ഏകദേശം 3170 സ്പീഷിസുകളുള്ള ഒരു വലിയ സസ്യകുടുംബമാണ് ബ്രൊമെല്യേസി (Bromeliaceae). നമുക്ക് സുപരിചിതമായ കൈതച്ചക്ക (Pineapple) ഈ കുടുംബത്തിലെ ഒരംഗമാണ്. ഈ കുടുംബത്തിൽ അധിസസ്യങ്ങൾ, ലിത്തോഫൈറ്റുകൾ, പാറകളിൽ വളരുന്ന സസ്യങ്ങൾ, മണ്ണിൽ വളരുന്ന സസ്യങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളുന്നു.[2] ഈ സസ്യകുടുംബത്തിന്റെ ഉപകുടുംബമാണ് ബ്രൊമെല്യോയ്ഡെ , ബ്രൊമെല്യേസി കുടുംബത്തിലെ താഴ്ന്ന അണ്ഡാശത്തോടു കൂടിയ ചെടികൾ (ഉദാ., കൈതച്ചക്ക) എല്ലാം ഇവയിൽ പെടുന്നു.[3] ഈ സസ്യ കുടുംബത്തിലെ വലിയ സസ്യം പുയ റൈമോണ്ടിയും ചെറുത് സ്പാനിഷ് മോസ്സുമാണ്. കൂടുതൽ വൈവിധ്യമുള്ള സസ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സസ്യകുടുംബം കൂടിയാണ് ബ്രൊമെല്യേസി. ഇവ പലതരം കാലാവസ്ഥയേയും അതിജീവിക്കാൻ കഴിവുള്ളവയാണ്. ഈ കുടുംബത്തിലെ സസ്യങ്ങളുടെ പൂങ്കുലകൾ വിവിധതരത്തിലുള്ളവയാണ്, 10 മീറ്റർ ഉയരത്തിൽ എത്തുന്നതും എന്നാൽ ചിലത് 2 മില്ലി മീറ്റർ മാത്രം വലിപ്പമുള്ളവയും മറ്റുചിലത് ചെടിക്കുപുറത്തേക്ക് വരാത്ത പൂക്കളോട് കൂടിയവയുമാണ്. അധിസസ്യങ്ങളും (Epiphytes) മണ്ണിൽ വളരുന്ന സസ്യങ്ങളും ഉള്ളതിനാൽ പറ്റുവേരുകളുള്ളവയും, നാരുവേരുകളും തായ്‌വേരുകളും ചേർന്നുള്ള സസ്യങ്ങളും ഈ കുടുംബത്തിലുണ്ട്.

ബ്രൊമെല്യേസി
കൈതച്ചക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Bromeliaceae

Subfamiles

ഉപകുടുംബങ്ങൾ

തിരുത്തുക

രൂപഘടന, സ്വഭാവ സവിശേഷത എന്നിവയെ ആസ്പദമാക്കി ബ്രൊമെല്യേസി കുടുംബത്തിനെ ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു. ബ്രൊമെല്യോയ്ഡെ, ടില്ലാൻഡ്സ്യോയ്ഡെ,പിറ്റ്കൈർന്യോയ്ഡെ എന്നിവ പ്രധാന ഉപകുടുംബങ്ങളാണ്.

ജീനസ്സുകൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. Angiosperm Phylogeny Group (2009), "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III", Botanical Journal of the Linnean Society, 161 (2): 105–121, doi:10.1111/j.1095-8339.2009.00996.x, archived from the original on 2017-05-25, retrieved 2010-12-10
  2. Mabberley, D.J. (1997). The Plant Book. Cambridge: Cambridge University Press.
  3. Judd, Walter S. Plant systematics a phylogenetic approach. 3rd ed. Sunderland, MA: Sinauer Associates, Inc., 2007.
"https://ml.wikipedia.org/w/index.php?title=ബ്രൊമെല്യേസി&oldid=3778350" എന്ന താളിൽനിന്ന് ശേഖരിച്ചത്