ബൊഡ്ഡ പ്രത്യൂഷ
ഒരു ഇന്ത്യൻ ചെസ് താരമാണ് ബൊഡ്ഡ പ്രത്യൂഷ. 1997ൽ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തുനി എന്ന സ്ഥലത്താണ് ജനിച്ചത്.[1] [2] 2012 ൽ ഇന്ത്യൻ പെൺകുട്ടികളുടെ അണ്ടർ 17 ചാമ്പ്യനായിരുന്നു.[3] 2015 ഏപ്രിലിൽ അവർ വുമൺ ഇന്റർനാഷണൽ മാസ്റ്റർ കിരീടം നേടി.[4]
ജൂൺ 2016 വരെ, അവളുടെ ഫിഡെ സ്റ്റാൻഡേർഡ് റേറ്റിംഗ് 2346 ആണ്. [2] കൊനേരു ഹമ്പി, ദ്രോണവല്ലി ഹരിക, ലക്ഷ്മി സാഹിതി എന്നിവർക്ക് ശേഷം വനിതാ ഇന്റർനാഷണൽ മാസ്റ്റർ (വിം) കിരീടം നേടുന്ന നാലാമത്തെ തെലുങ്ക് വനിതയാണ് പ്രത്യുഷ. എൻവിഎസ് രാമരാജുവാണ് പരിശീലകൻ. [5]
സ്വകാര്യ ജീവിതം
തിരുത്തുകതുനിയിലെ ശ്രീ പ്രകാശ് വിദ്യ നികേതനിൽ നിന്നാണ് അവർ സ്കൂൾ വിദ്യാഭ്യാസം നേടിയത്.
അവലംബങ്ങൾ
തിരുത്തുക- ↑ "Chess player Pratyusha makes the right moves". Retrieved 13 May 2015.
- ↑ 2.0 2.1 "FIDE chess profile". Retrieved 19 June 2016.
- ↑ "Pratyusha feted". The Hindu. 9 August 2012. Retrieved 19 June 2016.
- ↑ "Pratyusha joins the big league of women's chess". The Hindu. 13 May 2015. Retrieved 19 June 2016.
- ↑ "Meet the chess champ". Retrieved 21 August 2016.