ഒരു കനേഡിയൻ ഫിസിഷ്യനും മെഡിക്കൽ പ്രൊഫസറുമാണ് ബെർണാഡ് നോർമൻ ബാർവിൻ . 1997-ൽ ഓർഡർ ഓഫ് കാനഡയിൽ നിയുക്തനായി. എന്നാൽ 2013-ൽ പ്രൊഫഷണൽ മോശം പെരുമാറ്റം സമ്മതിച്ചതിനെത്തുടർന്ന് അവാർഡ് വിട്ടുകൊടുത്തു.[1]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ദക്ഷിണാഫ്രിക്കയിലെ ഒരു അഷ്‌കെനാസി ജൂത കുടുംബത്തിലാണ് ബാർവിൻ ജനിച്ചത്. നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ചേർന്ന അദ്ദേഹം മെഡിക്കൽ ബിരുദം പൂർത്തിയാക്കി. 1965-ൽ ബിരുദം നേടി.[2]

കരിയർ തിരുത്തുക

ഹൈ റിസ്ക് പ്രെഗ്നൻസി ക്ലിനിക്കിന്റെ ഡയറക്ടറും ഒട്ടാവ ജനറൽ ഹോസ്പിറ്റലിന്റെ ഫെർട്ടിലിറ്റി ക്ലിനിക്കിന്റെ സഹ ഡയറക്ടറുമായിരുന്നു ബാർവിൻ. കാനഡയിൽ അംഗീകൃത ഗൈനക്കോളജിസ്റ്റ് അല്ലാത്തതിനാൽ 1984-ൽ അദ്ദേഹം വിട്ടു. ഒരു ജനറൽ ഫിസിഷ്യൻ എന്ന നിലയിൽ ലൈസൻസ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം സ്വന്തമായി ഒരു ക്ലിനിക്ക് സ്ഥാപിച്ചു.[3]

ഒട്ടാവ സർവകലാശാലയിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്നു. ഫെർട്ടിലിറ്റി സെൽഫ് ഹെൽപ്പ് ഗ്രൂപ്പിന്റെ (ISSG) സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. അത് പിന്നീട് കാനഡയിലെ വന്ധ്യതാ ബോധവൽക്കരണ അസോസിയേഷൻ ആയി മാറി. 2004 മുതൽ പ്രസിഡന്റായ അദ്ദേഹം കനേഡിയൻസ് ഫോർ ചോയ്‌സ് സ്ഥാപിക്കുകയും കൂടാതെ, കനേഡിയൻ ഫെർട്ടിലിറ്റി സൊസൈറ്റി, പ്ലാൻഡ് പാരന്റ്‌ഹുഡ് ഫെഡറേഷൻ ഓഫ് കാനഡ, പ്ലാൻഡ് പാരന്റ്‌ഹുഡ് ഒട്ടാവ എന്നിവയുടെ പ്രസിഡന്റായിരുന്നു.[3]

അവലംബം തിരുത്തുക

  1. "Former Ottawa doctor impregnated 2 women with his own sperm, lawsuit alleges - CBC News".
  2. "Doctor Details | Public Register Info | College of Physicians and Surgeons of Ontario". Retrieved 2016-11-02.
  3. 3.0 3.1 DiManno, Rosie (4 February 2013). "Wrong-sperm doctor Barwin took shortcuts in career and races, too". Toronto Star. Retrieved 2016-11-02.
"https://ml.wikipedia.org/w/index.php?title=ബെർണാഡ്_നോർമൻ_ബാർവിൻ&oldid=3942839" എന്ന താളിൽനിന്ന് ശേഖരിച്ചത്