റൊസേ വീഞ്ഞ്
റൊസേ അഥവാ റൊസാഡോ(പോർട്ടഗീസ്) റൊസാറ്റൊ(ഇറ്റാലിയൻ) ഒരു തരം ചുവന്ന നിറമുള്ള വീഞ്ഞാണ്. സാധാരണ ചുവപ്പുവീഞ്ഞുകളുടെ ഗുണം ഇവക്കില്ലെങ്കിലും നിറം ഏതാണ്ടൊക്കെ ലഭിക്കുന്നത് ചുവന്ന മുന്തിരിയുടെ തൊലി വീഞ്ഞുത്പാദനത്തിനായി ഉപയോഗിക്കുന്നതുകൊണ്ടാണ്. ഇളം പിങ്ക് നിറം മുതൽ കടും പർപ്പിൾ നിറം വരെയുള്ള റൊസേ വീഞ്ഞുകൾ ഉണ്ട്. മധുരമുള്ളതും മധുരം കുറഞ്ഞതുമുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ റൊസേ വീഞ്ഞുകൾ നിർമ്മിക്കുന്നുണ്ട്.[1][2]
അവലംബം
തിരുത്തുക- ↑ J. Robinson (ed) "The Oxford Companion to Wine" Third Edition pg 593 Oxford University Press 2006 ISBN 0-19-860990-6
- ↑ O. Clarke Oz Clarke's Encyclopedia of Wine pgs 15, 225, 320, 360 Time Warner Books, London 2003 ISBN 0-316-72654-0