കോഴിക്കോട് ജില്ലയിലെ ഫറൂക്കിനടുത്ത് ചാലിയം ഗ്രാമത്തിലാണ് ബേപ്പൂർ വിളക്കുമാടം സ്ഥിതി ചെയ്യുന്നത്. ഫറൂക്ക് തീവണ്ടി സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ ദൂരെയാണിത്. [1]

ബേപ്പൂർ വിളക്കുമാടം
ചാലിയാറിന്റെ വടക്കുവശത്തുള്ള പുളിമൂട്ടിൽ നിന്ന് ചാലിയത്തുള്ള വിളക്കുമാടത്തിന്റെ ദൃശ്യം
Location ഫറൂക്ക് കേരളം
Coordinates 11°09.4962′N 75°48.351′E / 11.1582700°N 75.805850°E / 11.1582700; 75.805850
Year first lit 1977
Construction മേസണറി
Tower shape ആറുവശമുള്ള സ്തംഭം
Height 30.48 മീറ്റർ
Range 16 നോട്ടിക്കൽ മൈൽ
Characteristic പതിനഞ്ചു സെക്കന്റിൽ രണ്ടു പ്രാവശ്യം വെളുത്ത ദീപം തെളിയും

30.48 മീറ്റർ നീളമുള്ള ആറുവശങ്ങളുള്ള സ്തംഭമാണ് ഈ വിളക്കുമാടത്തിനുള്ളത്. ചുവപ്പും വെളുപ്പും നിറങ്ങളിൽ ഇടവിട്ടുള്ള ബാൻഡുകളായാണ് നിറം കൊടുത്തിട്ടുള്ളത്. 1977 നവംബർ 21-നാണ് ഇത് ഉപയോഗത്തിൽ വന്നത്. മെറ്റൽ ഹാലൈഡ് ദീപമാണ് പ്രകാശസ്രോതസ്സായി ഉപയോഗിക്കുന്നത്.

ചരിത്രം

തിരുത്തുക

ചാലിയാർ പുഴയുടെ തെക്കൻ തീരത്ത് കടലിനടുത്തായാണ് വിളക്കുമാടം സ്ഥിതി ചെയ്യുന്നത്. ചാലിയമാണ് ഏറ്റവും അടുത്ത ഗ്രാമം. സാമൂതിരിയുടെ കീഴിലായിരുന്നു പണ്ട് ഈ പ്രദേശം. അന്ന് കഡൽമിഡി എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത് ഡച്ചുകാർ സാമൂതിരിയുമായി ഒരു കരാറുണ്ടാക്കുകയും അതുപ്രകാരം ഇവിടെ ഒരു കോട്ട പണിയുകയും ചെയ്തിരുന്നു. 1766-ൽ ഹൈദർ അലി ഈ പ്രദേശം പിടിച്ചെടുത്തതിനെത്തുടർന്ന് സാമൂതിരി ആത്മഹത്യ ചെയ്യുകയും ഡച്ചുകാർ ഇവിടം വിട്ടുപോവുകയും ചെയ്തു. ടിപ്പു സുൽത്താനെ തോൽപ്പിച്ച് ബ്രിട്ടീഷുകാർ 1799-ൽ ഈ പ്രദേശം പിടിച്ചെടുത്തു.

ഇന്ത്യയിലെ മറ്റു തുറമുഖങ്ങളെക്കൂടാതെ യൂറോപ്പിലെയും അറേബ്യയിലേയും തുറമുഖങ്ങളുമായി ബേപ്പൂരിന് കച്ചവടബന്ധങ്ങളുണ്ടായിരുന്നു. ഇത് ലക്ഷദ്വീപുകളുടെ (ആന്ത്രോത്ത്, അഗത്തി, കവരത്തി, സുഹേലിപാർ കല്പേനി എന്നിവ) പ്രധാന തുറമുഖമായിരുന്നു. ഇപ്പോഴും ലക്ഷദ്വീപിലേയ്ക്കുള്ള കപ്പലുകൾ ഇവിടെനിന്ന് പ്രവർത്തനം നടത്തുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ കപ്പലുകൾക്ക് ഇവിടേയ്ക്ക് പ്രവേശിക്കാനുള്ള സഹായത്തിനായി ഇവിടെ ഒരു ധ്വജസ്തംഭം സ്ഥാപിക്കപ്പെടുകയുണ്ടായി. ഡച്ചുകോട്ടയും കപ്പലുകൾക്ക് പ്രവേശിക്കാനുള്ള ഒരു വഴികാട്ടിയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ദീപസ്തംഭം സ്ഥാപിക്കപ്പെടുകയുണ്ടായി. ബ്രിട്ടീഷുകാർ കോഴിക്കോടുള്ള തുറമുഖത്തിനായിരുന്നു കൂടുതൽ പ്രാധാന്യം കൽപ്പിച്ചത്. അതിനാൽ അവർ അവിടെ മറ്റൊരു വിളക്കുമാടം പണികഴിപ്പിച്ചു.

1956-നു ശേഷം ബേപ്പൂരിന്റെ പ്രാധാന്യം വർദ്ധിച്ചു. ഇവിടെ ഒരു വിളക്കുമാടം സ്ഥാപിക്കേണ്ടത് ആവശ്യമായി മാറി. 1977-ൽ ജെ. സ്റ്റോൺ ഇന്ത്യ നൽകിയ ഉപകരണങ്ങളുപയോഗിച്ച് ഇവിടെ ഒരു വിളക്കുമാടം സ്ഥാപിച്ചു. 1977 നവംബർ 21-നാണ് ഇത് പ്രവർത്തനമാരംഭിച്ചത്. 1998 ജൂലൈ 30-ന് മെറ്റൽ ഹാലൈഡ് ദീപം (ഇൻകാൻഡസെന്റ് ദീപത്തിന് പകരം) സ്ഥാപിക്കപ്പെട്ടു. ഡയറക്റ്റ് ഡ്രൈവ് സംവിധാനവും ഇതോടൊപ്പം സ്ഥാപിക്കപ്പെട്ടു.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2012-12-21.
"https://ml.wikipedia.org/w/index.php?title=ബേപ്പൂർ_വിളക്കുമാടം&oldid=3639314" എന്ന താളിൽനിന്ന് ശേഖരിച്ചത്