ബോബ് ഫ്രാങ്സ്റ്റൺ
ബോബ് ഫ്രാങ്സ്റ്റൺ (ജനനം:1949) ഡാനിയൽ ബ്രിക്ക് ലിനോടൊപ്പം വിസികാൽക്ക് എന്ന ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാം രചിച്ച് കമ്പ്യൂട്ടർ ലോകത്തിന്റെ ചരിത്രം മാറ്റി കുറിച്ച വ്യക്തിയാണ് ബോബ് ഫ്രാങ്സ്റ്റൺ. ബ്രിക്കിലിനോടൊപ്പം സോഫ്റ്റ് വെയർ ആർട്സ് എന്ന കമ്പനിക്ക് തുടക്കം കുറിച്ചപ്പോളായിരുന്നു വിസികാർക്കിന് ജന്മം കൊടുത്തത്. ലോട്ടസ് എക്സ്പ്രസ് എന്ന പ്രോഗ്രാം ഫ്രാങ്സ്റ്റണിന്റേതാണ്. ഫ്രാങ്സ്റ്റൺ ഇപ്പോൾ ഇന്റർനെറ്റ് പ്രോട്ടോകോൾ സംബന്ധിച്ച ഗവേഷണത്തിലാണ്.[1]
ബോബ് ഫ്രാങ്സ്റ്റൺ | |
---|---|
ജനനം | Brooklyn, New York, U.S. | ജൂൺ 14, 1949
കലാലയം | Massachusetts Institute of Technology (SB, MEng) |
അറിയപ്പെടുന്നത് | Co-creator of VisiCalc |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഫ്രാങ്ക്സ്റ്റൺ ജനിച്ചതും വളർന്നതും ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ്. 1966-ൽ ന്യൂയോർക്ക് സിറ്റിയിലെ സ്റ്റുയ്‌വെസന്റ് ഹൈസ്‌കൂളിൽ നിന്ന് അദ്ദേഹം ബിരുദം നേടി. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും മാത്തമാറ്റിക്‌സിലും എസ്.ബി(S.B) ബിരുദവും തുടർന്ന് എംഐടിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി.[2][3]
ഇവയും കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ Kenneth N. Gilpin; Todd S. Purdum (April 10, 1985). "Former Friendly Rivals Joining Forces at Lotus". The New York Times.
- ↑ "Bob Frankston - bio". Retrieved 2007-10-31.
- ↑ "Bob Frankston". CHM (in ഇംഗ്ലീഷ്). Retrieved 2020-05-17.