ബംഗ്ലാദേശിലെ മലയോര ജില്ലയായ ബന്ദർബനിലെ റൂമ ഉപാസിലയിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ് ബൊഗാക്കെയ്‍ൻ തടാകം അഥവാ ബാഗ തടാകം.[1] സമുദ്രനിരപ്പിൽ നിന്ന് 2,400 അടി (730 മീറ്റർ) ഉയരമുള്ള ഈ തടാകം പ്രകൃതിദത്തവും ആഴമേറിയതുമാണ്. ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ് നിർജ്ജീവമായ ഒരു അഗ്നിപർവ്വതത്തിലെ ഗർത്തത്തിൽ മഴവെള്ള ശേഖരിക്കപ്പെട്ടു രൂപപ്പെട്ടതാണ് ഈ തടാകമെന്നു ഭൌമശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ദീർഘ ചതുരാകൃതിയിലാണ് തടാകം നിലനിൽക്കുന്നത്.[2]

ബൊഗാക്കെയ്‍ൻ തടാകം
Bogakain Lake
സ്ഥാനംRuma uzpazila on the east side
നിർദ്ദേശാങ്കങ്ങൾ21°58′50″N 92°28′10″E / 21.98056°N 92.46944°E / 21.98056; 92.46944
TypeInterconnected lakes
പ്രാഥമിക അന്തർപ്രവാഹംസാംഗു നദി
Basin countriesബംഗ്ലാദേശ്
ഉപരിതല വിസ്തീർണ്ണം15 ഏക്കർ (6.1 ഹെ)
ശരാശരി ആഴം38 മീ (125 അടി)
ഉപരിതല ഉയരം2,400 അടി (730 മീ)

പ്രാദേശിക ഇതിഹാസപ്രകാരം ഖൂമി ഗ്രാമത്തിലെ നിവാസികൾ ഒരു ഉപാസനമൂർത്തിയെ ആഹാരമാക്കുകയും പിന്നീട് ആ ഉപാസനാമൂർത്തി ഒരു ഡ്രാഗൺ രൂപത്തിൽ അവരുട മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോഴാണ് തടാകം സൃഷ്ടിക്കപ്പെട്ടതെന്നാണ്. പെട്ടെന്ന് ഒരു ഭൂകമ്പമുണ്ടാകുകയും മലനിരകൾ തുറക്കപ്പെടുകയും, ഗ്രാമം അപ്രത്യക്ഷമാവുകയും തൽസ്ഥാനത്ത് ആഴമേറിയ ഒരു തടാകം രൂപപ്പെടുകയും ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്നു. സൂര്യപ്രകാശം, ഈർപ്പം, മേഘങ്ങൾ എന്നിവയെ ആശ്രയിച്ച് ഒരു ദിവസം വ്യത്യസ്ത സമയങ്ങളിൽ ഈ തടാകത്തിന്റെ ജലത്തിൻറെ നിറം വ്യത്യാസപ്പെടുന്നു.

ഇടതിങ്ങിയ മുളങ്കാടുകൾ നിറഞ്ഞ മലനിരകളാൽ ചുറ്റപ്പെട്ടതാണ് ഈ തടാകത്തിൻറെ മൂന്നു വശങ്ങളും. തടാകത്തിന്റെ വിസ്തീർണ്ണം 18.56 ഏക്കർ (75,100 ചാരം) ആണ്. തടാകത്തിൻറെ ആകെ വിസ്തീർണ്ണം 18.56 ഏക്കർ (75,100 മീ2) ആണ്.

ഇത് ഒരു അടഞ്ഞ തടാകമാണ്. 153 മീറ്റർ (502 അടി) ആഴത്തിലുള്ള ബോഗ ഛാര എന്ന ചെറിയ നീരുറയുമുണ്ട്. തടാകത്തിൽ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുകിപ്പോകാൻ യാതൊരു വഴിയുമില്ല. തടാകം മൃദുവായ ശിലകളാൽ രൂപപ്പെട്ടിരിക്കുന്നു. ഈ തടാകത്തിലെയ്ക്കുള്ള ജലത്തിൻറെ പ്രധാന ഉറവിടം അരുവിയാണ്. ജലം സ്ഫടികം പോലെ തെളിമയാർന്നതുമാണ്. തടാകത്തിൻറെ അടിത്തട്ടിൽ പാറകളും വലിയു ഉരുളൻ കല്ലുകളും ചിതറിക്കിടക്കുന്നു.

