ബോറി ടുച്ചോൾസ്കി ദേശീയോദ്യാനം

ബോറി ടുച്ചോൾസ്കി ദേശീയോദ്യാനം (PolishPark Narodowy "Bory Tucholskie") 1996 ജൂലൈ ഒന്നിനു സ്ഥാപിതമായ പോളണ്ടിലെ ഒരു ദേശീയോദ്യാനമാണ്. 46.13 ചതുരശ്ര കിലോമീറ്റർ വിസ്തൃതി (17.81 ച.മൈൽ) വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം വനങ്ങൾ, തടാകങ്ങൾ, പുൽമേടുകൾ, പീറ്റ്ലാൻറുകൾ എന്നിവ ഉൾക്കൊള്ളുന്നു. ദേശീയോദ്യാനം പോളണ്ടിൻറെ വടക്കൻ ഭാഗത്ത് ചോജ്‍നൈസ് കൌണ്ടിയിൽ, പോളണ്ടിലെ ഏറ്റവും വലിയ വനപ്രദേശമായ ടുച്ചോല വനത്തിൻറെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്. സബർസ്കി ലാൻഡ്സ്കേപ്പ് പാർക്ക് എന്നറിയപ്പെടുന്ന വലിയ സംരക്ഷിത പ്രദേശം ഉദ്യാനത്തെ വലയം ചെയ്തു സ്ഥിതി ചെയ്യുന്നു. 2010-ൽ യുനെസ്കോ നാമനിർദ്ദേശം ചെയ്ത ടുച്ചോല ഫോറസ്റ്റ് ബയോസ്ഫിയർ റിസർവ്വിൻറെ കേന്ദ്രമാണിത്.

Bory Tucholskie National Park
Park Narodowy Bory Tucholskie
Poland Bory Tucholskie National Park.jpg
Scots Pine forest
POL Park Narodowy "Bory Tucholskie" LOGO.svg
Park logo with Wood Grouse
LocationPomeranian Voivodeship, Poland
Coordinates53°26′09″N 17°18′11″E / 53.4358°N 17.303°E / 53.4358; 17.303Coordinates: 53°26′09″N 17°18′11″E / 53.4358°N 17.303°E / 53.4358; 17.303
Area46.13 km²
Established1996
Governing bodyPolish Ministry of the Environment
Map of the park

ദേശീയ പാർക്ക് 130 ചതുരശ്ര കിലോമീറ്ററോളം വരണമെന്നുള്ള ആദ്യനിർദ്ദേശം പ്രാദേശിക അധികൃതരുമായി ചർച്ച ചെയ്ത ശേഷം ഉദ്യാനത്തിൻറെ അതിർത്തികൾ സെവൻ ലേക്ക്സ് സ്ടീമിൻറെ (Struga Siedmiu Jezior) പരിധിവരെ നിജപ്പെടുത്തി. ദേശീയോദ്യാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങൾ സംസ്ഥാനത്തിൻറെ ഉടമസ്ഥതയിലുള്ളതായിരുന്നു (സ്വകാര്യ വ്യക്തികളുടേതല്ല).

അവലംബംതിരുത്തുക