ബ്രോക്കാസ് ബ്രെയിൻ: റിഫ്ലക്ഷൻസ് ഓൺ ദ റൊമാൻസ് ഓഫ് സയൻസ് Broca's Brain: Reflections on the Romance of Science 1979ൽ വിശ്രുത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന കാൾ സാഗൻ രചിച്ച ശാസ്ത്രകൃതിയാണ്. ഇതിലെ ചാപ്റ്ററുകൾ 1974 മുതൽ 1979 വരെ ദ അറ്റ്ലാന്റിക് മന്ത്‌ലി, ദ ന്യൂ റിപ്പബ്ലിക്ക്, ഫിസിക്സ് റ്റുഡേ, പ്ലേ ബോയ്, സയന്റിഫിക് അമേരിക്കൻ തുടങ്ങിയ വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ചവയാണ്. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ കാൾ സാഗൻ പറയുന്നു:[1]

Broca's Brain: Reflections on the Romance of Science
പ്രമാണം:Broca's Brain (first edition).jpg
Cover of the first edition
കർത്താവ്Carl Sagan
രാജ്യംUnited States
ഭാഷEnglish
വിഷയങ്ങൾIntellect, Brain, Space sciences, Paul Broca
പ്രസാധകർRandom House
പ്രസിദ്ധീകരിച്ച തിയതി
1979 (1st edition, hardcover)
മാധ്യമംPrint (Hardcover and Paperback)
ഏടുകൾ347 (1st edition, hardcover)
ISBN0-394-50169-1 (1st edition, hardcover)
OCLC4493944
128/.2
LC ClassBF431 .S19
മുമ്പത്തെ പുസ്തകംThe Dragons of Eden
ശേഷമുള്ള പുസ്തകംCosmos

മനുഷ്യർ ഉണ്ടായിരിക്കുന്നിടത്തോളം നമ്മൾ ആഴത്തിലുള്ളതും അടിസ്ഥാനപരമായതുമായ ചോദ്യങ്ങൾ അഭിമുഖീകക്കണം...നമ്മൾ സ്വയം നശിപ്പിച്ചില്ലെങ്കിൽ, നമ്മളിൽ മിക്കവരും ഇവയുടെ ഉത്തരത്തിനായി ഇവിടെക്കാണും... ഏറ്റവും ആവേശജനകമായതും സംതൃപ്തവും അത്യാനന്ദകരവുമായ സമയം, ഈ അടിസ്ഥാനപരമായ പ്രശ്നങ്ങളിൽ നമ്മൾ അജ്ഞതയിൽ നിന്നും വിജ്ഞാനത്തിലേയ്ക്കു മാറുന്ന ആ സമയം.

(p.xiii)

തലക്കെട്ട്

തിരുത്തുക

ആദ്യപേജിലെ സാഗന്റെ പ്രബന്ധം ഫ്രഞ്ച് ഭിഷഗ്വരനും ശരീരശാസ്ത്രജ്ഞനും മനുഷ്യഗവേഷകനും ആയിരുന്ന പോൾ ബ്രോക്ക(1824–1880)യെക്കുറിച്ചാണ്. അദ്ദേഹം മസ്തിഷ്കപഠനമേഖലയിലാണ് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. നമ്മുടെ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങൾ വിവിധ ധർമ്മങ്ങളാണു വഹിക്കുന്നതെന്നു അദ്ദേഹം കണ്ടെത്തി. പോൾ ബ്രോക്ക വിശ്വസിച്ചിരുന്നത് ശവശരീരങ്ങളുടെ മസ്തിഷ്കഭാഗങ്ങളെപ്പറ്റി പഠിച്ച് കിട്ടുന്ന വിവരങ്ങൾ ആ മസ്തിഷകത്തിന്റെ ഉടമയുടെ അറിയപ്പെടുന്ന വിവരങ്ങളുമായി ചേർത്തു പഠിച്ചാൽ അന്തിമമായി മനുഷ്യസ്വഭാവം കണ്ടെത്താനും മനസ്സിലാക്കാനും കഴിയുമെന്നാണ്. അതിനായി, അദ്ദേഹം ഫോർമാലിൻ ദ്രാവകം നിറച്ച ജാറുകളിൽ നൂറുകണക്കിനു തലച്ചോറുകൾ അദ്ദേഹം സൂക്ഷിച്ചുവച്ചു. അദ്ദേഹത്തിന്റെ തലച്ചോറും ഈ രീതിയിൽ സംരക്ഷിച്ചിട്ടുണ്ട്. കാൾ സാഗൻ Musée de l'Homme സന്തർശിച്ചപ്പോൾ അദ്ദേഹം ബ്രോക്കയുടെ മസ്തിഷ്കവും അവിടെ ജാറിൽ കണ്ടു. അദ്ദേഹം അതു കണ്ടപ്പോൾ മനുഷ്യന്റെ നിലനിൽപ്പിനെ സംബന്ധിച്ച അനേകം ചോദ്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. മരണശേഷവും ഇക്കാണുന്ന ജാറിലെ ബ്രോക്കയെന്ന ശാസ്ത്രജ്ഞന്റെ മസ്തിഷ്കത്തിൽ എത്രമാത്രം ബ്രോക്കയെ കണ്ടെത്താനാകും? ("How much of that man known as Paul Broca can still be found in this jar?") എന്ന ചോദ്യം അതിലൊന്നായിരുന്നു. ഈ ചോദ്യം മതപരവും ശാസ്ത്രീയവുമായ അനേകം ചർച്ചകൾക്ക് ഇടയാക്കും.  "How much of that man known as Paul Broca can still be found in this jar?" - a question that evokes both religious and scientific argument.

