ബോസ്നിയ ഹെർസിഗോവിനായിലെ വിദ്യാഭ്യാസരീതി
ബോസ്നിയ ഹെർസിഗൊവിനായുടെ വിദ്യാഭ്യാസരീതിക്ക് ഒരു നീണ്ട ചരിത്രമുണ്ട്. 1531ൽ ഗാസി ഹുസ്രേവ്ബെഗ് എന്ന സൂഫി ആചാര്യനാണ് ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം സൂഫി തത്ത്വശാസ്ത്രത്തിലധിഷ്ഠിതമായി സ്ഥാപിച്ചത്. പിന്നീട് കാലം കഴിഞ്ഞപ്പോൾ അനേകം മതപരമായ പാഠശാലകൾ ഉയർന്നുവന്നു. 1887ൽ ആസ്ട്രോ-ഹങ്കേറിയൻ ഭരണത്തിൻകീഴിൽ 5 വർഷ പരിപാടിയോടു കൂടി ഒരു ഷരിയത്ത് നിയമ സ്കൂൾ തുടങ്ങി.[1] 1940കളിൽ സറാജേവോ നഗരത്തിലെ ആദ്യ മതേതര ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സറാജേവോ സർവ്വകലാശാല നിലവിൽവന്നു. 1950കളിൽ ബിരുദാനന്തബിരുദ ഡിഗ്രികൾ ലഭ്യമായി.[2] അവിടെ നടന്ന യുദ്ധത്തിൽ തകർന്നടിഞ്ഞ സർവ്വകലാശാലകൾക്കുപകരം 40 സർവ്വകലാശാലകൾ ഈയടുത്താണ് പുനർനിർമ്മിച്ചത്. അനേകം മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്. അവയിൽ പ്രമുഖമായത്: യൂണിവേഴ്സിറ്റി ഓഫ് ബെൻജ ലൂക്ക, യൂണിവേഴ്സിറ്റി ഓഫ് മൊസ്താർ, യൂണിവേഴ്സിറ്റി ഓഫ് റ്റസ്ല, യൂണിവേഴ്സിറ്റി ഓഫ് കിഴക്കൻ സറജേവൊ, യൂണിവേഴ്സിറ്റി ഓഫ് ബിഹാക്ക്, അമേരിക്കൻ യൂണിവേഴ്സിറ്റി, അക്കാഡമി ഓഫ് സയൻസസ് ആന്റ് ആട്സ് ബോസ്നിയ ഹെർസിഗോവിനാ എന്നിവയാണ്.
ബോസ്നിയ ഹെർസിഗോവിനായിലെ വിദ്യാഭ്യാസരീതിയ്ക്ക് 3 തലമുണ്ട്:
- പ്രാഥമിക സ്കൂൾ
- സെക്കന്ററി തലം
- സർവ്വകലാശാല വിദ്യാഭ്യാസം
പ്രാഥമിക വിദ്യാഭ്യാസം
തിരുത്തുകബോസ്നിയ ഹെർസിഗോവിനായിൽ പ്രാഥമിക വിദ്യാഭ്യാസം 6 വയസുമുതൽ 15 വയസുവരെ നിർബന്ധിതവും സൗജന്യവുമാണ്. 9 വർഷം നീണ്ടുനിൽക്കുന്ന പ്രാഥമികതലത്തിലുള്ള വിദ്യാഭ്യാസം മൂന്നു സൈക്കിളുകൾ ആയാണ് വിഭജിച്ചിരിക്കുന്നത്. ( 6–9; 9–12; 12–15 എന്നിങ്ങനെ പ്രായപരിധിയിൽ) ഈ രീതി 2004ൽ ആണു തുടങ്ങിയത്. അതിനുമുമ്പ്, 8 വർഷ സംവിധാനം ആയിരുന്നു നിലവിലിരുന്നത്. 6 മുതൽ 14 വരെയുള്ള കുട്ടികൾക്കാണ് അന്ന് പ്രൈമറി വിദ്യാഭ്യാസം ലഭ്യമായത്. രണ്ട് 4 വർഷ സൈക്കിളുകൾ ആണിതിനുണ്ടായിരുന്നത്. (പ്രായപരിധി: 6–10; 10–14)
സെക്കന്ററി വിദ്യാഭ്യാസം
തിരുത്തുകബോസ്നിയ ഹെർസിഗോവിനായിൽ സെക്കന്ററി വിദ്യാഭാസവും സൗജന്യമാണ്. ഇതിൽ പൊതുസ്കൂളുകളും ടെക്നിക്കൽ സ്കൂളുകളും ഉൾപ്പെടും. 15 വയസ്സിൽ ആണ് ഇവിടെ വിദ്യാഭ്യാസം തുടങ്ങുന്നത്. 3 മുതൽ 4 വർഷം കൊണ്ട് ഈ പഠനം അവസാനിക്കുന്നു. ബോസ്നിയ ഹെർസിഗോവിനായിലെ മിക്ക കുട്ടികളും 6 വയസ്സിൽ സ്കൂളിൽ പോകാൻ തുടങ്ങുന്നു. 18 - 19 വയസാകുമ്പോൾ പഠനം അവസാനിപ്പിക്കുന്നു. പൊതു സ്കൂളിൽനിന്നും (ജിമ്നേസിജ എന്നാണീ സ്കൂളുകളുടെ പേര്) പുറത്തുവരുന്ന കുട്ടികൾക്ക് ഒരു എൻട്രൻസ് പരീക്ഷയ്ക്കുശേഷം ഏതു കോളജിലോ വിഷയത്തിനോ ചേരാവുന്നതാന്. എന്നാൽ ടെക്നിക്കൽ സ്കൂൾ പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഡിപ്ലോമയാണു ലഭിക്കുന്നത്.
