ന്യൂറോബ്ലാസ്റ്റോമ
കുട്ടികളിൽ ഉണ്ടാവുന്ന ഏറ്റവും സാർവ്വജനീനമായ മസ്തിഷ്കേതര അർബുദമാണ് ന്യൂറോബ്ലാസ്റ്റോമ.[1] ന്യൂറൽ ക്രസ്റ്റ് കോശങ്ങളുടെ അമിതവളർച്ച മൂലമാണ് ഈ രോഗം ഉണ്ടാവുന്നത്. സാധാരണയായി ഇത് അഡ്രിനൽ ഗ്രന്ധിയുടെ മെഡുല്ലയിൽ നിന്നാണ് ഉൽഭവിക്കുന്നതെങ്കിലും കഴുത്തിലെയും, വയറ്റിലെയും മറ്റ് ഭാഗങ്ങളിലെയുമൊക്കെ ഞരമ്പുകോശങ്ങളിൽ നിന്നും ന്യൂറോബ്ലാസ്റ്റോമ ഉണ്ടാവാം. ന്യൂറോബ്ലാസ്റ്റോമ രോഗികളിൽ അൻപതു ശതമാനവും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളാണ്.
ന്യൂറോബ്ലാസ്റ്റോമ | |
---|---|
സ്പെഷ്യാലിറ്റി | അർബുദ ചികിൽസ |
രോഗലക്ഷണങ്ങൾ
തിരുത്തുകനിശ്ചിതമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് രോഗനിർണ്ണയം താരതമ്യേന ബുദ്ധിമുട്ടാണ്. ക്ഷീണം, പനി, ഭക്ഷണത്തോടുള്ള വിരക്തി എന്നീ രോഗലക്ഷണങ്ങൾ സാധാരണമാണ്.[2] അർബുദം സ്ഥിതിചെയ്യുന്ന ശരീരഭാഗത്തിനും അത് പടർന്നേക്കാവുന്ന ഭാഗങ്ങൾക്കും അനുസരിച്ച് രോഗലക്ഷണങ്ങൾ ഇപ്രാകാരമാണ് :[3]
രോഗകാരണം
തിരുത്തുകഅനാപ്ലാസ്റ്റിക് ലിംഫോമ കൈനേസ് ജീൻ മ്യൂട്ടേഷൻ ഉള്ളവരിൽ പാരമ്പര്യമായി ന്യൂറോബ്ലാസ്റ്റോമ കണ്ടുവരുന്നു. LMO1 ജീൻ ന്യൂറോബ്ലാസ്റ്റോമയ്ക്ക് കാരണമാകും എന്നും കണ്ടെത്തിയിട്ടുണ്ട്.[5][6] ചെറുപ്പത്തിലേ ഉണ്ടാകുന്ന മാരകരോഗങ്ങൾ കാരണവും, മാതാവിന്റെ ഗർഭകാലത്തെ മനോനിലയുമൊക്കെ രോഗകാരണമായേക്കാം എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
രോഗനിർണ്ണയം
തിരുത്തുകകാറ്റക്കോളമീനുകളുടെ അളവിലുള്ള വർദ്ധനവ് മനസ്സിലാക്കിയാണ് ന്യൂറോബ്ലാസ്റ്റോമ ഉണ്ടോ എന്ന് നിർണ്ണയിക്കുന്നത്. ഡോപമിൻ, ഹോമോവാനിലിക്ക് ആസിഡ്, വാനിലൈൽ മാൻഡലിക്ക് ആസിഡ് എന്നിവയാണ് അളക്കാവുന്ന കാറ്റക്കോളമീനുകൾ.[7] mIBG സ്കാൻ ഉപയോഗിച്ചും ന്യൂറോബ്ലാസ്റ്റോമ രോഗനിർണ്ണയം നടത്താനാകും. ബയോപ്സി സ്പെസിമെനിൽ ചെറിയ, നീലനിറത്തിലുള്ള, പൂവിന്റെ ആകൃതിയിലുള്ള കോശഗണങ്ങൾ കാണപ്പെടും.[8]
ചികിത്സ
തിരുത്തുകപലതരം ചികിത്സാവിധികൾ ഒരുമിച്ച് ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. കീമോതെറപ്പി, റേഡിയേഷൻ തെറപ്പി, വിത്തുകോശം മാറ്റിവയ്ക്കൽ, മോണോക്ലോണൽ ആന്റിബോഡി തെറപ്പി എന്നിവയിൽ രണ്ടിലധികം ചികിത്സാവിധികൾ ഒരുമിച്ചു പ്രയോഗിക്കുന്നു.
അവലംബം
തിരുത്തുക- ↑ "eMedicine - Neuroblastoma : Article by Norman J Lacayo, MD". Retrieved 2008-07-30.
- ↑ "Neuroblastoma in children : Cancerbackup". Retrieved 2008-01-01.
- ↑ "Neuroblastoma: Pediatric Cancers: Merck Manual Professional". Retrieved 2008-01-01.
- ↑ Friedman GK, Castleberry RP (2007). "Changing trends of research and treatment in infant neuroblastoma". Pediatr Blood Cancer. 49 (7 Suppl): 1060–5. doi:10.1002/pbc.21354. PMID 17943963.
{{cite journal}}
: Unknown parameter|month=
ignored (help) - ↑ Mossé YP, Laudenslager M, Longo L; et al. (2008). "Identification of ALK as a major familial neuroblastoma predisposition gene". Nature. 455 (7215): 930–5. doi:10.1038/nature07261. PMC 2672043. PMID 18724359.
{{cite journal}}
: Explicit use of et al. in:|author=
(help); Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link) - ↑ New Gene For Childhood Cancer Neuroblastoma Is Discovered. NewsWise (Report). 2010.
{{cite report}}
: Unknown parameter|month=
ignored (help) - ↑ Strenger V, Kerbl R, Dornbusch HJ; et al. (2007). "Diagnostic and prognostic impact of urinary catecholamines in neuroblastoma patients". Pediatr Blood Cancer. 48 (5): 504–9. doi:10.1002/pbc.20888. PMID 16732582.
{{cite journal}}
: Explicit use of et al. in:|author=
(help)CS1 maint: multiple names: authors list (link) - ↑ Pashankar F,O’Dorisio M, Menda Y (2005). "MIBG and somatostatin receptor analogs in children: current concepts on diagnostic and therapeutic use". Journal of Nuclear Medicine. 46 (1 (suppl)): 55S–61S. PMID 15653652.
{{cite journal}}
: CS1 maint: multiple names: authors list (link)