ഭക്ഷ്യ സുരക്ഷാ ബിൽ
ഇന്ത്യയിലെ ജനസംഖ്യയിൽ 70 ശതമാനത്തിന് നിയമംമൂലം ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതാണ് ഭക്ഷ്യസുരക്ഷാ ബിൽ. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് അർഹരായവരും അല്ലാത്തവരും എന്ന രണ്ടുവിഭാഗമാണ് ഉണ്ടാവുക. യു.പി.എ. സർക്കാർ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിക്കൊണ്ട് ജൂലായ് അഞ്ചിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും വിജ്ഞാപനത്തിന് ബദലായുള്ള ബിൽ 2013 ഓഗസ്റ്റിൽ ലോക്‌സഭ ഏകകണ്ഠേന പാസ്സാക്കി. രാജ്യസഭ ബിൽ 2013 സെപ്റ്റംബർ 2നു അംഗീകാരം നൽകി. ഈ ബില്ലിനു രാഷ്ട്രപതി പ്രണവ് മുഖർജി 12-9-2013 തിയ്യതി ഒപ്പുവച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് അർഹരായവരും അല്ലാത്തവരും എന്ന രണ്ട് വിഭാഗമാണ് ഇനി ഉണ്ടാവുക. ഭക്ഷ്യ ധാന്യത്തിന് അർഹരായവരെ സംസ്ഥന സർക്കാർ കണ്ടെത്തും. ഒരംഗത്തിനു മാസം അഞ്ചു കിലോ ഭക്ഷ്യ ധാന്യം ലഭിക്കും. അരിക്കു കിലോയ്ക്കു മൂന്നു രൂപ നിരക്കിലും ഗോതമ്പിനു 2 രൂപ, ചാമ, ബാജ്ര തുടങ്ങിയ ധാന്യങ്ങൾക്ക് ഒരു രൂപ നിരക്കിലും നൽകും. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രസവ ശേഷം ആറു മാസം വരെ അടുത്തുള്ള അംഗണവാടിയിലൂടെ ഭക്ഷണം ഉറപ്പാക്കും. 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഭക്ഷണത്തിന് അവകാശമുണ്ടാവും.[1].
2009ൽ രണ്ടാം യു.പി.എ. സർക്കാർ തുടക്കത്തിലാണ് ഈ പദ്ധതി ആദ്യം പ്രഖ്യാപിച്ചത്.
പ്രതിപക്ഷ നിലപാട്
തിരുത്തുകപ്രതിപക്ഷ പാർട്ടികൾ അപ്പാടെ ബില്ലിനെ എതിർത്തില്ലെങ്കിലും ഒട്ടേറെ ഭേദഗതി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. ബി.ജെ.പി., സി.പി.എം., സി.പി.ഐ., എ.ഐ.എ.ഡി.എം.കെ., ബി.ജെ.ഡി. മുതലായ പ്രതിപക്ഷ പാർട്ടികൾ അവതരിപ്പിച്ച ഒട്ടേറെ ഭേദഗതി നിർദ്ദേശങ്ങൾ സഭ വോട്ടിനിട്ട് തള്ളിയാണ് ബിൽ പാസാക്കിയത്.
ഭേദഗതികൾ
തിരുത്തുക- അങ്കണവാടികളിലൂടെയും മറ്റും കുട്ടികൾക്ക് പാക്കറ്റിലുള്ള ബിസ്കറ്റ് പോലുള്ള ഭക്ഷണം നൽകാതെ പാചകംചെയ്ത ഭക്ഷണം നൽകുന്നത് ഉറപ്പുവരുത്തുന്നതാണ് സർക്കാറിന്റെ ഒരു ഭേദഗതി. [2]
ആശങ്കകൾ
തിരുത്തുക- ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോൾ കേരളവും തമിഴ്‌നാടും ഉൾപ്പെടെ 18 സംസ്ഥാനങ്ങളുടെ ഭക്ഷ്യവിഹിതം കുറയുമെന്ന ആശങ്കയുണ്ട്.
- ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് പണം കണ്ടെത്താൻ കർഷകർക്കുള്ള താങ്ങുവില മൂന്നുകൊല്ലത്തേക്ക് മരവിപ്പിക്കുമെന്ന ആശങ്കയുണ്ട്.
വിമർശനങ്ങൾ
തിരുത്തുക- തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി നടപ്പാക്കുന്ന വോട്ടുസുരക്ഷാ ബില്ലാണെന്ന് പ്രതിപക്ഷം ആക്ഷേപമുയർത്തിയിരുന്നു.
അവലംബം
തിരുത്തുക- ↑ "Food security bill to come up in Lok Sabha on Monday". zeenews.india. Retrieved 09 august 2013. chhattisgarh is the first state of appling f.s.b..
{{cite web}}
: Check date values in:|accessdate=
(help) - ↑ എം.കെ. അജിത് കുമാർ (2013 ഓഗസ്റ്റ് 27). "ബില്ലിന് ലോക്‌സഭയുടെ പച്ചക്കൊടി". മാതൃഭൂമി. Archived from the original on 2013-08-27. Retrieved 2013 ഓഗസ്റ്റ് 27.
{{cite news}}
: Check date values in:|accessdate=
and|date=
(help)