തടാകത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ചെറിയ ഗോത്ര വർഗ്ഗ വിഭാഗങ്ങളായ ബൌം, ത്രിപുര, ഖൂമി എന്നിവർ അധിവസിക്കുന്നു. മഴക്കാലത്ത് തടാക പരിസരത്ത് ഉല്ലാസ പര്യടനം നടത്തുക തികച്ചും ദുഷ്ക്കരമാണ്. റുമ മുതൽ ബൊഗാക്കെയ്‍ൻ തടാകം വരെയുള്ള പാത ഇപ്പോഴും നിർമ്മാണഘട്ടത്തിലാണ്. പ്രകൃതിസൗന്ദര്യം കാരണം ഈ തടാകം വിനോദ സഞ്ചാരികളെ അതിയായി ആകർഷിക്കുന്നുവെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഗതാഗത മാർഗ്ഗങ്ങളുടെ അഭാവം കാരണം ഇവിടെ പ്രവേശിക്കാൻ ബുദ്ധിമുട്ടാണ്. കുറ്റിക്കാടുകൾനിറഞ്ഞ കുന്നിൻ ചെരുവുകളിലൂടെ നടക്കാൻ ബുദ്ധിമുട്ടില്ലാത്തവർക്ക് ചിലപ്പോൾ തടാകം സന്ദർശിക്കാൻ സാധിക്കാറുണ്ട്. തടാകത്തിലെ അമ്ലത്വം കാരണമായി അതിൻറെ സമീപ കരയിൽ സസ്യങ്ങളൊന്നു വളരുന്നില്ല, അതുപോലെ മത്സ്യങ്ങൾക്കു വളരാനുള്ള സാഹചര്യങ്ങളും തടാകത്തിലില്ല.

വിനോദസഞ്ചാരികളുടെ താമസസൌകര്യാർത്ഥം ഏകദേശം 20 കോട്ടേജുകൾ ബൊഗാക്കെയ്‍ൻ തടാകത്തിനു ചുറ്റുപാടുമായി സ്ഥിതിചെയ്യുന്നു. ലറാംസ് കോട്ടേജ്, റോബർട്ട് കോട്ടേജ് എന്നിവയ്ക്കു തൊട്ടുള്ള സിയാ ദിദീസ് കോട്ടേജ് ആണ് ഏറ്റവും പ്രശസ്തമായത്. താമസച്ചെലവ് ആളൊന്നിന് ഏകദേശം 100 ബംഗ്ലാദേശ് ടാക്കയാണ്. ശുദ്ധവും ആരോഗ്യപ്രദവുമായ ഭക്ഷണത്തിനുള്ള സൌകര്യം കോട്ടേജുകളിൽ ക്രമീകരിച്ചിരിക്കുന്നു. വളരെ ചുരുങ്ങിയ ചിലവിൽ ചോറ്, ഉരുളക്കിഴങ്ങ് വോർട്ട, കഞ്ഞി, മുട്ട പൊരിച്ചത്, പച്ചക്കറികൾ എന്നിവ ഈ കോട്ടേജുകളിൽ ലഭിക്കാറുണ്ട്. ഇവിടെ മുൻകൂർ റിസർവേഷൻ ആവശ്യമില്ല. ബൊഗാക്കെയ്‍ൻ തടാക മേഖലയിലേയ്ക്കു പ്രവേശിക്കുന്നതിനു മുൻപായി ഇവിടെ സ്ഥിതിചെയ്യുന്ന സൈനിക ക്യാമ്പിൽ നിന്ന് അനുവാദം വാങ്ങിയിരിക്കേണ്ടതാണ്. തദ്ദേശവാസികൾക്കായി ഒരു പള്ളിയും ഇവിടെ നിലനിൽക്കുന്നു. ക്രിസ്തുമതവിശ്വാസികളാണ് ഈ പ്രദേശത്തുള്ളവരിലധികവും. പള്ളിയ്ക്ക പിന്നിലായി പ്രാദേശികമായി നിർമ്മിച്ച പാനീയങ്ങൾ രുചികരമായ പാനീയങ്ങൾ ലഭിക്കുന്നു. ഈതടാക മേഖലയിലേയ്ക്കു എത്തുന്നവർക്ക് ഈ തടാകത്തിൻറ അതിശയകരമായ വലിപ്പവും സൌന്ദര്യവും ചുറ്റുപാടുമുള്ള മനോഹരദൃശ്യങ്ങളും ആവോളം നുകരുവാൻ സാധിക്കുന്നു.

ചിത്രശാല

തിരുത്തുക
  1. S M Mahfuzur Rahman and Rahatul karim (2012). "Bagakain Lake". In Sirajul Islam and Ahmed A. Jamal (ed.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  2. S M Mahfuzur Rahman and Rahatul karim (2012). "Bagakain Lake". In Sirajul Islam and Ahmed A. Jamal (ed.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
"https://ml.wikipedia.org/w/index.php?title=ബൊഗാക്കെയ്‍ൻ_തടാകം&oldid=3340650" എന്ന താളിൽനിന്ന് ശേഖരിച്ചത്