ബെർത്ത ബൗറൊങ്കിൾ
ഒരു പെറുവിയൻ-അമേരിക്കൻ ഹെമറ്റോളജിസ്റ്റായിരുന്നു ബെർത്ത എ. ബോറങ്കിൾ പെരേനി (സെപ്റ്റംബർ 10, 1919 - ഓഗസ്റ്റ് 13, 2013). ഇംഗ്ലീഷ്:Bertha A. Bouroncle Pereny. പെറുവിലെ മെഡിക്കൽ സ്കൂൾ പൂർത്തിയാക്കിയ ശേഷം, ബിരുദാനന്തര മെഡിക്കൽ പരിശീലനത്തിനായി ബെർത്ത അമേരിക്കയിൽ എത്തി. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഫാക്കൽറ്റിയിലെ ദീർഘകാല അംഗമായ അവർ, ഹെയർ സെൽ ലുക്കീമിയയെ തിരിച്ചറിഞ്ഞ ആദ്യത്തെ ഗവേഷകയും ഒഹായോ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഫുൾ പ്രൊഫസറുമായിരുന്നു.
Bertha Bouroncle | |
---|---|
ജനനം | |
മരണം | ഓഗസ്റ്റ് 13, 2013 | (പ്രായം 93)
തൊഴിൽ | Physician |
അറിയപ്പെടുന്നത് | Identifying hairy cell leukemia |
Medical career | |
Field | Hematology |
Institutions | Ohio State University College of Medicine |
ജീവിതരേഖ
തിരുത്തുക1980-കളിൽ ബെർത്തയും രണ്ട് സഹപ്രവർത്തകരും ചേർന്ന് ഹെയർ സെൽ ലുക്കീമിയ ചികിത്സിക്കുന്നതിനായി ഒരു മരുന്ന് വികസിപ്പിച്ചെടുത്തു. 1989-ൽ മെഡിക്കൽ സ്കൂളിൽ പ്രൊഫസർ എമെരിറ്റ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2013-ൽ ബെർത്ത മരിച്ചു. ഒരു ബിസിനസുകാരനും പഴയ സെറാമിക് കലാകാരനുമായ അവളുടെ ഭർത്താവ് ആൻഡ്രൂ പെരേനിയാണ് അവർക്കു മുന്നേ മരിച്ചു.
പെറുവിലെ ട്രൂജില്ലോയിലാണ് ബെർത്ത ജനിച്ചത്. അവളുടെ കുടുംബത്തിലെ അഞ്ച് മക്കളിൽ നാലാമത്തെയാളായിരുന്നു അവൾ. ലൂയിസ് ഹാർവാർഡ് യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥിയായിരുന്ന ബെർത്ത , നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സാൻ മാർക്കോസിൽ മെഡിക്കൽ സ്‌കൂളിൽ ചേർന്നു. അവൾ പഠിക്കാത്ത സംയത്ത്, പുക്കൂസാനയിലെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ വൈദ്യസഹായം നൽകി ബെർത്ത അനുഭവം നേടി. [1] അവൾ ലബോറട്ടറി റിസർച്ച് അസിസ്റ്റന്റായും ജോലി ചെയ്തു, ഇത് ഹെമറ്റോളജിയിൽ താൽപ്പര്യമുണ്ടാക്കി. [2] 1947-ൽ അവളുടെ മെഡിക്കൽ സ്‌കൂളിൽ ബിരുദം നേടിയ ഏക സ്ത്രീയും ക്ലാസ്സിലെ പ്രഥമയും ആയിരുന്നു. [3] [2]
റഫറൻസുകൾ
തിരുത്തുക- ↑ Burk, William R. (December 1, 2014). "Obituaries of the Members of the Ohio Academy of Science Report of the Necrology Committee, 2013". The Ohio Journal of Science. Archived from the original on November 18, 2018. Retrieved January 11, 2017.
- ↑ 2.0 2.1 Olivera, Rozas; Vladimiro, Víctor (October 1, 2014). "Semblanza de la Dra. Bertha Bouroncle". Anales de la Facultad de Medicina (in Spanish). 75 (4): 375–378. doi:10.15381/anales.v75i4.10861. ISSN 1025-5583. Retrieved January 11, 2017.
{{cite journal}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Crean laboratorio en San Marcos en honor de destacada peruana". El Comercio (in Spanish). January 2, 2015. Retrieved January 11, 2017.
{{cite web}}
: CS1 maint: unrecognized language (link)