ബെർമുഡ
വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ബെർമുഡ അഥവാ ഔദ്യോഗികമായി ദി ബെർമുഡസ്, സോമ്മേര്സ് ദ്വീപ് എന്നും ഇത് അറിയപ്പെടുന്നു . ബ്രിട്ടന്റെ അധികാരപരിധിയിൽ വരുന്ന പ്രദേശമാണിത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് തീര സംസ്ഥാനങ്ങളിൽ ഒന്നായ വടക്കൻ കരൊലൈന ആണ് ഏറ്റവുമടുത്ത ഭുപ്രദേശം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷയായ ബെർമുഡയുടെ തലസ്ഥാനം ഹമിൽടൻ ആണ്. 64,268 ആണ് ഇവിടുത്തെ മൊത്തം ജനസംഖ്യ.
Bermuda[1] | |
---|---|
ദേശീയ ഗാനം: "God Save the Queen" (official) | |
തലസ്ഥാനം | Hamilton |
വലിയ municipality | St. George's |
ഔദ്യോഗിക ഭാഷകൾ | English 1 |
വംശീയ വിഭാഗങ്ങൾ | 54.8% Afro-Caribbean 34.1% European 6.4% Multiracial 4.3% Other 0.4% Unspecified[2] |
നിവാസികളുടെ പേര് | Bermudian |
ഭരണസമ്പ്രദായം | British Overseas Territory (constitutional monarchy and parliamentary democratic dependency) |
• Monarch | H.M. Queen എലിസബത്ത് II |
• Governor | Sir Richard Gozney |
• Premier | Paula Cox |
• ആകെ വിസ്തീർണ്ണം | 53.2 കി.m2 (20.5 ച മൈ) (221st) |
• ജലം (%) | 27% |
• 2010 census | 64,268 |
• ജനസാന്ദ്രത | 1,275/കിമീ2 (3,302.2/ച മൈ) (8th) |
ജി.ഡി.പി. (PPP) | 2009[3] estimate |
• ആകെ | $5.85 billion[3] (149th) |
• പ്രതിശീർഷം | $97,000[3] (1st) |
എച്ച്.ഡി.ഐ. (2003) | n/a Error: Invalid HDI value · n/a |
നാണയവ്യവസ്ഥ | Bermudian dollar2 (BMD) |
സമയമേഖല | UTC-4 (AST) |
• Summer (DST) | UTC-3 (ADT) |
കോളിംഗ് കോഡ് | +1-441 |
ഇൻ്റർനെറ്റ് ഡൊമൈൻ | .bm |
|
ചരിത്രം
തിരുത്തുകസ്പാനിഷ് പര്യവേക്ഷകൻ ജുവാൻ ഡി ബെർമുഡെസാണ് 1505 ൽ ബെർമുഡ കണ്ടെത്തിയത്.[4][5] കണ്ടെത്തിയ സമയത്തോ ഒരു നൂറ്റാണ്ടിനുശേഷമുണ്ടായ ബ്രിട്ടീഷ് കുടിയേറ്റത്തിന്റെ തുടക്കത്തിലോ ബെർമുഡയിൽ തദ്ദേശീയ ജനസംഖ്യ ഉണ്ടായിരുന്നില്ല.[6] ചരിത്രകാരനായ പെഡ്രോ മാർട്ടിർ ഡി ആംഗ്ലെരിയ 1511-ൽ പ്രസിദ്ധീകരിച്ച ലെഗേഷ്യോ ബാബിലോണിക്കയിൽ ബർമുഡയെക്കുറിച്ച് പരാമർശിക്കപ്പെടുകയും ആ വർഷത്തെ സ്പാനിഷ് ചാർട്ടുകളിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.[7] സ്പാനിഷ്, പോർച്ചുഗീസ് കപ്പലുകൾ ശുദ്ധ മാംസവും ജലവും എടുക്കുന്നതിനുള്ള ഒരു കുറവുനികത്തൽ സ്ഥലമായി ഈ ദ്വീപുകളെ ഉപയോഗിച്ചു. മുമ്പ് സ്പാനിഷ് റോക്ക് എന്ന് വിളിക്കപ്പെട്ടിരുന്ന പോർച്ചുഗീസ് റോക്കിലെ 1543 ലെ ലിഖിതത്തിന് കപ്പൽഛേദത്തിൽപ്പെട്ട പോർച്ചുഗീസ് നാവികർ ഉത്തരവാദികളാണെന്ന് കരുതപ്പെടുന്നു.[8]
അവലംബം
തിരുത്തുക- ↑ Both the Constitution of Bermuda Order 1968 and the CIA World Factbook describe the Territory as "Bermuda" (not, for the avoidance of doubt, as "The Bermudas" or "Somers Islands")
- ↑ Central Intelligence Agency (2009). "Bermuda". The World Factbook. Archived from the original on 2020-06-04. Retrieved 23 January 2010.
- ↑ 3.0 3.1 3.2 Bermuda leads in GDP per capita, The Royal Gazette, 07/12/08 Archived 2008-12-20 at the Wayback Machine.
- ↑ "Bermuda | Geography, History, & Facts". Retrieved 23 August 2019.
- ↑ Morison III, Samuel (1974). The European Discovery of America: The Southern Voyages, 1492–1616. New York: Oxford University Press.
- ↑ McGovern 2018, p. 10.
- ↑ "History in Bermuda | Frommer's". Retrieved 23 August 2019.
- ↑ "Department of Community & Cultural Affairs – Portuguese Rock". communityandculture.bm. Archived from the original on 2018-10-17. Retrieved 2020-09-26.