ഉള്ളടക്കം

തിരുത്തുക

ഈ പുസ്തകത്തിലെ പ്രധാനമായ ഭാഗങ്ങളിൽ ശാസ്ത്രത്തിന്റെ അരികുകളിൽ ജീവിക്കുന്ന ചില അന്ധവിശ്വാസികളെയും ദിവ്യാത്ഭുതക്കാരേയും പൊളിച്ചുകാണിക്കാൻ ശ്രമിക്കുന്നു. ഉദാഹരണത്തിനു, ഇമ്മാനുവേൽ വെലിക്കോവ്സ്കിയുടെ വേൾഡ്സ് ഇൻ കൊളീഷൻ എന്ന പുസ്തകത്തിലെ ആശയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ സൂചിപ്പിക്കുന്നു. മറ്റൊരു വലിയ ഭാഗം നമ്മുടെ സൗരകുടുംബത്തിലെ അംഗങ്ങളുടെ പേരിടീൽ കണ്വെൻഷനുകളും അവയുടെ ഭൗതികഘടനയും ചർച്ച ചെയ്യുന്നു. സാഗൻ ശാസ്ത്രകഥകളെപ്പറ്റിയും ചർച്ചചെയ്യുന്നുണ്ട്. ഇവിടെ അദ്ദേഹം, തന്റെ കുട്ടിക്കാലത്തെ ഇഷപ്പെട്ട റോബർട്ട് എ. ഹൈൻലൈൻ എന്ന ശാസ്ത്ര എഴുത്തുകാരനെ പരാമർശിക്കുന്നു. മരണസമയത്തിനടുത്തുള്ള അനുഭവങ്ങളെപ്പറ്റിയും അവയുടെ സാംസ്കാരികമായ വ്യക്തതയില്ലായ്മയെപ്പറ്റിയുമുള്ളതാണ് മറ്റൊരു പ്രബന്ധം. 1975നു മൂന്നു വർഷം മുമ്പ് പുറത്തിറക്കപ്പെട്ട റോബർട്ട് കെ. ജി. ടെമ്പിളിന്റെ ദ സിറിയസ് മിസ്റ്ററി പുസ്തകത്തിലെ ആശയങ്ങളെ വിമർശിക്കുന്നുമുണ്ട്.

ആത്യന്തിക ചോദ്യങ്ങൾ എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് സാഗൻ എഴുതുന്നു:

...എന്റെ ആഴത്തിലുള്ള വിശ്വാസമെന്തെന്നാൽ, പരമ്പരാഗതമായ ദൈവമോ അതുപോലുള്ള വേറേതെങ്കിലുമോ നിലനിൽക്കുന്നുവെങ്കിൽ, നമ്മുടെ ജിജ്ഞാസയും ബുദ്ധിയും അത്തരം ദൈവം തന്നതായിരിക്കാം...മറ്റൊരുവിധത്തിൽ പറഞ്ഞാൽ, അത്തരം ഒരു ദൈവം ഇല്ലെങ്കിൽ, പിന്നെ, നമ്മുടെ ജിജ്ഞാസയും ബുദ്ധിയും നമ്മുടെ നിലനിൽപ്പിനുള്ള അത്യാവശ്യമായ ഉപകരണങ്ങളാണ്. രണ്ടുരീതിയിൽ നോക്കിയാലും, അറിവിന്റെ സംരംഭം മനുഷ്യ സ്പീഷീസിന്റെ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്.

  1. Sagan, Carl (2011) [1979], Broca's Brain: Reflections on the Romance of Science, Random House Publishing Group, p. xiii, ISBN 9780307800992 {{citation}}: More than one of |ISBN= and |isbn= specified (help)More than one of |ISBN= ഒപ്പം |isbn= specified (സഹായം)
"https://ml.wikipedia.org/w/index.php?title=ബ്രോക്കാസ്_ബ്രെയിൻ&oldid=3086654" എന്ന താളിൽനിന്ന് ശേഖരിച്ചത്