ബൈലിന

ഒരു പഴയ റഷ്യൻ വാമൊഴി ഇതിഹാസ കാവ്യമാണ്

ഒരു പഴയ റഷ്യൻ വാമൊഴി ഇതിഹാസ കാവ്യമാണ് ബൈലിന (റഷ്യൻ: были́на, IPA: [bɨˈlʲinə]; pl. были́ны byliny) .[1] ബൈലിനി ആഖ്യാനങ്ങൾ ചരിത്രപരമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ഫാന്റസിയോ അതിഭാവുകത്വമോ കൊണ്ട് ഇവ വളരെയധികം അലങ്കരിക്കപ്പെട്ടിരിക്കുന്നു.[2] "ആയിരിക്കുക" (റഷ്യൻ: был, tr. byl) എന്ന ക്രിയയുടെ ഭൂതകാലത്തിൽ നിന്നാണ് ബൈലിന എന്ന പദം ഉരുത്തിരിഞ്ഞത്, അത് "എന്തോ ആയിരുന്നോ" എന്നാണ് സൂചിപ്പിക്കുന്നത്.[3] ഈ പദം മിക്കവാറും റഷ്യൻ നാടോടിക്കഥകളിലെ പണ്ഡിതന്മാരിൽ നിന്നാണ് ഉത്ഭവിച്ചത്. 1839-ൽ, റഷ്യൻ ഫോക്ക്‌ലോറിസ്റ്റായ ഇവാൻ സഖറോവ് റഷ്യൻ നാടോടിക്കഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. അതിന്റെ ഒരു ഭാഗത്തിന് "ബൈലിനി ഓഫ് ദി റഷ്യൻ പീപ്പിൾ" എന്ന തലക്കെട്ട് നൽകി. ഇത് ഈ പദത്തിന്റെ പ്രചാരത്തിന് കാരണമായി.[4][5] ഇഗോർ കഥയുടെ തുടക്കത്തിലെ ബൈലിന എന്ന വാക്ക് "ഒരു പുരാതന കവിത" ആയി സഖാരോവ് തെറ്റിദ്ധരിച്ചതായി പിൽക്കാല പണ്ഡിതന്മാർ വിശ്വസിക്കുന്നു. ബൈലിനിയിലെ നാടോടി ഗായകർ അവരുടെ പാട്ടുകൾ സ്റ്റാറിനി (റഷ്യൻ: ста́рины, IPA: [ˈstarʲɪnɨ], starines; sg. ста́рина സ്റ്റാറിന) അല്ലെങ്കിൽ സ്റ്റാറിങ്കി (റഷ്യൻ: ста́ринки: "പഴയ കഥകൾ" (Rus. stary) എന്നർത്ഥം) എന്ന് വിളിക്കുന്നു. [2]

Dobrynya Nikitich rescues Zabava Putyatichna from the dragon Gorynych, by Ivan Bilibin

അവലംബംതിരുത്തുക

  1. Bylina (Russian Poetry). Encyclopædia Britannica. ശേഖരിച്ചത് 5 December 2010.
  2. 2.0 2.1 Oinas, Felix J. (1978). "Russian Byliny". Heroic Epic and Saga: an Introduction to the World's Great Folk Epics. Bloomington: Indiana University Press. പുറം. 236.
  3. Bailey, James; Ivanova, Tatyana (1998). An Anthology of Russian Folk Epics. Armonk, NY: M. E. Sharpe. പുറം. xx.
  4. Alexander, Alex E. (1973). Bylina and Fairy Tale; the Origins of Russian Heroic Poetry. The Hague: Mouton. പുറം. 13.
  5. Alexander, Alex E. (September 1975). Jack V. Haney (reviewer). "Bylina and Fairy Tale: The Origins of Russian Heroic Poetry". Slavic Review. Association for Slavic, East European, and Eurasian Studies. 34 (3): 648–649. doi:10.2307/2495628. JSTOR 2495628.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൈലിന&oldid=3713046" എന്ന താളിൽനിന്ന് ശേഖരിച്ചത്