ബോംബെ പദ്ധതി
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ മുമ്പ് ഭാവി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന അഭിപ്രായം ആസൂത്രണം ചെയ്ണ് പുറത്തിറക്കിയ രേഖയാണ് ബോംബെ പദ്ധതി. 1944/1945 ൽ ഇന്ത്യയിലെ പ്രമുഖരായ എട്ട് വ്യവസായികൾ ചേർന്നാണ് ഇതിന് രൂപം നൽകിയത്. A Brief Memorandum Outlining a Plan of Economic Development for India, എന്നതാണ് ഇതിനായി അവർ തലക്കെട്ട് നൽകിയത്. ജെ.ആർ.ഡി. ടാറ്റ, ഘനശ്യാമ ദാസ് ബിർള, അർദേശിർ ദലാൽ, ശ്രീറാം, കസ്തൂർബായ് ലാൽഭായ്, അർദേശിർ ദരാബ്ഷാ ശ്രൂഫ്,പുരുഷോത്തംദാസ് ഠാക്കൂർദാസ്, ജോൺ മത്തായ് എന്നിവരായിരുന്നു ഇതിൽ പങ്കെടുത്ത വ്യവസായികൾ.
1944ലാണ് ഈ പദ്ധതി രേഖ ആദ്യമായി പ്രസിദ്ധീകരിച്ചത്. 1945ൽ രണ്ടു വോള്യങ്ങളിലായി രണ്ടാം ലക്കവും പ്രസിദ്ധീകരിച്ചു. പുരുഷോത്തംദാസ് ഠാക്കൂർദാസ് ആയിരുന്നു പത്രാധിപർ. പതിനഞ്ച് വർഷത്തിനകം കാർഷിക-വ്യാവസായിക മേഖലകളിൽ നിലവിലുള്ള വളർച്ചയുടെ ഇരട്ടി കൈവരിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം. പിൽക്കാലത്ത് പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്യുന്നതിലും ബോബെ പ്ലാൻ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ആ പദ്ധതിയെ അംഗീകരിച്ചില്ലെങ്കിലും "ബോംബെ പദ്ധതിയുടെ നടപ്പാക്കലിനെക്കുറിച്ച്, നെഹ്രുവിയൻ യുഗത്തിൽ ബോംബെ പദ്ധതിയുടെ ശുപാർശകൾ മിക്കതും , പ്രയോഗത്തിൽ വരുത്തി (ഇടപെടലായ സർക്കാരും , വലിയ ഒരു പൊതുമേഖലാ സമ്പദ്വ്യവസ്ഥയും) ഒരു സമ്പദ്വ്യവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ചു." അതിന്റെ സ്വാധീനശക്തി അതിനെ ഒരു ബിംബം ആയി കണക്കാക്കിയിരിക്കുന്നു, "ഇന്ത്യൻ ചരിത്ര ലിഖിതങ്ങളിൽ ബോംബെ പ്ലാൻ ഒരു സാങ്കല്പിക സ്ഥാനം പിടിച്ചെടുത്തു എന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല, യുദ്ധാനന്തര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തെക്കുറിച്ച് നടത്തിയ ഒരു പഠനവും ഇതിനെ പരാമർശിക്കാതിരുന്നിട്ടില്ല . ആഭ്യന്തര മുതലാളിത്തവർഗത്തിന്റെ വികസനത്തിന്റെയും ദേശീയ ഭാവനയുടെയും ഒരു സൂചകമായി നിലകൊള്ളുന്നു.