ബോട്ടം സാകോർ ദേശീയോദ്യാനം
ബോട്ടം സാകോർ ദേശീയോദ്യാനം കംബോഡിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. തായ്‍ലാൻറ് ഉൾക്കടൽത്തീരത്തു സ്ഥിതി ചെയ്യുന്ന ബോട്ടം സകോർ ദേശീയോദ്യാനം കാർഡമം മലനിരകളിൽനിന്ന് തെക്കുപടിഞ്ഞാറായി തള്ളിനിൽക്കുന്ന ഒരു അർദ്ധദ്വീപാണ്. 171,250 ഹെക്ടർ ഭൂമിയിൽ നിലനിൽക്കുന്ന ഈ ദേശീയോദ്യാനം കോഹ് കോങ് പ്രവിശ്യയിലെ കിരി സിക്കോർ, ബോട്ടം സാകോർ, കോഹ് കോങ്ങ് എന്നീ മൂന്നു ജില്ലകളിലേയ്ക്കു വ്യാപിച്ചുകിടക്കുന്നു. കമ്പോഡിയൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലാണ് ഈ ഉദ്യാനം.[2]
ബോട്ടം സാകോർ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Koh Kong Province, Cambodia |
Nearest city | Sihanoukville |
Coordinates | 11°06′56″N 103°14′59″E / 11.11553035°N 103.24969205°E[1] |
Area | 1,712.5 കി.m2 (661.2 ച മൈ)[1] |
Established | 1993[1] |
Governing body | Cambodian Ministry of Environment, Department of Nature Conservation and Protection |
ബോട്ടം സാകോർ ദേശീയോദ്യാനത്തിൻറെ പ്രദേശങ്ങളിലധികവും നിത്യഹരിത മരങ്ങളും പുൽമേടുകളും മൂടിക്കിടക്കുന്ന ചരിഞ്ഞുകിടക്കുന്ന താഴ്‍ന്ന പ്രദേശങ്ങളും തീരദേശമേഖലയിൽ കണ്ടൽക്കാടുകൾ വളരുന്ന നദിയുടെ വെള്ളപ്പൊക്കപ്രദേശങ്ങളും ചതുപ്പുവനങ്ങളുമാണ്. ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ പ്രതിദിനം രണ്ടുതവണ 1.5 മീറ്റർ ഉയരത്തിൽ വേലിയേറ്റമുണ്ടാകുന്നു. ബോട്ടം സാകോർ ദേശീയ ഉദ്യാനത്തിനുള്ളിലെ മനുഷ്യസമൂഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.[3]
ജന്തുജാലം
തിരുത്തുകലോകത്തിലെ തന്നെ ഏറ്റവും വലിയ വന്യജീവി വൈവിധ്യം നിലനിൽക്കുന്ന ഒരു പ്രദേശമാണ് ബോട്ടം സാകോർ ദേശീയ ഉദ്യാനം. ഈ പ്രദേശത്തിൻറെ ജൈവവൈവിധ്യത്തെക്കുറിച്ച് ഇതുവരെ വളരെക്കുറച്ച് ഗവേഷണം മാത്രമേ നടത്തുകയും പ്രസിദ്ധീകരിച്ചിരിക്കുകയും ചെയ്തിട്ടുള്ളു.[4] ദേശീയോദ്യാനത്തിൻറെ വിദൂരമേഖലകളിലെ അതികഠിനമായ ഭൂപ്രകൃതി കാരണം ഈ മേഖലയിൽ ഇതുവരെ ശാസ്ത്രീയ അന്വേഷണങ്ങളൊന്നുംതന്നെ നടന്നിട്ടില്ല.[അവലംബം ആവശ്യമാണ്] എന്നിരുന്നാലും, പരിമിതമായി ലഭ്യമായ അറിവുകളുടേയും മറ്റു ധാരണകളുടേയും അടിസ്ഥാനത്തിൽ, ഈ പ്രദേശം ആഗോളതലത്തിൽത്തന്നെ വളരെ വലിയ പ്രാധാന്യമുള്ളതാണെന്നും ഇവിടം വംശനാശഭീഷണി നേരിടുന്നതും അത്യപൂർവ്വവുമായ നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണെന്നും മനസ്സിലാക്കാവുന്നതാണ്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഏതാനും ജീവജാലങ്ങളെ അന്താരാഷ്ട്ര IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 1993 ൽ ഇതൊരു ദേശീയോദ്യാനമെന്ന നിലയിൽ സ്ഥാപിതമായത് ഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാനമായ ഒരു നീക്കമായി കണക്കാക്കപ്പെടുന്നു.
സസ്തനികൾ
തിരുത്തുക2009-ലെ കണക്കനുസരിച്ച് ദേശീയോദ്യാനത്തിൻറെ അതിർത്തിക്കുള്ളിൽ 44 ൽ അധികം സസ്തനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എട്ടുതരം സസ്തനികൾ സംരക്ഷണത്തിനു മുൻഗണന നൽകപ്പെടുന്നവയും IUCN റെഡ് ലിസ്റ്റിൽ ഇടം പിടിച്ചവയുമാണ്.
