1904 ൽ ഡാഇഷുകാരനായ ക്രിസ്റ്റ്യൻ ബോർ എന്ന ഭിഷഗ്വരൻ കണ്ടെത്തിയതാണ് ബോർ പ്രഭാവം. കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധിച്ച പാർഷ്യൽ മർദ്ദം മൂലം രക്തത്തിന്റെ പി.എച്ച് കുറയുമ്പോൾ ശ്വസനവർണ്ണകമായ ഹീമോഗ്ലോബിന് ഓക്സിജനോടുള്ള പ്രതിപത്തി കുറയുന്നതിനെയാണ് ബോർ പ്രഭാവം (Bohr Effect) എന്നുവിളിക്കുന്നത്. അതിനാൽ ഹീമോഗ്ലോബിനിൽ നിന്ന് ഓക്സിജൻ നഷ്ടപ്പെടുന്നു. ഓക്സിജൻ ഡിസോസിയേഷൻ കർവ്വ് വലത്തേയ്ക്ക് നീങ്ങുന്നു. ആൽക്കലോസിസ്, ഫീറ്റൽ ഹീമോഗ്ലോബിൻ എന്നിവയാണ് ഇടത്തേയ്ക്ക് ഡിസോസിയേഷൻ കർവ്വ് നീങ്ങാൻ കാരണമാകുന്നത്.[1]

Christian Bohr, who was credited with the discovery of the effect in 1904.
  1. Textbook of Medical Physiology, N.Geetha, Pars pub., 2010, pages: 243-244
"https://ml.wikipedia.org/w/index.php?title=ബോർ_പ്രഭാവം&oldid=3007329" എന്ന താളിൽനിന്ന് ശേഖരിച്ചത്