ബോയിങ് ബി-17 ഫ്ലൈയിങ്ങ് ഫോർട്രസ്


ബോയിങ് ബി-17 ഫ്ലൈയിങ്ങ് ഫോർട്രസ് (ഇംഗ്ലീഷ്: Boeing B-17 Flying Fortress, അക്ഷരാർത്ഥത്തിൽ, "ബോയിങ് ബി-17 പറക്കുന്ന കോട്ട") അമേരിക്കൻ ഐക്യനാടുകളുടെ വായുസേനയ്ക്ക് വേണ്ടി 1930-കളിൽ ബോയിങ് നിർമ്മിച്ച ഒരു ബോംബർ വിമാനമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ, ബി-17-ഇൻ്റെ പ്രാഥമിക ഉപയോഗം നാസി ജർമ്മനിയിലുള്ള സൈനിക ലക്ഷ്യങ്ങളെയും വ്യാവസായിക ലക്ഷ്യങ്ങളെയും ബോംബിടുക എന്നായിരുന്നു. യുദ്ധത്തിൻ്റെ തുടക്കത്തിൽ, പസഫിക്കിൽ, ജപ്പാൻ്റെ എതിരേ അമേരിക്ക ബി-17 ഉപയോഗിച്ചിരുന്നു. ബി-17 ആയിരുന്നു രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ബോംബിട്ട അമേരിക്കൻ വിമാനം. ബോംബർ വിമാനം കൂടാതെ, ഗതാഗത വിമാനവും, അന്തർവാഹിനികളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന വിമാനവും, ഡ്രോൺ വിമാനവും, ആളുകളെ തിരഞ്ഞിട്ട് രക്ഷപ്പെടുത്താൻ ഉപയോഗിക്കുന്ന വിമാനവും ആയിരുന്നു ബി-17.

ബി-17 ഫ്ലൈയിങ്ങ് ഫോർട്രസ്
ബോയിങ് ബി 17ഇ
ബോയിങ് ബി 17ഇ
തരം ബോംബർ വിമാനം
ഉത്ഭവ രാജ്യം അമേരിക്കൻ ഐക്യനാടുകൾ
നിർമ്മാതാവ് ബോയിങ്
ആദ്യ പറക്കൽ 1935 ജൂലൈ 28[1]
അവതരണം 1938 ഏപ്രിൽ
പ്രാഥമിക ഉപയോക്താക്കൾ യുനൈറ്റഡ് സ്റ്റേറ്റ്സ് ആർമി എയർ ഫോർസസ്
റോയൽ എയർ ഫോഴ്സ്
നിർമ്മിച്ച കാലഘട്ടം 1936–1945
നിർമ്മിച്ച എണ്ണം 12,731[2][3]
ഒന്നിൻ്റെ വില US$2,38,329 (1945-ൽ)
  1. "B-17 Flying Fortress". ബോയിങ്
  2. യെന്ന്, ബിൽ. B-17 at War. സെൻ്റ് പോൾ, മിനസോട്ട: Zenith Imprint, 2006.
  3. Angelucci and Matricardi 1988, p. 46.