മൂന്നാം ഘട്ട വിദ്യാഭ്യാസം
തിരുത്തുകബോസ്നിയ ഹെർസിഗോവിനായിൽ ഉയർന്ന വിദ്യാഭ്യാസത്തിനായി 8 സർവ്വകലാശാലകൾ ഉണ്ട്. യൂണിവേഴ്സിറ്റി ഓഫ് ബെൻജ ലൂക്ക, യൂണിവേഴ്സിറ്റി ഓഫ് മൊസ്താർ, യൂണിവേഴ്സിറ്റി ഓഫ് റ്റസ്ല, യൂണിവേഴ്സിറ്റി ഓഫ് കിഴക്കൻ സറജേവൊ, യൂണിവേഴ്സിറ്റി ഓഫ് ബിഹാക്ക്, അമേരിക്കൻ യൂണിവേഴ്സിറ്റി, തുടങ്ങിയവ ആണിവ. 90 വിവിധതരം വിഷയങ്ങൾ പഠിക്കാനാകും. ഇവയെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും കലാലയങ്ങളെന്നും വിശേഷിപ്പിച്ചുവരുന്നു. 22 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2007 ജൂലൈയിലെ നിയമപ്രകാരം സ്ഥാപിതമായിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ ഒരുപോലെയാണു കരുതപ്പെടുന്നത്.
പുതിയ നിയമപ്രകാരം സർവ്വകലാശാലാവിദ്യാഭ്യാസത്തിനു 3 തലമുള്ള പോയിന്റ് സംവിധാനം ഉണ്ട്.
ഈ സർവ്വകലാശാലകളിൽ ബിരുദാനന്തര കോഴ്സുകളും ഉണ്ട്..[3]
ഇതും കാണൂ
തിരുത്തുക- ഒരു മേൽക്കൂരയിൽ രണ്ട് സ്കൂളുകൾ.
- യൂണിവേഴ്സിറ്റി ഓഫ് സരാജെവോ
- യൂണിവേഴ്സിറ്റി ഓഫ് ബൻജ ലൂക്ക
- യൂണിവേഴ്സിറ്റി ഓഫ് മോസ്റ്റാർ
- യൂണിവേഴ്സിറ്റി ഓഫ് ടുസ്ല
- യൂണിവേഴ്സിറ്റി ഓഫ് സെനിക
- യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് സരാജെവോ
- യൂണിവേഴ്സിറ്റി ഓഫ് ബിഹാക്
- യൂണിവേഴ്സിറ്റി "ഡ്സെമാൽ ബിജെഡിക്" ഓഫ് മോസ്റ്റർ
- അമേരിക്കൻ യൂണിവേഴ്സിറ്റി ഇൻ ബോസ്നിയ & ഹെർസഗോവിന
- സരാജെവോ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസ്
- സരാജെവോ സ്കൂൾ ഓഫ് സയൻസ് ആന്റ് ടെക്നോളജി
- ഇന്റർനാഷണൽ ബർച്ച് യൂണിവേഴ്സിറ്റി
- ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് സരാജെവോ
- സ്ലൊബോമിർ പി യൂണിവേഴ്സിറ്റി
- അക്കാദമി ഓഫ് സയൻസ് ആന്റ് ആർട്സ് ഓഫ് ബോസ്നിയ ആന്റ് ഹെർസഗോവിന
- അക്കാദമിക ഗ്രേഡിംഗ് ഇൻ ബോസ്നിയ ആന്റ് ഹെർസഗോവിന
അവലംബം
തിരുത്തുക- ↑ University of Sarajevo Archived 2015-09-10 at the Wayback Machine. on Sarajevo official web site
- ↑ History of University of Sarajevo Archived December 4, 2008, at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-11. Retrieved 2017-10-03.