ബോട്ടാണിക്കൽ ഗാർഡൻ, ഊട്ടി
തമിഴ്‌നാട് സംസ്ഥാനത്തിലെ ഊട്ടിയിലാണ് ഈ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 1847-ൽ ട്വീഡേലിലെ മാർക്യിസ് നിർമ്മിച്ച ഈ ഉദ്യാനം 55 ഏക്കറിൽ പരന്നു കിടക്കുന്ന പച്ചപ്പരപ്പുള്ള മനോഹരമായ ഒന്നാണ്. പല ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ ഉദ്യാനം, ദോഡ്ഡബേട്ട കൊടുമുടിയുടെ താഴ്ന്ന ചരിവുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ വിരളമായ ചെടികൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പുല്ലുകളും ചെടികളും വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നു. കോർക്കുമരം, കുരങ്ങനു കയറാനാവാത്ത മങ്കി പസ്സിൽ മരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവയും ഇവിടെയുണ്ട്. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ഫേർ ഹൌസ്, ഓർക്കിഡുകൾ, കാക്ടസുകൾ എന്നിവയും ഉണ്ട്. മേയ് മാസത്തിൽ നടക്കുന്ന പുക്ഷ്പഫല സസ്യ പ്രദർശനം പ്രശസ്തമാണ്. ഈ ഉദ്യാനം ഇന്ന് തമിഴ്‌നാട്ടിലെ ഹോർട്ടികൾച്ചർ വിഭാഗം ആണ് സംരക്ഷിക്കുന്നത്.
ഗവൺമെൻറ് ബൊട്ടാണിക്കൽ ഗാർഡൻ | |
---|---|
തരം | Botanical Garden |
സ്ഥാനം | Ooty (Udhagamandalam) |
Coordinates | 11°25′08″N 76°42′40″E / 11.418752°N 76.711038°E |
Area | 55 acres |
Opened | 1847[1] |
Owned by | Government of Tamil Nadu |
Operated by | Horticulture Department, Government of Tamil Nadu |
Status | Open |
Species | 650[1] |
Collections | Cork tree, Paper bark tree, Monkey puzzle tree[2] |
ചിത്രശാല
തിരുത്തുക- ↑ 1.0 1.1 "Peaks of pleasure". Dnaindia.com. Retrieved 2011-01-22.
- ↑ "GOVERNMENT BOTANICAL GARDEN". Nilgiris.tn.gov.in. Archived from the original on 2011-01-14. Retrieved 2011-01-22.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help)