസത്തോളം എല്ലാവരെയും ബോധാവൽക്കരിച്ച ശേഷം നിയമം കർശനമായി നടപ്പാക്കും. നിയമാനുസരണം പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്ക് മുൻ‌കൂർ നോട്ടീസ് നൽകി പിഴവ് തിരുത്താൻ സാവകാശം നൽകും. ഉൽപ്പാദകരും വിതരണക്കാരും ഉൾപ്പെടെ എല്ലാവര്ക്കും നിലവാരം മെച്ചപ്പെടുത്തുന്നാതിനു സമയം നൽകും.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-02. Retrieved 2012-04-29.
  2. http://timesofindia.indiatimes.com/city/hyderabad/New-provisions-for-packaged-food-labelling-soon/articleshow/12498177.cms