ബ്രഹ്മ സമാജം

ബംഗാളിലെ പ്രസ്ഥാനം
(ബ്രഹ്മസമാജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വാതന്ത്ര സമര കാലഘട്ടത്തിൽ നടന്ന നവോത്ഥാനങ്ങളിൽ ബംഗാളിൽ നിന്നുള്ള നവോത്ഥാനപ്രക്രിയകൾ മുഖ്യ പങ്കു വഹിച്ചിരുന്നു. അത്തരത്തിൽ ഉള്ള നവോത്ഥാന നായകരിൽ പ്രമുഖൻ ആയിരുന്നു രാജാറാം മോഹൻ റോയ്. അദ്ദേഹം ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം. 1828 ൽ രാജാറാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സ്ഥാപിതമായ ബ്രഹ്മ സമാജം ഹിന്ദു നവോത്ഥാനത്തിൽ സുപ്രധാനമായ പങ്കു വഹിച്ചു. സതി (ആചാരം) നിർത്തലാക്കുന്നതിൽ ബ്രഹ്മ സമാജം കാര്യമായ പങ്കു വഹിച്ചു, കൂടാതെ വിധവാ പുനർ വിവാഹം, ബാലാ വിവാഹ നിരോധനം എന്നിവയ്ക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു. ആരംഭഘട്ടത്തിൽ ബ്രഹ്മ്മസഭ എന്നറിയപ്പെട്ടിരുന്ന ബ്രഹ്മസമാജം 1830 ഇൽ പുനർനാമകരണം ചെയ്തു ബ്രഹ്മസമാജം എന്ന് ആവുകയായിരുന്നു.

കേരളത്തിൽ 1893 ൽ ഡോക്ടർ അയ്യത്താൻ ഗോപാലൻ ബ്രഹ്മസമാജം ഏർപ്പെടുത്തി, 1898-ൽ കേരളത്തിൽ ആദ്യമായി കോഴിക്കോട് അതിന്റെ ഒരു ശാഖ സ്ഥാപിച്ചു. തുടർന്ന് ആലത്തൂർ, തലശ്ശേരി, മുതലായ സ്ഥലങ്ങളിലും, 1924 ൽ ആലപ്പുഴയിലും ബ്രഹ്മസമാജം സ്ഥാപിച്ചു. 1900 ൽ ബ്രഹ്മസമാജ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും, കുട്ടികളിൽ മാനവികതയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും, സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ അവരെ ആകർഷിക്കുന്നതിനുമായി ഭാര്യ കല്ലാട്ട്‌ കൗസല്യ അമ്മാളും ഒത്തു സുഗുണവർധിനി എന്ന പ്രസ്ഥാനം കേരളത്തിൽ സ്ഥാപിച്ചു. ഡോക്ടർ ഗോപാലൻ ഡോക്ടർ, എഴുത്തുകാരൻ, സാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ എന്നീ നിലകളിൽ കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിത്വം ആണ്. ബ്രഹ്മ സമാജ വാർഷിക സമ്മേളനത്തിൽ വെച്ച്, രവീന്ദ്രനാഥ ടാഗോർ ഡോക്ടർ ഗോപാലനെ "കേരളത്തിന്റെ രാജാറാംമോഹൻറായ്" എന്ന് വിശേഷിപ്പിച്ചിരുന്നു.

ഇത് കൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്രഹ്മ_സമാജം&oldid=3780870" എന്ന താളിൽനിന്ന് ശേഖരിച്ചത്