ബോർഡോ വീഞ്ഞ്
ഫ്രാൻസിലെ ബോർഡോ മേഖലയിൽ ഉദ്പാദിപ്പിക്കുന്ന വീഞ്ഞിനെ പൊതുവായി വിളിക്കുന്ന പേരാണ് ബോർഡോ വീഞ്ഞ്. ഇംഗ്ലിഷ്: Bordeaux wine. ഫ്രാൻസിലെ ബോർഡോ എന്ന പട്ടണത്തെ കേന്ദ്രീകരിച്ചും ഗിരോന്ദ് എന്ന വിഭാഗം മുഴുവനായും ഉൾപ്പെട്ടതുമായ 12,0000 ഹെക്റ്റർ മുന്തിരിത്തോപ്പുകൾ ചേർന്നതാണിത്. ഫ്രാൻസിലെ ഏറ്റവും വലിയ വീഞ്ഞുല്പാദന കേന്ദ്രമാണ് ബോർഡോ. ക്ലാരറ്റ് വീഞ്ഞ് (ബ്രിട്ടിഷ് നാമകരണം) എന്ന വീഞ്ഞാണ് ഇവിടെ ഉണ്ടാക്കുന്നതിന്റെ 85 ശതമാനവും. ബാക്കിയുള്ള 15% സതേർണെ, ഡ്രൈ വൈറ്റ്, റോസേ, സ്പാർക്ലിങ്ങ് വീഞ്ഞ് എന്നിങ്ങനെ നിറം കുറഞ്ഞ വീഞ്ഞുകളാണ്. ഷതോ എന്നു വിളിക്കുന്ന പ്രഭുക്കന്മാരായ ഉദ്പാദകരണ് ബോർഡോ വീഞ്ഞുകൾ ഉണ്ടാക്കുന്നത്. 8500 നു മേൽ ഷതോക്കൾ ഉണ്ട്. [1][2]
പരാമർശങ്ങൾതിരുത്തുക
- ↑ Bordeaux.com (CIVB): Essential Guide to Bordeaux Wines Archived 2011-07-24 at the Wayback Machine., read on May 28, 2010
- ↑ "Bordeaux in figures". മൂലതാളിൽ നിന്നും 2012-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 July 2012.