വംശനാശഭീഷണിയുളള ജീവികളിൽ സുന്ദ്ര ഈനാപേച്ചി (Anis javanica), ബംഗാളി സ്ലോ ലോറിസ് (Nycticebus bengalensis), ഇന്തോചൈനീസ് ലറ്റങ്ങ് (Trachypithecus germaini), കൂരൻ (Axis porcinus), കാട്ടുനായ (Cuon alpinus), മീൻപിടിയൻ പൂച്ച (Prionailurus viverrinus), ഏഷ്യൻ ആന (Elephas maximus), പൈലീറ്റഡ് ഗിബ്ബൺ (Hylobates pileatus) എന്നിവയും ഉൾപ്പെടുന്നു.[5][6]
പ്രാദേശിക ഒളിവേട്ടക്കാർ ഉറപ്പിച്ചുപറയുന്നത് ഇവിടെ കാണപ്പെടുന്ന പൈലീറ്റഡ് ഗിബ്ബണുകൾ ഗണ്യമായ ഒരു സംഖ്യയാണെന്നും, ഇവിടെ കാണപ്പെടുന്നവ, ലോകത്ത് ആകെയുള്ളതിൻറെ ഏകദേശം പത്ത് ശതമാനത്തിലേറെയാണെന്നുമാണ്.[7][8] സമീപകാല ക്യാമറ ട്രാപ് തെളിവുകൾ സൂചിപ്പിക്കുന്നത്, വംശനാശ ഭീഷണി നേരിടുന്ന ഇന്തോചൈനീസ് കടുവകളുടെ ആവാസമേഖലയും കൂടിയാണ് ഈ ദേശീയോദ്യാനമെന്നാണ്.[അവലംബം ആവശ്യമാണ്] വംശനാശ ഭീഷണി നേരിടുന്ന മറ്റ് അനവധി ജീവികൾക്ക് ബോട്ടം സാകോർ ദേശീയോദ്യാനം സംരക്ഷണമരുളുന്നു. യഥാർത്ഥത്തിൽ ഇവിടെയുള്ള സസ്തനി വർഗ്ഗങ്ങളിലെ നാലിലൊരു ഭാഗം, ആഗോള സ്ഥിതിവിശേഷം കാരണമാണ് അവയുടെ സംരക്ഷണ താൽപര്യം നിലനിർത്തപ്പെടുന്നത്.[9] ഇവയിൽ ലാർജ്-ടൂത്‍ഡ്-ഫെറെറ്റ്-ബാഡ്‍ജർ (Melogale personata), ഹെയറി-നോസ്‍ഡ് ഓട്ടർ (Lutra sumatrana), സ്‍മൂത്ത്-കോട്ടഡ്-ഓട്ടർ (Lutra perspicillata), സാമ്പാർ മാൻ, വലിയ പുള്ളിയുള്ള വെരുക് എന്നിങ്ങനെ ഒട്ടനവധിയിനം ഉൾപ്പെടുന്നു.[10] സൺ ബിയർ, ഏഷ്യൻ കറുത്ത കരടി (മൂൺ ബിയർ) എന്നിവ ഇവിടെയുണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്.[11]
ഉഭയജീവികളും ഉരഗങ്ങളും
തിരുത്തുകദേശീയോദ്യാന പരിസരത്ത് വളരെ കുറച്ച് എണ്ണം ഉഭയജീവികൾ മാത്രമാണ് കാണപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Botum-Sakor National Park". WCMC. Retrieved 2009-08-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ REPORT 4; Frontier Cambodia, 2010
- ↑ Daltry and Traeholt
- ↑ REPORT 4; Frontier Cambodia, 2010
- ↑ REPORT 4, Frontier Cambodia 2010, p.4
- ↑ Botum Sakor National Park: A threatened haven of biodiversity The Earth Times, 12. August 2011 (retrieved February 2014)
- ↑ Note: Some scientists and sources claims that the population size is overestimated, since it was based on studies in the northern parts only, where the gibbons tend to crowd. (Source: REPORT 4, Frontier Cambodia 2010, p.4)
- ↑ Traeholt, C., Bonthoeun, R., Rawson, B., Samuth, M., Virak, C., and Sok Vuthin 2005. Status review of pileated gibbon, Hylobates pileatus, and yellow-cheeked crested gibbon, Nomascus gabriellae, in Cambodia, FFI Cambodia Programme Office, Phnom Penh
- ↑ REPORT 4; Frontier Cambodia, 2010, p.6.
- ↑ REPORT 4; Frontier Cambodia, 2010
- ↑ Note: Only known from interviews and unidentified bear marks at present though. (Source: REPORT 4, Frontier Cambodia 2010, p.6)