ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ
ഇന്ത്യയിലെ സി,ബി,ഐ പ്രത്യേക കോടതിയിൽ സേവനമനുഷ്ഠിച്ച ന്യായാധിപനായിരുന്നു ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ (1966-2014). സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് കേസിന്റെ വിചാരണയ്ക്ക് നേതൃത്വം നൽകിയിരുന്ന അദ്ദേഹം 2014 ഡിസംബർ 1 ന് നാഗ്പൂരിൽ വെച്ച് മരണപ്പെട്ടു. വിചാരണയുടെ അവസാനഘട്ടത്തിലെ ന്യായാധിപന്റെ മരണത്തിൽ അസ്വാഭാവികത സംശയിച്ച ബന്ധുക്കളും പൊതുപ്രവർത്തകരും അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ബെഞ്ച് 2018 ഏപ്രിൽ 19 ന് ഹരജി തള്ളുകയായിരുന്നു[1].
Brijgopal Harkishan Loya | |
---|---|
ജനനം | 12 December 1966 Gategaon, Latur |
മരണം | ഡിസംബർ 1, 2014 | (പ്രായം 47)
മരണ കാരണം | Cardiac arrest/Physical Assault |
തൊഴിൽ | Judge |
Special Judge to the Central Bureau of Investigation | |
ഓഫീസിൽ June 2014 – December 2014 | |
മുൻഗാമി | J. T. Utpat |
പിൻഗാമി | M. B. Gosavi |
ചരിത്രം
തിരുത്തുക2014 ജൂണിലാണ് പ്രത്യേക സിബിഐ കോടതിയിലെ സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് കേസിൽ ലോയ നിയമിതനാകുന്നത്[2]. തന്റെ മുൻഗാമിയിൽ നിന്ന് വ്യത്യസ്തമായി അമിത് ഷാക്ക്, കുറ്റം ചാർത്തപ്പെടുന്നത് വരെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ലോയ ഇളവ് നൽകുകയുണ്ടായി[2]. എന്നാൽ കേസ് നടക്കുന്ന മഹാരാഷ്ട്രയിൽ ഉണ്ടെങ്കിൽ അമിത് ഷാ ഹാജരാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു[3]. എന്നാൽ 2014 ഒക്ടോബർ 31-ലെ ഹിയറിങിൽ സംസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും ഷാ തയ്യാറായില്ല. ഇതോടെ അടുത്ത ഹിയറിങ് 2014 ഡിസംബർ 15-ന് നിശ്ചയിച്ച ജസ്റ്റിസ് ലോയ[3], അന്ന് ഷാ ഹാജരാകുമെന്ന് ഉറപ്പാക്കണമെന്ന് അഭിഭാഷകനോട് ഉത്തരവിട്ടു.[4]
സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി 2014 നവംബർ 30-ന് നാഗ്പൂരിലേക്ക് പോയ[2][5] ലോയ സർക്കാർ അതിഥി മന്ദിരമായ രവിഭവനിൽ താമസിച്ചു. പിറ്റേന്ന് പുലർച്ചെ 4 മണിയോടെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 6:15-ന് ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു.
ന്യായാധിപന്റെ മരണശേഷം ചുമതലയേറ്റ ജസ്റ്റിസ് എം.ബി. ഗോസവി, 2014 ഡിസംബർ 30-ന് അമിത് ഷാക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയും വിചാരണയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു[2].
അദ്ദേഹത്തിന്റെ മൃതദേഹം ഒരു കുടുംബസുഹൃത്താണ് ലത്തൂരിലേക്ക് കൊണ്ടുപോയത്. ലോയയുടെ ഷർട്ട് കോളറിൽ രക്തക്കറ കണ്ടതായി ലോയയുടെ കുടുംബം വെളിപ്പെടുത്തി[6]. ഇത് പോസ്റ്റ്‌മോർട്ടം പരിശോധനയുടെ ഫലമാകാം എന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെട്ടു[6].
അവലംബം
തിരുത്തുക
- ↑ "SC dismisses PIL seeking probe into judge Loya's death - Times of India ►". The Times of India. Retrieved 2018-04-19.
- ↑ 2.0 2.1 2.2 2.3 Raman, Anuradha; Shaini, K. S.; Sengupta, Uttam; Pinglay-Plumber, Prachi (15 November 2015). "The Amit Shah Files". Outlook. Archived from the original on 27 November 2017. Retrieved 14 January 2018.
- ↑ 3.0 3.1 Takle, Niranjan (21 November 2017). "Chief Justice Mohit Shah Made An Offer Of Rs 100 Crore To My Brother For A Favourable Judgment In The Sohrabuddin Case: Late Judge Loya's Sister". Archived from the original on 23 December 2017.
- ↑ "India Supreme Court judges: Democracy is in danger". BBC. 12 January 2018. Archived from the original on 14 January 2018. Retrieved 2018-01-14.
- ↑ Sharma, Supriya; Chari, Mridula (2 December 2017). "'He said he was stressed': Tracking CBI judge Brijgopal Loya's last journey from Nagpur to Latur". Scroll.in. Archived from the original on 10 January 2018. Retrieved 14 January 2018.
- ↑ 6.0 6.1 Singh, Manas Pratap; Gupta, Saurabh (26 November 2017). "Retracing Final Hours Of Justice Loya, Who Handled Amit Shah Case". NDTV. NDTV Convergence. Archived from the original on 9 January 2018. Retrieved 14 January 2018.