ബ്ലാസ്റ്റ് ഫർണസ്
ഹേമറ്റൈറ്റ് (Fe2O3), മാഗ്നറ്റൈറ്റ് (Fe3O4) എന്നീ അയിരുകളിൽ നിന്ന് ഇരുമ്പ് വ്യാവസായികമായി നിർമ്മിക്കുന്ന ചൂളയാണ് ബ്ലാസ്റ്റ് ഫർണസ്. ഫർണസിന്റെ അടിയിൽ നിന്നും ശക്തിയായി വായു പ്രവഹിപ്പിക്കുന്നതിനാലാണ് ഈ ചൂളക്ക് പ്രസ്തുത പേര് വന്നത്. ഇരുമ്പിന്റെ അയിര്, കോക്ക് എന്നിവ കൂടാതെ ചുണ്ണാമ്പുകല്ലും ഇതിനായി ഉപയോഗിക്കുന്നു.